നവംബർ1

ലഹരി മുക്ത കേരളം റിപ്പോർട്ട്

           ലഹരി മുക്ത സമൂഹം നല്ല നാളേയ്ക്ക് ,മയക്കുമരുന്ന് വിരുദ്ധ മനുഷ്യ ശൃംഖല 2022  നവംബർ ഒന്നാം തിയതി വൈകീട്ട്  മൂന്ന് മണിക്ക് കൊമ്പത്തുംകടവ് മുതൽ മൂരിക്കാട് ജംക്‌ഷൻ വരെ അണി നിരന്ന മനുഷ്യ ശൃംഖലയിൽ .s t .fxlps  പുത്തൻചിറ സ്കൂളിലെ HM S r .ലിനറ്റിന്റെ നേതൃത്വത്തിൽ ടീച്ചേഴ്‌സും മൂന്നും നാളിലെയും ക്ലാസിലെ കുട്ടികളും പങ്കെടുത്തു .പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് പരിപാടി ആരംഭിച്ചു .എല്ലാവരും മനുഷ്യശൃഖല  ,കുട്ടിച്ചങ്ങല തീർത്തുകൊണ്ട് പ്രതിജ്ഞ ഏറ്റുചൊല്ലി .സമൂഹത്തിന്റെ ആരോഗ്യത്തിനും സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയായിട്ടുള്ള ലഹരിപദാർത്ഥങ്ങളുടെ വില്പനയും ഉപയോഗവും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസർക്കാർ രൂപീകരിച്ച  ലഹരിമുക്ത കേരളം ക്യാമ്പയിൻ പ്രവർത്തനങ്ങൾ പഞ്ചായത് തലത്തിലും സ്കൂൾ തലത്തിലും വിവിധ പരിപാടികളോടെ നടന്നു .സ്കൂളിൽ കെജി മുതൽ നാലാം  ഉൾപ്പടെയുള്ള കുട്ടികൾ  മനുഷ്യ ചങ്ങല തീർക്കുകയും പ്ലക്കാർഡുകളും പിപങ്കെടുത്തു ടിച്ചു മുദ്രവാക്യങ്ങൾ ഏറ്റുപറഞ്ഞുകൊണ്ടു ജംക്ഷനിലേക്ക് റാലി നടത്തുകയും ലഹരി മുക്ത ദിനത്തിന്റെ  ഭാഗമായി കവിത ചൊല്ലൽ , സംഘ ഗാനം ,ദൃശ്യാവിഷ്‌കാരം എന്നിങ്ങനെ നടത്തുകയും ചെയ്തു .ഈ ദിനം എല്ലാ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും എല്ലാ പരിപാടികളിലും പങ്കെടുത്തു .