സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/Details

Schoolwiki സംരംഭത്തിൽ നിന്ന്

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നിലകളിലായി 12 ക്ലാസ് മുറികളും യുപിക്ക് 2 നിലകളിലായി 10 ക്ലാസ് മുറികളുമുണ്ട് എല്.പി ക്ക് 2. നിലകളിലായി 13 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യുഗങ്ങൾ പലതും മാറിമറിഞ്ഞു. സ്ഥിരമാണെന്നു കരുതിയതു പലതും കണ്ണുചിമ്മി തുറക്കുന്നതിനു മുൻപ് അപ്രത്യക്ഷമാവുന്നു. പ്രതിഭാസം എന്നൊക്കെ വിളിക്കാവുന്ന കാര്യങ്ങൾ. പക്ഷേ കാലങ്ങളെ അതിവർത്തിക്കാവുന്ന ഒന്നായി വിവര സാങ്കേതിക മുന്നേറുകയാണ്. നാനോ സാങ്കേതികയും അതിന്റെ തുർച്ചയാണല്ലോ . സെൻറ് ആൻസിന്റെ ഐ. ടി. ലാബ് അറിവിന്റെ സമഗ്രമായ അന്വേഷണത്തിന് സഹായിക്കുന്ന രീതിയിൽ രൂപപ്പെടുത്തിയതാണ് .ഇതു കേവലം കന്പ്യൂട്ടറുകൾ സജ്ജീകരിച്ചു മുറിയല്ല. സെൻറ് ആൻസിൻറെ ലൈബ്രറിയില് കുട്ടികളുടെ വിജ്ഞാനകൗതുകം വളർത്തുന്നതിനു ഉപകരിക്കുന്ന തരത്തിൽ പുസ്ക്കശേഖരം ഒരുക്കിയിട്ടുണ്ട്. ബാലസാഹിത്യം മുതൽ കോമിക്കുകള്, ചിത്രക്കഥകള് , സാഹിത്യത്തിലെ ക്ലാസിക്കുകള്, ശാസ്ത്ര സാങ്കേതിക സംബന്ധിയായ പുസ്ത്കങ്ങള്, ശാല്ത്ര നോവലുകള് , മലയാള സാഹിത്യത്തിലെ ഒട്ടുമിക്ക കൃതികളും ഈ ലൈബ്രറിയുടെ ശേഖരത്തിലുണ്ട്. വിജ്ഞാന പോഷണത്തിനും പ്രയോഗിക അറിവുകള്ക്കും ശാസ്ത്ര അഭിരുചികള് വളർത്തുന്നതിനും കാർഷിക പ്രവർത്തിയെക്കുറിച്ചുും കുട്ടികള് ബോധവൽക്കരണം നടത്തുന്നതിനും ഉപയുക്തമായ തരത്തിൽ വിവിധ മേഖലകളിലുളള ക്ലബുകള് സെൻറ് ആൻസിൻറെ പ്രത്യേകതയാണ്.സയൻസ് ക്ലബ്, നാച്യുറൽ ക്ലബ്, ഹെൽത്ത് ക്ലബ് ,എൻർജി ക്ലബ്, മാത്ത്സ് ക്ലബ്, ഇംഗ്ലീഷ് ക്ലബ് എന്നു തുടങ്ങിയ നിരവധി ക്ലബുകള്. ഇതൊന്നും കൂടാതെ വിദ്യാർത്ഥികള് കൂടുതൽ ശാസ്ത്രബോധം വളർത്താനായി സെൻറ് ആൻസിൻറെ ഒരു ശാസ്ത്രശാലയുമുണ്ട്. സങ്കുചിതമായ മനസ്സിൻനെറ ഇടിമുഴക്കം കൊണ്ടു ബുദ്ധിമുട്ടുന്ന കുട്ടികളെ സാന്ത്വനപ്പെടുത്താനായി അവർക്കെല്ലാം ആശ്വാസം നൽകാനായി സെൻറ് ആൻസിൻറെ മാത്രം പ്രത്യേകതയായി ഒരു പ്രാർത്ഥനമുറിയുണ്ട് .ജലസഠരക്ഷണത്തിൻറെ കാര്യത്തിലും സെൻറെ ആൻസ് മുൻ പന്തിയിലാണ്. പാഴായി പോകുന്ന മഴവെള്ളം സഠഭരിച്ച് പിന്നിട് അത് ഉപയോഗ്യമാക്കി തീർക്കാനായി സ്കൂൾ കോപൗണ്ടിൽ തന്നെ ഒരു മഴവെള്ള സഠഭരണി സ്കൂൾ കോപൗണ്ടിൽ തന്നെ ഒരു മഴവെള്ള സഠഭരണി സ്ഥാപിച്ചിട്ടുണ്ട്.സ്ക്കൂൾ ഭേദപ്പെട്ട നിലയിൽ ആധുനിക സൌകര്യങ്ങളോടെ ഇപ്പോൾ പ്രവർത്തിച്ച് വരുന്നു. പുതിയ കെട്ടിടങ്ങൾ നിർമിക്കപ്പെട്ടു. ലാബോറട്ടറി,ലൈബ്രറി,ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. 22 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട്റൂമും ഈ സ്ക്കൂളിനുണ്ട്. , സ്മാർട്ട് റൂം തുടങ്ങിയ സൌകര്യങ്ങൾ ഉണ്ട്. വേണ്ടത്ര ക്ളാ‍സ്സ് മുറികളും,ഫർണീച്ചറുകളും, പഠനോപകരണങ്ങളും ഉണ്ട് പുതിയ കെട്ടിടങ്ങൾ നിർമിക്കരുന്നു.കുട്ടീകൽക് യാത്ര സ്സൌകര്യങ്ങൾക് വെണ്ടി 5സ്ക്കുൾ ബസ് ഉണ്ട്.