സെന്റ് ആന്റണീസ് യു പി എസ് പാദുവ/എന്റെ ഗ്രാമം
പാദുവ
കേരളത്തിലെ കോട്ടയം ജില്ലയിലാണ് പാദുവ സ്ഥിതി ചെയ്യുന്നത് .
ചരിത്രം
കോട്ടയം ജില്ലയിൽ മറ്റക്കരയുടെ ഭാഗമായിരുന്ന ഈ പ്രദേശം പള്ളിയുടെ സ്ഥാപനത്തോടെയാണ് പാദുവ എന്നറിയപ്പെട്ടു തുടങ്ങിയത്. ഇപ്പോൾ അകലക്കുന്നം, അയർക്കുന്നം ,കിടങ്ങൂർ വില്ലേജുകളിലെ ഏതാനും ഭൂവിഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് പാദുവാ കർഷകർ തിങ്ങിപ്പാർക്കുന്ന ഈശ്വരവിശ്വാസികളുടെ നാട്. ഹൈന്ദവരും ക്രൈസ്തവരും ഒത്തോരുമയോടെ ഇവിടെ ജീവിക്കുന്നു. അകലക്കുന്നം വില്ലേേജിൽ ഉൾപ്പെട്ട അകലക്കുന്നം പഞ്ചായത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് പാദുവാ പള്ളി. മുത്തോലി- കൊങ്ങാണ്ടൂർ റോഡ്, കിടങ്ങൂർ -പാദുവാ റോഡ് , മറ്റക്കര - കുമ്മണ്ണൂർ റോഡ് ഇവയുടെ സംഗമസ്ഥാനമാണ് പാദുവാ ജംഗ്ഷൻ. അവിടെ നിന്ന് അൽപ്പം പടിഞ്ഞാറ് മാറി മുത്തോലി - കൊങ്ങാണ്ടൂർ റോഡിന് അഭിമുഖമായി തലയെടുപ്പോടുകൂടി പാലാ രൂപതയിലെ പാദുവാ പള്ളി സ്ഥിതി ചെയ്യുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- സെൻറ് ആൻ്റണീസ് ചർച്ച് പാദുവ.
- സെൻറ് ആൻ്റണീസ് യു. പി. സ്കൂൾ പാദുവ.
- സെൻറ് ആൻ്റണീസ് എൽ.പി.സ്കൂൾ പാദുവ.
- നെഹ്രു മെമ്മോറിയൽ വായനശാല പട്യാലിമറ്റം.
- പോസ്റ്റ് ഓഫീസ് , പാദുവാ.
ആരാധനാലയങ്ങൾ
- സെൻറ് ആൻ്റണീസ് ചർച്ച് പാദുവ.
- ശിവപുരം മഹാദേവ ക്ഷേത്രം, പാദുവാ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെൻറ് ആൻ്റണീസ് യു. പി. സ്കൂൾ പാദുവ.
- സെൻറ് ആൻ്റണീസ് എൽ.പി.സ്കൂൾ പാദുവ.
ചിത്രശാല
Click here to see the page സെൻറ് ആൻ്റണീസ് യു. പി. സ്കൂൾ പാദുവ./എന്റെ ഗ്രാമം