സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്/അക്ഷരവൃക്ഷം/ചക്ക

Schoolwiki സംരംഭത്തിൽ നിന്ന്
ചക്ക

ചക്കികാവിലെ ചാക്കോചേട്ടൻ
ചക്കരപോലൊരു ചക്കയിട്ടേ
ചാഛനും ചാച്ചിയും ചേട്ടത്തിയമ്മയും
ചക്കച്ചുള വെട്ടി കീന്തിയിട്ടേ

ചാക്കോചേട്ടന്റെ ചിന്നമ്മചേടത്തി
ചീനിച്ചട്ടിയിൽ ചക്കയിട്ടേ
ചുള്ളത്തിയായ ചേടത്തിയമ്മ
ചക്കച്ചുളകൾ പൊള്ളിച്ചെടുത്തേ

ചക്കമടലും ചകിണികളും
ചാര നിറമുള്ള ചക്കകുരുവും
ചള്ളല്ല ചക്കയിലൊന്നുമൊന്നും
ചോദിക്കുന്നവരോട് പറഞ്ഞോളൂ.
  

എബിൻ ജോമി
1 എ സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത