സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/സ്കൗട്ട് & ഗൈഡ്സ്
യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്തഃശക്തികളെ പൂർണ്ണമായും വികസിപ്പിച്ച്, അവരെ വ്യക്തികൾ എന്ന നിലക്കും ഉത്തരവാദിത്വമുളള പൗരന്മാർ എന്നനിലക്കും പ്രദേശികവും അന്തർദേശീയവുമായ സമൂഹങ്ങളിലെ അംഗങ്ങളെന്ന നിലക്കും വളർത്തിയെ ടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ ആരംഭിച്ച ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രസ്ഥാനം മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.32 കുട്ടികൾ വീതമുള്ള സ്കൗട്ട് ഗൈഡ് വിഭാഗങ്ങൾ വിദ്യാലയത്തിന്റെ അച്ചടക്കപരമായ കാര്യങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നു.