സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/History

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് ആൻസ് സി.ജി.എച്ച്.എസ് വെസ്റ്റ് ഫോർട്ട്,തൃ‍ശ്ശുർ

            ഗതകാല ഉള്ളറകളിൽ അനവധി നൊമ്പരങ്ങളുണ്ട്,അലച്ചിലുകളുണ്ട്;     കടുത്ത   ദാരിദ്യ്രത്തിന്റെ   കയ്പൂറുന്ന   അനുഭവങ്ങളുണ്ട്.  ആനന്ദത്തിന്റെ  പൊട്ടി  ചിരികളുമുണ്ട്. നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും  നിരവധി കഥകളുണ്ട്.കണ്ണുനീരിന്റെയും   വിയർപ്പിന്റേയും    രുചിഭേദങ്ങളുണ്ട്;   ഇവയെല്ലാം കോർത്തിണക്കിയതാണ്  സെന്റ്   ആൻസ് സ്ക്കൂളിന്റെ ചരിത്രവഴികൾ.ഒമ്പത് പതിറ്റാണ്ടുകൾക്കപ്പുറത്തേക്ക് കണ്ണോടിച്ചാൽ ഇന്നത്തെ പട്ടണപരിഷ്കാരമോ സാംസ്കാരിക ഉയർച്ചയോ ഇല്ലാതെ    തൃശ്ശൂർപട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഒട്ടും പരിഗണിക്കാതെ കിടന്നിരുന്ന പ്രദേശമായിരുന്നു  പടിഞ്ഞാറെകോട്ട. ഏതൊരുനാടിന്റെയും  പുരോഗതിയുടെ  പാതയി

ലെനഴിക കല്ലുകളാണ് അന്നാട്ടിലെ വിദ്യാലയങ്ങൾ.ഈ യാഥാർത്ഥ്യത്തെ അന്വർത്ഥമാക്കികൊണ്ട് ഇന്ന് അഭിമാനപുരസരം ശിരസ്സുയർത്തി നിൽക്കുന്ന സ്ഥാപനമാണ് സെന്റ് ആൻസ് കോൺവെൻറ് ഗേൾസ് ഹൈസ്ക്കൂൾ .

            വി.അന്നാവുമ്മ ദേവാലയത്തിന്റ വികാരിയായി 1923 ൽ നിയോഗിക്കപ്പെട്ട  ബഹുമാനപ്പെട്ട  ജോൺ കിഴക്കൂടനച്ചൻ അവഗണിക്കപ്പെട്ട് കഴിയുന്ന ഇവർക്ക് ആത്മജ്ഞാനംനല്കാൻ ഒരു പ്രെെമറിവിദ്യാലയം  ആരംഭിച്ചു.  തൃശ്ശൂർ  സേക്രഡ്ഹാർ ട്ട്മഠത്തിൽ നിന്ന് നാല് സിസ്റ്റേഴ്സ് കാളവണ്ടിയിൽ വന്നാണ് അധ്യാപനം നടത്തി വന്നത്. മഠത്തിന്റെയും,പള്ളിയുടേയും സ്ക്കൂളിന്റേയും  നടത്തിപ്പിനായി   സിസ്റ്റേഴ്സും   അച്ചന്മാരും  അഹോരാത്രം പണിയെടുത്തു.  കൂലിക്കാർക്ക് കൂലി കൊടുക്കാൻ  നിവൃത്തി

യില്ലാതായപ്പോൾ കല്ലും, ഇഷ്ടികയും എടുത്തു കൊടുക്കുക,മണൽ അരിക്കുക തുടങ്ങിയ പണികൾ സിസ്റ്റേഴ്സ്സിന്റേതായി തീർന്നു. വീട്ടുകാരിൽനിന്നും സ്വന്തകാരിൽനിന്നും ലഭിക്കുന്ന തുകകളാണ് അതാത് ദിവസം പണിയുന്നവർക്ക് കൂലിയായി കൊടുത്തു വന്നത്.ദാരിദ്ര്യത്തിന്റെയും അദ്ധ്വാവനത്തിന്റെയും അലച്ചിലിന്റെയും സുഗന്ധമാണ് സെന്റ് ആൻസിന്റെ നിർമ്മിതിയിൽ പരന്നൊഴുകുന്നത്.1925 ലാണ് സെന്റ് ആൻസ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.സ്കൂളുമായി ഈ സ്ഥാപനത്തിന് അഭേദ്യബ ന്ധമുണ്ട്. ഇവിടത്തെ അന്തേവാസികൾ അധ്യയനം നടത്തിയിരുന്നത് ഈ സ്കൂളിലാ ണെന്നു അഭിമനപുരസ്സരം എടുത്തുപറയട്ടെ .


             വിശുദ്ധഅന്നാവുമ്മയുടെ നാമധേയത്തിൽ  1923 ൽ  സ്ഥാപിതമായ പ്രൈമറിസ്കൂൾ അഞ്ചു  പതിറ്റാണ്ടുകൾ  പിന്നിട്ടശേഷം 1978ൽ  മാത്രമാണ് ഹൈസ്കൂളായി ഉയർന്നത്. പ്രഥമ സാരഥിയായ സി.തിയദോര, പിന്നീട്   വന്ന  സി.സിമോന, സി.സർപ്പീന,  സി.എയ്മാർദ്   എന്നിവർ    സുദൃ‍ഢമായ  അടിത്തറപാകി. സി.റീത്ത, സി.ഡിഗ്ന, സി.റുബീന, സി.നൊളാസ്ക്ക, സി.ല്യൂഷ്യസ്

എന്നിവരുടെ വിദഗ്ധമായമേൽനോട്ടം സ്കൂളിന്റെ പുരോഗതിയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തൃശൂർ സേക്രഡ്ഹാർട്ട് സ്കൂളിന്റെ ഒരു ശാഖയായി പ്രവൃത്തിച്ചിരുന്ന സെന്റ് ആൻസ് സ്കൂൾ 1978 ൽ ഹൈസ്കൂൾ ആക്കുകയും സി.ക്രിസ്റ്റഫർ പ്രഥമ ഹൈസ്കൂൾ സാരഥിയായി ചാർജ്ജെടുക്കുകയും ചെയ്തു.

         പത്താം റാങ്ക്  ലഭിച്ച ഹെംലിൻ തോമസ് സ്കൂളിന്റെ  ചരിത്രത്തിൽ തിലകക്കുറിയായി വിളങ്ങുന്നു. അറിവിന്റെ ചക്രവാളത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കാൻ ഇംഗ്ലീഷ് മീഡിയവും  ഇവിടെ ആരംഭിച്ചു.
      2005ൽ സി.ജോൺസി സ്ഥാനമേറ്റതോടെ വിദ്യാർത്ഥികളുടെ  യാത്രാസൗകര്യത്തിനായി സ്കൂൾ ബസ് ഏർപ്പെടുത്തി.ഇന്ന് നാല് ബസുകളുമായി സെന്റ് ആൻസ് പുരോഗതിയുടെ ചവിട്ടുപടികൾ കയറുന്നു.സി.ആത്മയാണ് സെന്റ് ആൻസിന്റെ    

ഭരണസാരഥ്യം 2010ൽ ഏറ്റെടുത്തത്.മെന്റൽ ഹോസ്പിറ്റലിനടുത്തുള്ള കെട്ടിടം പൊളിച്ചു മൂന്നുനില പണിതതോടെ സെന്റ് ആൻസ് ഇന്ന് കാണുന്ന സ്ഥിതിയിലേക്കു എത്തിച്ചേർന്നു.കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്ന ബാൻഡ്‌മേളം സ്റ്റേറ്റിൽ ഒന്നാം സ്ഥാനമടക്കം തുടർച്ചയായി ഏഴുതവണയും തൃശൂർ ജില്ലയെ പ്രതിനിധാനം ചെയ്തുകൊണ്ട് അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു. നേഴ്സറി വിഭാഗവും പുതുക്കി പണിതതോടുകൂടി അനേകർ വിദ്യതേടി സെന്റ്ആൻസിലേക്ക് എത്തിചേർന്നു- കൊണ്ടിരിക്കുകയാണ്.2015 ൽ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് സി.പവിത്ര സാരഥിയായി. 'വൺ കോയിൻ' പദ്ധതി പ്രകാരം ഒരു വീട് നല്കാൻ സാധിച്ചത് സിസ്റ്ററുടെ സാമൂഹ്യ പ്രതിബന്ധതയുടെ വളരെ വലിയയൊരു തെളിവാണ്. കലാ കായിക സാമൂഹ്യ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേളകളിൽ ഇന്ന് സ്റ്റേറ്റ് തലത്തെ പ്രതിനിദാനംചെയ്തു 'എ' ഗ്രേഡ് നേടുന്ന അനേകം കുട്ടികൾ ഈ വിദ്യാലയത്തിൽ ഉണ്ടായികൊണ്ടിരി ക്കുന്നുവെന്ന് ചാരിതാർഥ്യത്തോടെ എടുത്തുപറയട്ടെ.അന്നും ഇന്നും അധ്യാപകരുടെ സമർപ്പണമാണ് സെന്റ് ആൻസ് സ്ക്കൂളിന്റെ വളർച്ചക്ക് പിന്നിലുള്ളത്. അക്ഷരാഭ്യാസമില്ലാത്തവരെയും ബുദ്ധിപരമായി പിന്നിൽനിൽക്കുന്നവരെയും പഠിപ്പിച്ചു് വിജയിപ്പിക്കുക എന്ന യജ്ഞം നൂറു ശതമാനം വിശ്വസ്തതയോടെ നിർവഹിച്ചതാണ്‌ ഇന്ന് കാണുന്ന അഭിവൃദ്ധി. തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ നേടുന്ന നൂറു ശതമാന വിജയം തങ്കലിപികളിൽ ചരിത്രതാളുകളിൽ ആലേഖനം ചെയേണ്ടതാണ്. കാലാകാലങ്ങളിൽ വരുന്ന മാനേജ്‌മെന്റും ഹെഡ്മിസ്ടസ്മാരും വളർച്ചയിൽ ഗണ്യമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. പക്വമായ വ്യക്തിത്വം സൃഷ്ടിച്ചെടുക്കാൻ ഒരുവനെ പ്രാപ്തനാക്കാൻ പല പ്രവർത്തനങ്ങളും നടന്നുകൊണ്ടി രിക്കുന്നു. 2018 oct – 'അന്ന ഗസറ്റ്' എന്ന പേരിൽ സ്ക്കൂളിന് ടേമിൽ ഒരു പത്രം എന്ന രീതിയിൽ പുറത്തിറക്കി. മൂല്യാധിഷ്ഠിത പ്രസിദ്ധികരണങ്ങൾ എന്നിവ സുലഭമാക്കിയും പ്രഭാഷണങ്ങൾ, ക്ലാസുകൾ, സെക്സ് വിദ്യാഭ്യാസം, വാല്യൂ എഡ്യൂക്കേഷൻ, ലൈഫ് ഗൈഡൻസ് കോഴ്സുകൾ നൽകിയും വിവിധ ക്ലബുകളിലും സംഘടനകളിലും പ്രവർത്തിപ്പിച്ചും ഈ ലക്ഷ്യസാക്ഷാത്കാരത്തിനു കുട്ടികളെ ഒരുക്കുന്നു. കട്ടികൂട്ടിയ എഴുത്ത്


സ്നേഹത്തിന്റെ വർണ്ണചിറകുകളേന്തി അറിവിന്റെ അനശ്വരമായ പൂക്കൾ തേടി ഭൂമിയുടെ മധുനുകർന്ന് പകർന്ന് പ്രകാശം പരത്തി ഒരു പുതിയ തലമുറയുടെ സ്നേഹപ്രവാചകരായി മുന്നേറം , കൂടെ ഒരു തണൽ മരമായി ഒരു സ്വാന്തനമായി അറിവിന്റെ അനന്ത സാഗരമായി സെൻറ് ആൻസും മനുഷ്യന്റെ പരമാന്ത്യം മുന്നിൽ കണ്ടുകൊണ്ട് അവന്റെ വ്യക്തിത്വത്തിന് രൂപം കൊടുക്കൂകയാണ് ശരിയായ വിദ്യാഭ്യാസം പ്രസ്തുതുത ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് സെൻറ് ആൻസ് ആരംഭിച്ചത്. 1923 ല് ഒരു ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കപ്പെട്ടു. 1923 മുതൽ 1958 വരെ ഇടവകവികാരിയായിരുന്ന റവ. ഫാ ജോണ് കിഴക്കൂടൻ ആയിരുന്നു പ്രഥമ മാനേജർ . തുർന്ന് 1970 വരെ റവ.ഡോ.ജോസഫ് കുണ്ടുകുളം ഈ സ്ഥാനം അലങ്കരിച്ചു. 1970 മുതൽ മാനേജർ സ്ഥാനം സി.എം.സി സിസ്റ്റേഴ്സ്ഏറ്റെടുത്തു . സി.ജൂലീത്തയും പിന്നീട് 1976 മുതൽ സി. ഏയ്ഞ്ചൽ മേരിയും മാനേജർമാരായി . അതിനിടയിൽ 1948 ൽ ഇത് ഒരു യു,പി.സ്കൂളായി ഉയർത്തപ്പെട്ടു. 1976 ൽ സെക്രട്ട് ഹാർട്ട് സ്കൂളിൻറെ ബ്രാഞ്ചായി എട്ടാം ക്ലാസിൽആരംഭിച്ചുു. 1978 ൽ ഡിസംബർ 13 ന് ഈ ഹൈസ്കൂൾ ഒരു സ്വതന്ത്രസ്ഥാപനമായി ആംഗീകരിക്കപ്പെട്ടു.