സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/പ്രാണസഖി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാണസഖി


ചന്ദ്രികേ നിനക്കായി ഞാൻ ഒരുക്കവേ
പ്രകൃതിയാകുന്ന മാതാവിന്റെയുള്ളിൽ
നിന്നുതിരുന്നു പനിനീർ പൂവണികൾ.

വേണുനാദഗാനം ഞാൻ നിനക്കായി പൊഴിക്കവേ,
ഹൃദയത്തിലാകുന്നു നിത്യ നിർമല പൗർണമീ
രേണുകേ നിൻ മടിത്തട്ടിലെച്ചൂടിൽ,
ചായാനെനിക്കൊരു മോഹം.
നിന്റെ മൗനത്തിലെ സമ്മതം
ഞാനറിയുന്നു :
 പ്രാണസഖി നിനക്കായി എൻ മനം
തുടിക്കുന്നു,ആനന്ദത്താൽ മതിമറന്നു
 പനിനീർപ്പൂവിൻ വശ്യതയിൽ
ഞാൻ മയങ്ങിപ്പോയി ഒരു നിമിഷം.
 പൂവണിഞ്ഞു നിൽക്കും നിൻ പുഞ്ചിരി
എന്റെ ഹൃദയത്തെ പുളകിതമാക്കുന്നു.
നിന്റെ മിഴികളിൽ തെളിയുന്ന പ്രണയം,
എന്റെ മനസ്സിനെ ആഹ്ലാദിപ്പിക്കുന്നു.
സഖീനിൻപൗർണമിയാകുന്ന,
ചിരിക്കായി ഞാൻ ജീവിക്കുന്നു.

 

ഐശ്വര്യ മധു
9 ബി സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത