സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൗട്ട്&ഗൈഡ്സ്/2025-26
ഗൈഡ് സ്കാർഫ് ദിനം-ഓഗസ്റ്റ് 1
ഓരോ ഗൈഡിന്റെയും പരിചയത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ദിനം. ഈ ദിവസം ലോകമെമ്പാടുമുള്ള ഗൈഡുകൾ സ്കാർഫ് ധരിച്ചുകൊണ്ട് ഒരു വലിയ കുടുംബത്തിന്റെ ഭാഗം എന്ന ബോധത്തോടെ ആചരിക്കുന്നു. ഗൈഡ്സ് സ്കാർഫ് എപ്പോഴും ഒരു ബലത്തിന്റെയും സേവനത്തിന്റെയും നന്മയുടെയും ചിഹ്നമാണ്. സ്കൗട്ടിങ്ങും ഗൈഡിങ്ങും ഒറ്റപ്പെട്ട വ്യക്തികളല്ല, മറിച്ച് ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നവരായി നമ്മെ തീർക്കുന്നു. സ്കാർഫ് നമുക്ക് ആ ഐക്യത്തിന്റെ സ്മരണയാണ്. ഒരുപാട് ഗൈഡുകൾ രാജ്യങ്ങളിലോ, സംസ്കാരങ്ങളിലോ വ്യത്യാസമുള്ളവർ എന്നാൽ ഒരേ ഗൈഡ് ആത്മാവിൽ ഒരുമിച്ചു നിന്നുകൊണ്ട് ഓരോ ഗൈഡ്സ് സ്കാർഫ് ലോകത്തിന്റെ ഓരോ ഭാഗത്തും ഒരേ സന്ദേശം പടർത്തുന്നു. 'സേവിക്കുക' 'നയിക്കുക' 'സ്നേഹിക്കുക'. ഇന്ന് നമുക്ക് ഈ സ്കാഫ് ധരിച്ച് നമുക്ക് പ്രചോദനം നൽകിയ എല്ലാ പഴയ ഗൈഡുകളെയും അധ്യാപകരെയും നേതാക്കളെയും ഓർക്കാം. നമ്മുടെ ചുറ്റുപാടിലും സമൂഹത്തിലും ഒരു മാറ്റമുണ്ടാകാൻ നാം മുന്നോട്ട് വരേണ്ടത് അനിവാര്യമാണ്.
ലോകപരിസ്ഥിതി ദിനം 2025
ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഗൈഡ്സിലെ യൂണിറ്റ് അംഗങ്ങൾ വൃക്ഷ തൈകൾ കൊണ്ടുവരികിൽ പരസ്പരം കൈമാറുകയും ചെയ്തു.സ്കൂൾ പരിസരം ശുചീകരണം,ഗ്രൗണ്ട് ശുചീകരണം,തുടങ്ങിയവ അവർ ഏറ്റെടുത്ത് പൂർത്തിയാക്കി
തണൽ സന്ദർശനം
സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ഗൈഡ്സ്,ജെ ആർ സി യൂണിറ്റിലെ വിദ്യാർത്ഥിനികൾ എടച്ചേരി തണൽ വീട് സന്ദർശിച്ച് കിടപ്പ് രോഗികൾക്കായി വീൽചെയർ കൈമാറി.ഗൈഡ് ക്യാപ്റ്റൻമാരായ സൗമ്യ ടീച്ചർ, ലിസി ടീച്ചർ, നിമിഷ ടീച്ചർ,ജെ ആർ സി കൗൺസിലർ താര ടീച്ചർ,PTA പ്രസിഡന്റ് വിനോദൻ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾ അന്തേവാസികൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വടകരയുടെ വികസന പ്രവർത്തനങ്ങൾ തേടി
വടകര മുൻസിപ്പാലിറ്റി നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് മുൻസിപ്പൽ ചെയർപേഴ്സനോട് നേരിട്ട് ചോദിച്ച് അറിയുന്നതിനായി ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ ഇന്ന് മുൻസിപ്പാലിറ്റി സന്ദർശിക്കുകയുണ്ടായി.ദിശ,ആർച്ച തുടങ്ങിയ പദ്ധതികളെക്കുറിച്ച് മുൻസിപ്പൽ ചെയർപേഴ്സനുമായി കുട്ടികളുമായി സംവദിച്ചു.
സിദ്ധാശ്രമ സന്ദർശനം
ഗൈഡ്സ് ടീം അംഗങ്ങൾ സിദ്ധാർത്ഥാശ്രത്തി മത്തിൻ്റെ രീതികളെ കുറിച്ചും പ്രസ്ഥാനത്തിൻറെ ചരിത്രത്തെ കുറിച്ചും പ്രവർത്തന ചിട്ടകളെ കുറിച്ചും അറിയുന്നതിനായി അവിടം സന്ദർശിക്കുകയുണ്ടായി.വ്യാപിച്ചുകിടക്കുന്ന സിദ്ധാശ്രമവും ചുറ്റുവട്ടവും മുഴുവൻ ചിറ്റിക്കറങ്ങി വിദ്യാർഥിനികൾ അവിടുത്തെ മുതിർന്ന വ്യക്തികളുടെ വാക്കുകൾ ശ്രവിച്ച് കാര്യങ്ങൾ കൊണ്ടു'
-
ഗൈഡ്സ് ടീം
-
ക്ലാസ്