സെന്റ് ആന്റണീസ് യു പി എസ് പഴൂർ/അതിജീവനം
കൊറോണയുടെ സാഹചര്യത്തിൽ കുട്ടികളുടെ സ്വഭാവത്തിലും ക്ലാസ്സ് റൂമിലെ പെരുമാറ്റത്തിലും ശീലങ്ങളിലും ജീവിതരീതിയിലും ധാരാളം മാറ്റങ്ങൾ പ്രകടമാകുന്നുണ്ട്. ഇത്തരം മാറ്റങ്ങളെ അതിജീവിക്കുന്നതിനും കൊറോണ എന്ന രോഗം കുട്ടികളിൽ ഉണ്ടാക്കിയ മാനസിക സമ്മർദ്ദങ്ങളും സംഘർഷങ്ങളും മാറ്റി ജീവിക്കുന്നതിനുതകുന്ന തരത്തിൽ ബത്തേരി ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തിയ അതിജീവനം എന്ന പദ്ധതി സ്കൂളിൽ നടപ്പിലാക്കുകയുണ്ടായി. അതിന് മുന്നോടിയായി എസ് ആർ ജി മീറ്റിംഗ് നടത്തുകയും ഓരോ ക്ലാസ് അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസ് എടുക്കേണ്ട രീതിയെക്കുറിച്ചും ക്ലാസ്സെടുക്കുന്ന മേഖലകളെക്കുറിച്ചും അതിജീവനം ട്രെയിനിങ്ങിൽ പങ്കെടുത്ത അധ്യാപകർ വിശദീകരിക്കുകയുണ്ടായി. ശേഷം കൃത്യമായ മൊഡ്യൂളുകൾ അനുസരിച്ച് എല്ലാ ക്ലാസ്സുകളിലും അതിജീവനം പദ്ധതി നടപ്പിലാക്കുകയുണ്ടായി. കുട്ടികളെ മാനസിക സംഘർഷത്തിൽ നിന്നും മാറ്റി പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന തരത്തിൽ മോട്ടിവേഷണൽ ക്ലാസുകളിലൂടെയും കളികളിലൂടെയും പാട്ടുകളിലൂടെയും സ്ട്രെച്ചിങ് എക്സസൈസുകളിലൂടെയും വരകളിലൂടെയുംമെല്ലാം പദ്ധതി നടപ്പിലാക്കി.