സെന്റ് ആന്റണീസ് യു പി എസ് പഴൂർ/നല്ല പാഠം

Schoolwiki സംരംഭത്തിൽ നിന്ന്

2024-24

2024 -25 അധ്യായന വർഷത്തെ  സ്കൂളിന്റെ നല്ല പാഠം യുണിറ്റ് വിദ്യാർത്ഥി  കോഡിനേറ്റർമാരായി അൻവിത ലക്ഷ്മി, ആൽബിൻ പി പി എന്നിവരെ തിരഞ്ഞെടുത്തു. നല്ല പാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ അഞ്ചാം തീയതി ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി  സ്കൂളിൽ പെൻബോക്സ് സ്ഥാപിച്ചുകൊണ്ട് നിർവഹിച്ചു.

*ബാലവേല* *വിരുദ്ധ* *ദിനം*

ജൂൺ ഏഴാം തീയതി ബാലവേല വിരുദ്ധ ദിനം സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻറെ നേതൃത്വത്തിൽ ആചരിച്ചു.. ഹെഡ്മാസ്റ്റർ ജോൺസൺ കെജി സന്ദേശം നൽകി. നല്ലപാഠം കോഡിനേറ്റർമ്മാരായ അലക്സ് മാത്യു,  അഖില അബ്രഹാം എന്നിവർ  നേതൃത്വം നൽകി.

സുഖിനോ* *ഭവന്തു'* *യോഗാദിനം*

  അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് നല്ല പാഠം പ്രവർത്തകരുടെ  നേതൃത്വത്തിൽ യോഗാദിനാചരണം നടത്തി. അധ്യാപിക സി.സിനി എം എം ക്ലാസ്സിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി ,സീനിയർ അസിസ്റ്റൻറ് റജീന ആൻഡ്രൂസ്  എന്നിവർ എന്നിവർ ആശംസകൾ അറിയിച്ചു.നല്ല പാഠം കോഓർഡിനേറ്റർസ് നേതൃത്വം നൽകി .

*കൂട്ടുകാർക്ക്* *ഒരു* *കൈത്താങ്ങ്*

    നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ കൂട്ടുകാർക്ക് ഒരു കൈത്താങ്ങ് എന്ന പരിപാടിയുടെ ഭാഗമായി പഠനോപകരണങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജർ ഓ ഫാദർ ജോസ് മേച്ചേരിൽ, ജോൺസൺ കെ ജി ,പിടിഎ പ്രസിഡണ്ട് കെ വി ബാലകൃഷ്ണൻ എന്നിവർ  ചടങ്ങിൽ പങ്കെടുത്തു. നല്ലപാഠം പ്രവർത്തകർ ചടങ്ങിന് നേതൃത്വം നൽകി.

സെപ്റ്റംബർ* *13* *ഓണാഘോഷം

സെന്റ്.ആന്റണീസ്  യുപി സ്കൂളിലെ ഓണാഘോഷങ്ങളുടെ ഭാഗമായി ക്ലാസ് തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. പിടിഎയുടെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും പായസം തയ്യാറാക്കി വിതരണം ചെയ്തു. നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ  തേതാർ കോളനിനിവാസികൾക്ക്ഓണകിറ്റ് വിതരണം ചെയ്തു.

*ലോക വയോജന ദിനാഘോഷം നടത്തി*

പഴൂർ സെൻ്റ് ആൻ്റണീസ് AUP സ്കൂളിലെ നല്ല പാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ ലോക വയോജന ദിനാഘോഷം നടത്തി. പഴൂർ സെൻ്റ് മാത്യൂസ് ഭവൻ വൃദ്ധമന്ദിരം സന്ദർശിക്കുകയും അന്തേവാസികളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ വിധിക കലാപരിപാടികൾ അവതരിപ്പിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും വയോജന സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.



സെ്റ്.ആന്റണീസ്  യുപി സ്കൂളിലെ ഓണാഘോഷങ്ങളുടെ ഭാഗമായി ക്ലാസ് തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. പിടിഎയുടെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും പായസം തയ്യാറാക്കി വിതരണം ചെയ്തു. നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ  തേതാർ കോളനിനിവാസികൾക്ക്.


നല്ല പാഠം

ഹാൻഡ് വാഷ് നിർമ്മാണം

covid 19 ശമനമില്ലാതെ തുടരുകയും,സ്കൂളിൽ വന്നുള്ള പഠനം വഴിമുട്ടി നിൽക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ, പഠന കേന്ദ്രങ്ങളെ ആശ്രയിക്കുന്ന ത ങ്ങളുടെ സഹപാഠികൾക്ക് 'കരുത്തേകാൻ കരുതലായി ഞങ്ങളുണ്ട് ' എന്ന പ്രഖ്യാപനവുമായി പഴൂർ സെന്റ് ആന്റണിസ് സ്കൂളിലെ നല്ലപാഠം പ്രവർത്തകരായ, നിരഞ്ജന ബിജു,ജിയാദ്, നിയാ റോസ്,പി ടി എ പ്രസിഡണ്ട് ശ്രീ.വിൻസെന്റ് പുത്തേട്ട് എന്നിവരുടെ നേതൃത്വത്തിൽ ഹാൻഡ് വാഷ്നിർമ്മിക്കുകയുണ്ടായി.

മാസ്ക് വിതരണം

      കഴമ്പ് 'രാഗരംഗ് ' പഠനകേന്ദ്രം സന്ദർശിച്ച്, കുട്ടികൾക്കും അവരുടെ ഭവനങ്ങളിലും,N95 മാസ്കും ഹാൻഡ് വാഷും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ബിജു മാത്യു ,സിസ്റ്റർ.മെറിൻ, ആൻസി യോഹന്നാൻ എന്നിവർ നേതൃത്വം നൽകി. കൈകൾ കഴുകി വൃത്തിയാക്കിl,മാസ്ക് ധരിച്ച്,ഈ രോഗത്തെ അതിജീവിച്ച്, പഠനം എങ്ങനെ  സുഗമമാക്കാം എന്ന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു. തുടർന്നും ഈ പ്രദേശത്തെ എല്ലാ പഠനകേന്ദ്രങ്ങളും സന്ദർശിച്ച്, മാസ്കുകളും  ഹാൻഡ് വാഷും വിതരണം ചെയ്ത്, ഈ മഹാമാരിയെ തുരത്തുക എന്ന ലക്ഷ്യംമുന്നിൽ കണ്ടുകൊണ്ടാണ്  നല്ലപാഠം പ്രവർത്തകർ ഈ സംരംഭത്തിനായി കൈകോർക്കുന്നത്.

വിവര സാങ്കേതിക വിദ്യയുടെ ജാലകം തുറക്കാം

കോവിഡ് മഹാമാരി ശമനമില്ലാതെ തുടരുന്ന ഈ കാലഘട്ടത്തിൽ ഒരു കുട്ടി പോലും പഠനത്തിൽ പിന്നിലാവരുത് എന്ന ലക്ഷ്യത്തോടെ ഓൺലൈൻ പഠനം എല്ലാവരിലും എത്തിക്കുന്നതിനായി  ഡിജിറ്റൽ ലൈബ്രറി ഒരുക്കി പഴൂർ സെൻ്റ് ആൻ്റണീസ് നല്ലപാഠം ടീം. ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. റോസ് മേരി ടീച്ചർ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു.

ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത എല്ലാ കുട്ടികൾക്കും അവ ലഭ്യമാക്കാനാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം.





അഗതികൾക്ക് "നന്മയോണം"

കോവിഡ് കാലത്തിൽ, തികച്ചും ഏകാന്തവാസത്തിൽ ആയ സെന്റ് മാത്യൂസ് ഭവനിലെ അന്തേവാസികൾക്ക് അവരുടെ പഴയകാല തിരുവോണ ഓർമ്മകൾ അയവിറക്കിക്കൊണ്ട് മാവേലി മന്നനോടൊപ്പം ഓണ വിരുന്നൊരുക്കി പഴൂർ നല്ലപാഠം ടീം. അദ്ധ്യാപകരും, രക്ഷിതാക്കളും, വിവിധ തരം കറികൾ തയ്യാറാക്കി  കൊണ്ടുവന്ന് അപ്പച്ചൻമാരുടെ സന്തോഷത്തിൽ പങ്കുചേർന്നു.



കൊറോണ  ബോധവൽക്കരണ ക്ലാസ്

നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "കരുതലിൻ കരങ്ങളുമായ്" എന്നപേരിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി കൊറോണ  ബോധവൽക്കരണ ക്ലാസ് നടത്തി.ഈ അവസരത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടായേക്കാവുന്ന ആശങ്കകളും   സംശയങ്ങളും ദുരീകരിച്ച്,കുട്ടികൾ സന്തോഷത്തോടെ സ്കൂളിലേക്ക് കടന്നുവരുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ നടത്തിയത്.മേപ്പാടി വിംസ്  ഹോസ്പിറ്റലിലെ ഡോക്ടർ.ഇന്ദു സി. കെ സെമിനാർ നയിച്ചു. കൂടാതെ, സ്കൂളിലേക്ക് കടന്നുവരുന്ന കുട്ടികൾക്ക് യാതൊരുതരത്തിലും രോഗങ്ങൾ പടരാൻ പാടില്ല എന്ന ലക്ഷ്യത്തോടെ, സ്കൂൾ പരിസരത്തുള്ള, കുട്ടികൾ ഉപയോഗിക്കുന്ന, ബസ് കാത്തിരിപ്പു കേന്ദ്രങ്ങളെല്ലാം,കാടു വെട്ടിയും, ഉൾവശം അണുവിമുക്തമാക്കിയും ഉപയോഗയോഗ്യമാക്കി. നല്ലപാഠം ടീമിന്റെ ഈ പ്രവർത്തനങ്ങളെ നാട്ടുകാർ അഭിനന്ദിക്കുകയും,വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു.



ആരോഗ്യം ഉറപ്പിക്കാൻ വീടും വിദ്യാലയവും ഒരുക്കിക്കൊണ്ട്, ജൈവകൃഷിയിലേക്ക്

വിലക്കയറ്റവും പച്ചക്കറിയുടെ ലഭ്യതക്കുറവും മനസ്സിലാക്കി,പഴൂർ നല്ലപാഠം ടീം. വീട്ടിലും സ്കൂളിലും, അടുക്കളത്തോട്ട നിർമാണത്തിനായുള്ള ജൈവ പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം, പി ടി എ പ്രസിഡണ്ട് തോമസ് പി എ നിർവഹിച്ചു..കുട്ടികളിൽ ജൈവപച്ചക്കറി കൃഷിയുടെ ആവശ്യകതയും, അവരുടെ വീട്ടുവളപ്പിൽ ഒരു അടുക്കളത്തോട്ടം നിർമ്മിക്കാനുള്ള ബോധവൽക്കരണ ക്ലാസ്സും നൽകി.  കൂടാതെ, അവരുടെ വീടുകളിലേക്കുള്ള പച്ചക്കറി വിത്തുകൾ കൈമാറുകയും ചെയ്തു.


ഡ്രീം പ്രോജക്ട്

         വിദ്യാർത്ഥി കളുടെ മാനസിക ബൗദ്ധികമേഖകളിലെ വെല്ലുവിളികളും ലഹരി ക്കടിമപ്പെടുന്നകൗമാര ശീലങ്ങളും   പരിഗണിച്ചുകൊണ്ട്, കുട്ടികൾക്ക് ചെറുപ്പത്തിൽത്തന്നെ ബോധവൽക്കരണവും അറിവും  നൽകി ലഹരിയിൽ നിന്നും പൂർണ്ണമായി അകന്നു നിൽക്കാനുള്ള പ്രവണത ആർജ്ജിക്കുക, അതിന് കുട്ടികളെ പ്രാപ്തരാക്കുക. എന്ന ലക്ഷ്യത്തോടെ ഡ്രീം പ്രോജക്റ്റിന് തുടക്കമിട്ടു. ബത്തേരി ഡോൺ ബോസ്കോ കോളേജിന്റെ നേതൃത്വത്തിൽ നടത്തിയ സെമിനാർ,ഹെഡ്മാസ്റ്റർബിജു മാത്യു ഉദ്ഘാടനം ചെയ്തു.പ്രോജക്റ്റ് കോർഡിനേറ്റർ ജിജിൻ മരിയ സജി, കൗൺസിലർ ആൽഫി ജോസഫ്, സോഷ്യൽ വർക്കർ സിറിൽ  ജിയോ ജേക്കബ് എന്നിവർക്ലാസ്സ്‌ നയിച്ചു. കുട്ടികളിൽ ശ്രെദ്ധയും ഏകാഗ്രതയും ജനിപ്പിക്കുന്ന രീതിയിലുള്ള കളികളും ക്ലാസുകളും ഏറെ ആകർഷിക്കുന്നതായിരുന്നു. എല്ലാമാസവുംകുട്ടികൾക്ക് ഡ്രീം പ്രോജക്റ്റിന്റെ   സഹായം ലഭ്യമാക്കുവാൻ ആണ് നല്ലപാഠം പ്രവർത്തകരുടെ  തീരുമാനം.

പുതിയ വർഷത്തിൽ 'പുതുമ 'സമ്മാനിച്ച് പഴൂർ സെന്റ് ആന്റണീസ്..

         പഴൂർ സെന്റ് ആന്റണീസ് സ്കൂളിൽ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ  നടന്ന,  വിവിധ പദ്ധതികളുടെ  ഉദ്ഘാടനം  നെൻമേനി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയൽ നിർവഹിച്ചു.  സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി, വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി നെന്മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ടിജി ചെറുതോട്ടിൽ പി ടി എ പ്രസിഡണ്ട് , പി. എ തോമസിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.