സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/HS

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂൾ

പത്ത് ഡിവിഷനുകളിലായി 467 വിദ്യാർത്ഥിനികൾ അധ്യയനം നടത്തുന്നു. 19 അധ്യാപകരുടെ നിസ്തുലസേവനം ഈ വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിക്കുന്നു. ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെ ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ ലളിതമായി അവതരിപ്പിക്കാനും കുട്ടികളുടെ ഭാഷ - ശാസ്ത്ര നൈപുണികൾ കണ്ടെത്തി വികസിപ്പിക്കാനും അധ്യാപകർ അക്ഷീണം പരിശ്രമിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി ശ്രദ്ധ, നവപ്രഭ, സായാഹ്ന ക്ലാസ്സുകൾ, പരിഹാരബോധനക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുന്നതു വഴി അവരുടെ പഠനനിലവാരം ഉയർത്തുന്നതിന് സാധിക്കുന്നു. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യവും സാമൂഹ്യപ്രതിബന്ധതയും വളർത്തുന്നതിന് സഹായകമായ പഠനയാത്രകൾ സംഘടിപ്പിക്കുന്നു.