സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് ജോസഫ് സ്കൂളിലെ ഗണിത ക്ലബ്ബിന് വർഷങ്ങളുടെ ആത്മാർത്ഥമായ ഒരു പ്രവർത്തനശൈലി ആണുള്ളത്. എല്ലാ ഗണിത അധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള ഒരു കൂട്ടായ പ്രവർത്തന ശൈലി. വർഷാവർഷങ്ങളിൽ ക്ലബ് അംഗങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ ഒരുമിച്ചു കൂടുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഒരു പ്രസിഡണ്ടിനെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു. എൽപി ,യുപി ,എച്ച്എസ് വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. പല സ്ഥാപനങ്ങളും സംഘടനകളും  നടത്തിവരുന്ന ഗണിത മത്സരങ്ങളിൽ സെന്റ് ജോസഫ് സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങളും ക്യാഷ് അവാർഡുകളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഗണിതശാസ്ത്ര മേളയിലെ എല്ലാ വിഭാഗങ്ങളിലുള്ള മത്സരങ്ങളിലും സ്കൂളിൽ നിന്ന് കുട്ടികളെ പങ്കെടുപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനു മുന്നോടിയായി ഓരോ വർഷവും സ്കൂളിൽ ഗണിതശാസ്ത്രമേള നടത്തുകയും മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകുകയും ചെയ്യുന്നു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിൻറെ ഫലമായി 2014, 2015, 2016 എന്നീ വർഷങ്ങളിൽ തുടർച്ചയായി സബ്ജ്ജില്ലയിൽ റണ്ണർഅപ്പ് ആകാൻ സെന്റ് ജോസഫ് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. തുടർന്ന് ജില്ലാ സ്റ്റേറ്റ് മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും Aഗ്രേഡും കരസ്ഥമാക്കുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് സ്കൂളിന് അഭിമാനമായ നേട്ടം തന്നെയാണ്.