സെന്റ് ആന്റണീസ് യു. പി. എസ് വാടി/എന്റെ ഗ്രാമം
വാടി
കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ കൊല്ലം കോർപ്പറേഷനിൽ അറബിക്കടലിനോട് ചേർന്നു കിടക്കുന്ന ഒരു കടലോര ഗ്രാമമാണ് വാടി. വാടിയിൽ നിന്ന് വടക്കോട്ട് സഞ്ചരിച്ചാൽ കൊല്ലം കളക്ടേറ്റിലും തെക്കോട്ട് സഞ്ചരിച്ചാൽ വാടി കടൽത്തീരത്തും പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ തങ്കശ്ശേരിയിലും കിഴക്കോട്ട് സഞ്ചരിച്ചാൽ മൂതാക്കരയിലും എത്താം.
(ഭൂമിശാസ്തം)
വാടി എന്ന സ്ഥലനാമത്തിന് പൂവാടി എന്നാണ് അർത്ഥം. റെവന്യൂ റെക്കോർഡുകളിൽ കൈകുളങ്ങര എന്നാണ് ഈ സ്ഥലത്തിൻറെ പേര്. വാടി എന്ന പദത്തിന് കിടങ്ങ് എന്നും അർത്ഥമുണ്ട്. പോർച്ചുഗീസുകാർ തങ്കശ്ശേരിയിൽ കോട്ട സ്ഥാപിച്ചതിനു ശേഷമാണ് ഈ (പദേശത്തിനു വാടി എന്ന പേരു ലഭിച്ചത്. അതായത് കോട്ടയ്ക്ക് സമീപമുള്ള സ്ഥലമായതുകൊണ്ട് ശ(തു സൈന്യത്തിൽ നിന്നും സുരക്ഷിതമായ ഒരു മേഖലയായി അതു തീർ്ന്നു.
തങ്കശ്ശരി മുന൩ിനോട് ചേർന്നു സെൻറ് തോമസ് സ്ഥാപിച്ച ഒരു പള്ളിയെ പറ്റി പോർട്ടുഗീസുകാരും അവരുടെ പിന്നാലെ വന്ന ഡച്ചുകാരും എഴുതിയ പല രേഖകളിൽ (പദിപ്പാദിക്കുന്നുണ്ട്. (കിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ വാടി കടപ്ഫുറത്ത് ഒരു ആരാധനാലയം ഉണ്ടായിരുന്നു എന്നാണ് പോർട്ടുഗീസികാർ രേഖപ്പെടുത്തിയിരിക്കുന്ന്. എട്ടാം നൂറ്റാണ്ടിൽ കൊല്ലം രാജാവായിരുന്ന അയ്യനടിതിരിരുവടികൾ കൊല്ലത്തെ (കിസ്ത്യാനികൾക്ക് നൽകിയ സമ്മാനമായിരുന്നു തരീസാപ്പള്ളി ചെപ്പേട്. ഭാരത്തിലെ ആദ്യത്തെ രൂപതയുടെ ഭ(ദാസന ദേവാലയം വാടി കടപ്പുറത്തായിരുന്നു. 1907 ൽ വാടി (പദേശത്തുണ്ടായ അഗ്നിബാധയും കടലാ(കമണവും ഈ ദേശത്ത തച്ചുടച്ചു. ഇപ്പോഴും പഴയ ദേവാലയത്തിൻറെ ശേഷിപ്പുകൾ അവിടെ കാണാം.,
ആരാധനാലയങ്ങൾ
1910 ലാണ് ഇപ്പോൾ വാടിയിൽ നിലകൊള്ളുന്ന ഗോഥിക് ശില്പകല മാത്രുകയിൽ ഉള്ള പള്ളി പൂർത്തിയായത്. ഫാത്തിമാ മാതാ തീർത്ഥാലയം വാടി അതിർത്തിയാലാണ് സ്ഥിതി ചെയ്യുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
വാടിയുടെ സാംസ്കാരിക ചരി(തം ആരംഭിച്ചത് 17 ാം നൂറ്റാണ്ടിലായുരുന്നു. പോർച്ചുഗീസുകാർ അക്ഷരം പഠിപ്പിക്കുന്നതിന് ഒരു പള്ളികൂടം സ്ഥാപിച്ചു. മലയാളം തമിഴ് എന്നീ ഭാഷകളാണ് അവിടെ പഠിപ്പിച്ചത്. 1912 ൽ വാടിയിൽ ഒരു (പൈമറി സ്ക്കൂൾ ആരംഭിച്ചു. 1976 ൽ ഈ സ്കൂൾ അപ്പർ (പൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ഇതാണ് സെൻറ് ആൻറണീസ് യു.പി സ്കൂൾ വാടി. വാടി ഇടവക അതിർത്തിയിൽ തന്നെയാണ് 1902 ൽ സെൻറ് അലോഷ്യസ് ഹൈസ്കൾ സ്ഥാപിക്കപ്പെട്ടത്.
(ശദ്ധേയരായ വ്യക്തികൾ
വാടി തീരദേശ (ഗാമത്തിൽ നിന്നും ആദ്യമായി ESLC പരീക്ഷ പാസായത് (ശീ.കെ ജോസഫായിരുന്നു. സിംഗപ്പൂരിൽ അധ്യാപകനായിരുന്ന അദ്ദേഹം 2 ാം ലോക മഹായുദ്ധകാലത്ത് ജപ്പാൻകാരുടെ ദ്വിഭാഷയായിരുന്നു. വാടിയിൽ നിന്നും ആദ്യമായി ഡിഗ്രി എടുത്ത വ്യക്തി ശ്രീ.പി. ക്രിസാന്താസ് BA . BL ആയിരുന്നു. അതു പോലെ ശ്രീ. അനിൽ സേവ്യർ I.A.S കേരള സംസ്ഥാന സർവീസിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി വിരമിച്ച വ്യക്തിയാണ്.
വാടിയിലെ പൊതു സ്ഥാപനങ്ങൾ
. മത്സ്യോപ്പാദക സഹകരണ സംഘം
. കോസ്റ്റൽ പബ്ളിക് ലൈബ്രറി
. കോസ്റ്റൽ യംഗ് മെൻസ് സൊസൈറ്റി (CYMS)
. തീരദേശ കലാ സമിതി
. കോസ്റ്റൽ റിക്രിയേഷൻ ക്ളബ്