സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/അഹങ്കാരം ആപത്ത്

അഹങ്കാരം ആപത്ത്

ഒരിടത്ത് ഒരു പണക്കാരൻ ഉണ്ടായിരുന്നു. അയാളുടെ പേര് തോമസ്. അയാൾ വിചാരിച്ചിരുന്നത് പണം കൊണ്ട് എന്തും നേടാൻ സാധിക്കും. അതുകൊണ്ട് അയാൾ പാവപ്പെട്ടവരെ കാണുമ്പോൾ പുച്ചിക്കും പാവങ്ങൾ അവർക്ക് ഒരു നേരത്തിനു ഭക്ഷണം കഴിക്കാൻ പോലും ഇല്ലാത്തവരാണ് അവർ. എല്ലാ ദിവസവും കഷ്ടപ്പെട്ട് അധ്വാനിച്ച് ഭക്ഷണം കഴിക്കുന്നത് അവർക്ക് വിശപ്പിന്റെ വില അറിയാം. അവർ യാത്രചെയ്യുന്നത് നടന്നിട്ടാണ്. അവർ നടന്നു പോകുന്നത് തോമസ് കണ്ടാൽ അത് അവർക്ക് വലിയ വിഷമമാകൂല്ല കാരണം അത് അവർക്ക് സാരമുള്ളതാണ്. പിന്നെ ഈ തോമസിന് വിശപ്പിന്റെ വില അറിയത്തില്ല. അവൻ വീട്ടിൽ ജോലിക്കാരെ വച്ചാണ് പണിയെടുപ്പിക്കുന്നത്. തോമസിന് ഒരു ദിവസം അഞ്ചു കൂട്ടം കറി വേണമെന്ന് നിർബന്ധം ആണ്. അയാൾക്ക് ആ പറഞ്ഞ അത്രയും കറികളില്ലാ എന്ന് കണ്ടാൽ അന്ന് ആഹാരം നൽകില്ല. അയാൾ തിന്നുന്ന ഭക്ഷണം ബാക്കിയാകും. നാട്ടിൽ എന്നും പാട്ടാണ് ഇയാളുടെ കാര്യങ്ങൾ എന്നാൽ പാവങ്ങൾ ഇത് അങ്ങനെ ശ്രദ്ധിക്കാറില്ല. ഒരിക്കൽ ഒരു രാജ്യത്ത് മാരകമായ രോഗം പിടിപെട്ടു. ഒരു രാജ്യത്തിനെ തകർക്കാൻ വേണ്ടി നിർമ്മിച്ച രോഗമാണ് പക്ഷേ ആ നിർമ്മിച്ച രാജ്യത്ത് എങ്ങനെയോ ലീക്ക് ചെയ്തു മനുഷ്യർക്ക് പടർന്നുപിടിച്ചു ഈ രോഗത്തിന് മരുന്ന് കണ്ടു പിടിക്കുന്നതിനു മുന്നേ നിർമ്മിച്ച അയാൾ മരിച്ചു പോയി. ആ രാജ്യത്തിലെ രോഗം പിടിച്ച യാൾ രോഗം തനിക്ക് ഇല്ല എന്ന് പറഞ്ഞു തോമസിന്റെ വീട്ടിൽ അയാളുടെ ബന്ധുവായ അനിൽ വന്നു. രാജ്യം അടച്ചിടാൻ തീരുമാനിച്ചു. പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തോമസിന്റെ വീട്ടിൽ വന്ന അനിലിന് രോഗലക്ഷണങ്ങൾ കാണിച്ചു അയാൾ ആശുപത്രിയിൽ പോയി നോക്കി. അപ്പോൾ അയാൾക്ക് ആ മാറാരോഗം വന്നു എന്ന് തീരുമാനിച്ച വിവരമറിഞ്ഞ തോമസ് ഞെട്ടി അയാൾ ആശുപത്രിയിലേക്ക് ഓടി അയാൾക്ക് അപ്പോഴത്തേക്ക് രോഗം ഗുരുതരമായി അയാൾ ആശുപത്രിയിൽ വെച്ച് മരിച്ചു എന്നാൽ ഈ പാവപ്പെട്ടവർ ഇയാളെ കുറിച്ച് ഒരു കുറ്റബോധവും പറഞ്ഞില്ല പക്ഷെ അയാളുടെ അഹങ്കാരം കൊണ്ട് മാത്രമാണ് അയാൾക്ക് രോഗം വന്നത് ഇതാണ് പറയുന്നത് "അഹങ്കാരം ആപത്ത്"

അലീന ഷിജു
9 സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ