സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരു ദിവസം സ്കൂൾ ഗ്രണ്ടിൽ പ്രാർത്ഥന നടക്കുകയായിരുന്നു. മനുവാണ് സ്കൂളിലെയും 7- ക്ലാസിലെയും ലീഡർ. മനു പ്രാർത്ഥനനയിൽ എല്ലാവരും പക്കെടുത്തിട്ടുണ്ടോ എന്ന് നോക്കുബോൾ ഒരാൾ ഇല്ല അത് രാമുവായിരുന്നു. പ്രാത്ഥന കഴിഞ്ഞു എല്ലാവരും ക്ലാസ്സിലേക്ക് പോയി. മനു രാമുവിന്റെ അടുത്ത ചോദിച്ചു. രാമു നീ എന്താ പ്രാത്ഥനയ്ക്ക് വരാതിരുന്നത്. രാമു മറുപടി പറയാൻ തുടങ്ങിയപ്പോൾ ആണ് വേണു മാഷും വന്നത്. വേണു മാഷ് മനുവിനോട് ചോദിച്ചു. മനു ഇന്ന് ആരെങ്കിലും പ്രാത്ഥനയ്ക്ക് വരാതെ ഉണ്ടോ ?. മനു ഉത്സാഹത്തോടെ പറഞ്ഞു. ഉണ്ട സാർ രാമു. മനു ഉത്സാഹത്തോടെ പറയാൻ കാരണം രാമു ഒരു മിടുക്കനും നല്ലതുപോലെ പഠിക്കുന്ന ഒരു കുട്ടിയുമാണ്. അധ്യാപകർ അവനെ അഭിനദിക്കും. അതുകൊണ്ട് കുട്ടികൾ് അവനെ അസൂയ പെടും. മാഷ് രാമുവിനെ വിളിച്ചു ചോദിച്ചു. രാമു നീയെന്താ പ്രാത്ഥനയ്ക്ക് വരാത്ത?. മാഷിന്റെ കൈയ്യിൽ വടി യുള്ളത് കൊണ്ട് കുട്ടികൾ അവന് അടി കിട്ടുമെന്ന് ഉറപ്പിച്ചു. രാമു മറുപടി പറഞ്ഞു. മാഷേ, ഞാൻ ഇന്ന് ക്ലാസ്സിൽ വന്നപ്പോൾ ക്ലാസ്സ്‌ മുഴുവനും പൊടിയും പേപ്പറും ആയിരുന്നു. ഇന്ന് ഇതു ചെയ്യേടവർ അതു ചെയ്യാതെ പ്രാർത്ഥനയ്ക്ക് പോയത്. അതുകൊണ്ട് ഞാൻ ചെയ്യാമെന്ന് വിചാരിച്ചു. മുഴുവനായി തീർക്കുന്നതിന് മുമ്പ് പ്രാർത്ഥന തുടങ്ങി അതുകൊണ്ടാണ് മാഷ് ഞാൻ പ്രാർത്ഥനയ്ക്ക് വരാത്തത്. മാഷിന് അവനോട് അഭിമാനം തോന്നി. എന്നിട്ട് മാഷ് പറഞ്ഞു. കുട്ടികളെ നിങ്ങൾക് പോലും ചെയ്യാൻ തോന്നാത്ത കാര്യം അവൻ ചെയ്തു. ശുചിതം അതു എല്ലാവർക്കും വേണം. നിങ്ങൾ നിങ്ങളുടെ വീട് പോലെ.

ഗോപിക
7 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ