സെന്റ് ജോസഫ്‌സ് സ്ക്കൂൾ പേരട്ട/ചരിത്രം
അറിവിന്റെ അക്ഷരവെളിച്ചം വളരെ വൈകി മാത്രം കടന്നെ ത്തിയ മലബാറിന്റെ മലയോര മേഖലയായ കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന കൂട്ടുപുഴയ്ക്കടുത്തുള്ള പേരട്ട എന്ന കൊച്ചു ഗ്രാമത്തിൽ വിജ്ഞാനത്തിൻ്റെ വെള്ളിവെളിച്ചം പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ 2004ൽ സെൻ്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിതമായി. കാടും മേടും തോടും പുഴയും കടന്ന് വിദ്യ കരസ്ഥമാക്കാനായി വിദൂ രങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വന്ന കുണ്ടേരി എന്ന കൊച്ചു ഗ്രാമത്തിലെ കുരുന്നുകൾക്ക് അറിവിന്റെ പ്രകാശകിരണങ്ങൾ പകർന്നു കൊടുക്കുവാൻ സെൻ്റ് ജോസഫ് സന്യാസിനി സമൂഹം നടത്തിയ എളിയ പ്രയത്നത്തിൻ്റെ ഫലമായി 2004ൽ റവ. സി. ആൻ, സി. ഡേർലി എന്നിവരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. യാത്രാസൗകര്യങ്ങൾ നന്നേ പരിമിതമായിരുന്ന ഈ മേഖലയിൽ സാധനങ്ങൾ തലച്ചുമടായെത്തിച്ചാണ് ജന ങ്ങൾ നിത്യജീവിതം നയിച്ചിരുന്നത്. അതുകൊണ്ടുതന്നെ സ്‌കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അത്യധികം ക്ലേശക രമായിരുന്നു. ഈ ക്ലേശങ്ങൾ മറികടക്കാൻ അന്നത്തെ പ്രൊവിൻഷ്യാളായിരുന്ന റവ. സി. കാതറിനും സഹപ്രവർത്ത കരും എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു. മൺറോഡു കൾ മാത്രമുണ്ടായിരുന്ന ഈ മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയം ജീപ്പ് മാത്രമായിരുന്നു. അപര്യാപ്‌തമായ ഈ യാത്രാ സൗകര്യങ്ങൾ മൂലം തുടക്കത്തിൽ നേഴ്‌സറി സ്കൂൾ മാത്രമായിപ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം അക്ഷര കുതുകികളായ ജനതയുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് എൽ.പി. സ്‌കൂളായി ഉയർത്തി. പേരട്ട ടൗണിൽ നിന്നും ഏകദേശം ഒരു കി.മീ. അകലെ മട്ടിണി റോഡിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഈ കെട്ടിടത്തിനാവശ്യമായ സ്ഥലം വാങ്ങുന്നതിനായി സി. ബെർക്കുമൻസിന്റെ നേതൃത്വത്തിലുള്ള സന്യാസിനി സമൂഹം മുൻകൈയ്യെടുത്തു. അന്നത്തെ പ്രൊവിൻഷ്യളായിരുന്ന റവ. സിസ്റ്റർ ഗ്രേസിയായുടെയും സഹപ്രവർത്തകരുടെയും കഠി നപ്രയത്നത്തിൻ്റെ ഫലമായാണ് പുതിയ കെട്ടിടം മനോഹര മായി പൂർത്തീകരിക്കാൻ സാധിച്ചത്.
2008ൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ട സ്‌കൂളിൽ എൽ കെ ജി മുതൽ 4 വരെയുള്ള ക്ലാസ്സുകളായിരുന്നു ഉണ്ടാ യിരുന്നത്. അന്ന് സി ബി എസ് സി പാഠ്യപദ്ധതി പിന്തുടർന്ന് പോന്നിരുന്ന ഈ സ്ഥാപനം പിന്നീട് സംസ്ഥാന പാഠ്യപദ്ധതി സ്വീകരിച്ചു. അന്നത്തെ പ്രധാനാധ്യാപികയായിരുന്ന സി. റോസ്‌ലിയുടെയും സഹപ്രവർത്തകരുടെയും കഠിനപ്രയത്ന ത്തിൻ്റെ ഫലമായി യു പി തലം വരെ സംസ്ഥാന പാഠ്യപദ്ധതി യിൽ പ്രവർത്തനാനുമതിയും അംഗീകാരവും ലഭിച്ചു. സുമ നസ്സുകളായ നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സന്യാസിനി സമൂഹത്തിന്റെയും നിരന്തരശ്രമഫലമായി 2015ൽ താ ഈ സ്ഥാപനം ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു.സാമൂഹികവും സാമ്പത്തികവും വൈജ്ഞാനികവുമായി 1 തീർത്തും പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തിന് 1 തികച്ചും അനുഗ്രഹദായകമാണീ കലാലയം. ജാതി മത വർണ്ണ . വർഗ്ഗ ദേശ കാല ഭേദങ്ങളുമില്ലാതെ ഏവരിലേക്കും വിജ്ഞാനത്തിൻ്റെ വെളിച്ചമെത്തിക്കാൻ സെൻ്റ് ജോസഫ് സ്‌കൂൾ നട ത്തുന്ന പരിശ്രമങ്ങൾക്ക് ഊടും പാവും നൽകി എല്ലാ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഇപ്പോഴത്തെ മാനേ ജർ സി. ക്രിസ്റ്റിൻ, ഹെഡ്‌മിസ്ട്രസ്സ് സി. ടെക്‌സി മാത്യു ഇവ രുടെ പ്രവർത്തനങ്ങൾ ഏറ്റവും അഭിനന്ദനാർഹമാണ് അറിവിന്റെ അതിർവരമ്പുകളെ ഭേദിച്ച് എല്ലാവരിലും വിജ്ഞാനമെത്തിക്കാൻ സെൻ്റ് ജോസഫ് സ്‌കൂളിൻറെ മാനേ ജ്മെന്റും അധ്യാപകരും അനധ്യാപകരും പി ടി എയും അത്യു ദയാകാംക്ഷികളും നടത്തുന്ന കഠിനപ്രയത്നത്തിന് സർവ്വ ജ്ഞാനത്തിന്റെയും ഉറവിടമായ സർവ്വേശ്വരൻ എന്നും തുണ യേകുന്നു. ഈ സ്‌കൂളിൻ്റെ സർവ്വതോന്മുഖമായ വികസന ത്തിനും പുരോഗമനത്തിനും ഈ നാടും നാട്ടുകാരും പൊതു പ്രവർത്തകരും പഞ്ചായത്ത് മെമ്പർമാർ പ്രസിഡണ്ടുമാർ എം. എൽ.എ മാർ തുടങ്ങിയവരും നൽകിയ നിർലോഭമായ സഹ കരണത്തിനു മുമ്പിൽ കൂപ്പുകൈകളർപ്പിക്കുന്നു.