സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അരുൺ അന്ന് അസ്വസ്ഥനായിരുന്നു. ' അന്ന് അവൻ ടി.വിയിൽ കേട്ട ഒരു ശബ്ദം ഒരു മരണ മണിയായി പ്രതിധ്വനിക്കുകയായിരുന്നു. കൊറോണയെ പറ്റിയുള്ള വാർത്തയാണ് എങ്ങും അവൻ അത്രയധികം പേടിക്കുവാൻ കാരണമുണ്ട്. അവന്റെ അമ്മ ഒരു നഴ്സാണ്. നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് സ്വദേശി ലിനി എന്ന നഴ്സമ്മ മരിച്ചത് 2 വർഷം മുമ്പാണ്. അന്ന് അവരുടെ മക്കളുടെ മുഖത്തെ ദൈന്യത താൻ കണ്ടതാണ്. ഏന്തൊരു ഏകാന്തതയായിരിക്കും. അവർ അനുഭവിച്ചിരിക്കുക! തിരതല്ലുന്ന ദുഃഖത്തിന് ഓർമ്മയിൽ നിന്ന് ഒരു കോളിങ് ബെല്ലിന്റെ ശബ്ദത്തോടെ അവൻ തന്റെ ഓർമ്മയിൽ നിന്നും പിൻവാങ്ങി. അമ്മയായിരുന്നു അത്. അന്ന് അമ്മ വളരെ ക്ഷീണിതയായിരുന്നു. ജോലി ഭാരം കാരണമാവാം അന്ന് അമ്മ വളരെ വേഗം ഉറക്കത്തിലേക്ക് വഴുതി വീണു. സാധാരണ അമ്മ എന്റെയും, കുഞ്ഞനിയന്റേയും കൂടെ ഇരുന്ന് അന്നത്തെ എല്ലാ വിശേഷങ്ങളും ചോദിച്ചറിയും. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് മിക്ക ദിവസവവും അമ്മ ഉണ്ടാക്കി തരിക. ഒരിക്കലും അമ്മ എന്നോടും അനിയനോടും അസമത്വത്തോട് കൂടി പെരുമാറിയിട്ടില്ല. LCTS പരിക്ഷ ഉയർന്ന റാങ്കോടെ പാസായിട്ടും നാട്ടിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് അമ്മ ജോലി ചെയ്തത്. മക്കളെ കാണാനുള്ള അതിയായ ആഗ്രഹമായിരുന്നു അതിനു പിന്നിൽ. അമ്മയെക്കാൾ താഴ്ന്ന റാങ്കിലുള്ളവർ ഉയർന്ന ശബളമുള്ള ജോലിയിലുണ്ടായിരുന്നു. ക്ലോക്കിൽ 10 മണി അടിച്ചതോടെ ഞാൻ എണീറ്റു. അനിയൻ ഉറങ്ങി കഴിഞ്ഞിരുന്നു. ഞാൻ എന്റെ കിടപ്പുമുറിയിൽ ചെന്നു കിടന്നു. കണ്ണടച്ചാലും തുറന്നാലും മുന്നിൽ കൊറോണ വൈറസിന്റെ ഭീകരമായ ചിത്രം മാത്രം. ഒടുവിൽ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു. പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ അമ്മക്ക് കലശയായ പനി. ആശുപത്രിയിൽ നിന്ന് ആംബുലൻസെത്തി. ഞങ്ങൾ മൂവരും അതിൽ കയറി. പിന്നീട് 14 ദിവസം പ്രാർത്ഥനയും, ഉപവാസവുമായി കഴിഞ്ഞു കൂടി. 14 ദിനങ്ങൾക്ക് ശേഷം ഞങ്ങളുടെ ഫലം വന്നു " നെഗറ്റീവ്". മാതൃത്വത്തിന്റെ ആ വലയത്തെ ഭേദിച്ച് ഞങ്ങളിൽ പ്രവേശിക്കാൻ കൊറോണക്ക് കഴിഞ്ഞില്ല. സന്തോഷാധിക്യത്താൽ ഞാനും, അനിയനും അമ്മയെ പുണർന്നു.

അലൻ ബിജു
8 B സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ