സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പരിസ്ഥിതി ക്ലബ്ബ്
(സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പരിസ്ഥിതി ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിസ്ഥിതി ക്ലബ്
കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. പരിസ്ഥിതി ദിനാചരണങ്ങൾ, കർഷകദിനാചരണം, കൃഷി, പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകൾ, വൃക്ഷതൈ നടീൽ, കർഷകരെ ആദരിക്കൽ,ജലസംരക്ഷണത്തിനും ഊർജ്ജ സംരക്ഷണത്തെയും ആവശ്യകത ചൂണ്ടിക്കാണിക്കുന്ന വിവിധ പ്രവർത്തനങ്ങൾ തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങളിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പ്രകൃതിസംരക്ഷണം ഓരോരുത്തരുടേയും കടമയാണെന്നുള്ള ബോധം കുട്ടികളിൽ എത്തിക്കാൻ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.