സെന്റ് ആന്റണീസ് എൽ പി എസ് ഇഞ്ചൂർ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൗട്ട് ആൻഡ് ഗൈഡ്സ് :- സ്കൂളിൽ ആദ്യകാലങ്ങളിൽ ബുൾബുൾ നിലനിന്നിരുന്നു ഇപ്പോൾ തുടരുന്നില്ല .
സയൻസ് ക്ലബ് :- സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പല പ്രവർത്തനങ്ങളും നടത്തുന്നുണ്ട് ദിനാചരണങ്ങൾ ,ശുചീകരണ പ്രവർത്തനങ്ങൾ , മത്സരങ്ങൾ ശാസ്ത്ര പരീക്ഷണങ്ങൾ ,ശാസ്ത്ര ആഭിമുഖ്യം വളർത്തുന്ന അരങ്ങുകൾ ,കലാപരിപാടികൾ തുടങ്ങിയവ കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നു .
ഐ ടി ക്ലബ് :- ഐടിയുടെ യുടെ എല്ലാ സാങ്കേതിക പ്രവർത്തനങ്ങൾക്കും സജ്ജരായ അധ്യാപകരും ക്ലബ് അംഗങ്ങളും സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് സ്വയം കമ്പ്യൂട്ടർ ചെയ്തു പരിശീലിക്കാൻ ഇവിടെ അവസരമൊരുക്കുന്നു . മൾട്ടിമീഡിയ സംവിധാനങ്ങൾ കുട്ടികളുടെ പഠനം ലളിതവും രസകരവും ആക്കുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി :- വിദ്യാരംഗം കലാ സാഹിത്യ വേദി സജീവമായി പ്രവർത്തിക്കുന്നു .കലാസാഹിത്യ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയും പ്രത്യേകമായ പരിശീലനം നൽകുകയും ചെയ്യുന്നു. കലാസാഹിത്യമത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയിക്കുകയും ചെയ്യുന്നു .
ഗണിത ക്ലബ്ബ് :-ക്ലബ് ഗണിതശാസ്ത്ര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നു ഗണിത മേളകളിൽ പങ്കെടുക്കുന്നു ഗണിത ആസ്വാദനം കൂട്ടുന്ന പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുവാൻ ക്ലബ്ബംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. മത്സരങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുകയും വിജയിക്കുകയും ചെയ്യുന്നു .
പരിസ്ഥിതി ക്ലബ്:- പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജൂൺ അഞ്ചിന് തന്നെ അതാത് വർഷത്തെ പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ തുടങ്ങുന്നു .ശുചീകരണ പ്രവർത്തനങ്ങൾ സ്കൂളിൽ നിന്നു തന്നെ തുടങ്ങുന്നതിൻറെ ഭാഗമായി ആയി ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ നടത്തുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്യുന്നതിലൂടെ കുട്ടികളെ നല്ല ശീലങ്ങളിലേക്ക് വഴി നടത്തുകയും ചെയ്യുന്നു .നിരവധി സെമിനാറുകൾ ദിനാചരണങ്ങൾ എന്നിവ നടത്തുന്ന