സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2025-26
NMMSവിജയം2025
| ആകെ കുട്ടികൾ | 16 |
|---|---|
| വിജയികൾ | 4 |
SSLC 2024-25
SSLC വിജയം2025
| ആകെ കുട്ടികൾ | 217 |
|---|---|
| വിജയികൾ | 217 |
| A+ കൾ | 92 |
| 9 A+ കൾ | 18 |
വിവിധ മേളകളിലെ വിജയം
ഈ വർഷത്തെ സബ്ജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ഐടി സാമൂഹ്യശാസ്ത്രമേളകളിൽ സ്കൂൾ ഓവർ ഓൾ കിരീടം നിലനിർത്തി.
സബ്ജില്ലാ സ്പോർട്സിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ രണ്ടാമത്തെ സ്കൂൾ എന്ന കിരീടം നിലനിർത്തി.
സബ് ജില്ലാ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ എല്ലാ വിഭാഗത്തിലും മികച്ച സ്കൂൾ .
ഹൃഷിക ബിജു
എട്ടാം ക്ലാസ്സ് വിദ്യാർഥിനിയായ ഹൃഷിക ബിജു സ്റ്റേറ്റ് സബ്ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ നേടി. കുമാരി ഹൃഷിക ബിജുവിനെ പിടിഎയും സ്കൂളും ആദരിച്ചു. ശ്രീമതി പ്രേംകുമാരി വനമാലിചടങ്ങിൽ പങ്കെടുത്തു.
ഐപിഎസ് മഞ്ജിമ പി
പഠിച്ചിറങ്ങിപ്പോയ വിദ്യാർഥിനികൾ തന്നെയാണ് എന്നും സ്കൂളിൻ്റെ അഭിമാനം.അധ്യാപകർ ബാങ്ക് ജോലിക്കാർ,ഡോക്ടർ,എൻജിനീയർ നഴ്സിംഗ് ഫീൽഡിൽ ജോലി ചെയ്യുന്നവർ ഐടി രംഗത്ത് ജോലി ചെയ്യുന്നവർ എന്നിങ്ങനെ ഒരു നീണ്ട നിര സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥിനികളായി ഉണ്ടെങ്കിലും ആ ലിസ്റ്റിലേക്ക് ഈ വർഷം കൂട്ടിച്ചേർക്കപ്പെട്ട ഐപിഎസുകാരിയായി തീർന്ന കുമാരി മഞ്ജിമ പി. പൊതുവിദ്യാലയത്തിൽ പഠിച്ചിറങ്ങി എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഡോക്ടർ ബിരുദം നേടിയ മഞ്ജിമ സിവിൽ സർവീസ് തെരഞ്ഞെടുത്തു.