സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/Say No To Drugs Campaign
2022 23 അധ്യയന വർഷത്തിൽ സെന്റ് ആന്റണി സി എച്ച് എസ് കോട്ടാറ്റിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിമുക്തി ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.
പിടിഎ പ്രസിഡണ്ട് ശ്രീ.അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ.ജോളി റോസ് സ്വാഗതം ആശംസിച്ചു.
വാർഡ് കൗൺസിലർ.ശ്രീ ജോർജ് തോമസ് ഉള്ളാടിക്കുളം ഈ പരിപാടി ഉദ്ഘാടനം

ചെയ്തു.

ലഹരിക്കെതിരെയുള്ള സന്ദേശം നൽകി.അന്നേ ദിവസം തന്നെ ഭാരവാഹികളെ
തിരഞ്ഞെടുത്തു. ലഹരിക്കെതിരെയുള്ള
സന്ദേശവാഹകരായി ഞങ്ങൾ പ്രവർത്തിക്കും എന്ന മുദ്രാവാക്യവുമായി
എല്ലാ മാസവും വിമുക്തി ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുകയും ചെയ്യേണ്ട
പ്രവർത്തനങ്ങളെക്കുറിച്ച് ആസൂത്രണം നടത്തുകയും ചെയ്തുപോരുന്നു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്
വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും സംഘടിപ്പിച്ചു.കോട്സ് കോമ്പറ്റീഷൻ,റാലി,
തെരുവുനാടകം,ഇംഗ്ലീഷ് സ്കിറ്റ് എന്നിവ അന്നേദിവസം കോട്ടാറ്റ്
ജംഗ്ഷനിലും ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിലും അധ്യാപകരുടെയും
പിടിഎ പ്രതിനിധികളുടെയും മുൻസിപ്പാലിറ്റി വാർഡ് മെമ്പേഴ്സ്
എന്നിവരുടെയും മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.കുട്ടികൾക്ക്
ലഹരിക്കെതിരെ പൊരുതാനുള്ള ഊർജ്ജമായി ഈ പരിപാടികൾ മാറ്റപ്പെട്ടു.
ഒക്ടോബർ 30ന് ചാലക്കുടി മുനിസിപ്പാലിറ്റിയുടെ വജ്ര ജൂബിലിയുടെ
ഭാഗമായി ഫെല്ലോഷിപ്പ് ഏർപ്പെടുത്തുകയുണ്ടായി അവരുടെ
സഹകരണത്തോടെ നമ്മുടെ കുട്ടികളുടെ ലഹരിക്കെതിരെ ഉള്ള ഒരു തെരുവ്
നാടകം ചാലക്കുടി മുൻസിപ്പലിൽ അരങ്ങേറി ധാരാളം വിശിഷ്ട വ്യക്തികളും
ആ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി നവംബർ ഒന്നിന് വിദ്യാഭ്യാസ
വകുപ്പിന്റെ നിർദ്ദേശാനുസരണം മനുഷ്യച്ചങ്ങല തീർത്ത് കുട്ടികൾ

ലഹരിക്കെതിരെ ശക്തമായി കോട്ടകെട്ടി.ലഹരി വിരുദ്ധ പ്രതിജ്‍ഞ ഏറ്റുചൊല്ലി. പ്ലക്കാടുകൾ ഏന്തി എല്ലാവർക്കും
കുട്ടികൾ മാതൃകയായി….