സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/എന്റെ ഗ്രാമം
ആമുഖം
കേരളത്തിലെ തൃശൂർ ജില്ലയിൽ ഒരു ചെറിയ ദക്ഷിണേന്ത്യൻ ഗ്രാമമാണ് പുത്തൻപീടിക.[1]ഇത് തൃശൂർ പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരെയാണ്.അന്തിക്കാട്, ചാഴൂർ, പെരിങ്ങോട്ടുകര എന്നി സ്ഥലങ്ങൾ പുത്തൻപീടികയുടെ അയൽ ഗ്രാമങ്ങളാണ്.
ഭൂപ്രകൃതി:

പുത്തൻപീടികയുടെ കിഴക്കുവശം ഒരുകാലത്ത് വലിയ പുഴയായിരുന്നു.കാലക്രമത്തിൽ ഈ പുഴയിൽ ഭൂരിഭാഗവും വയലുകളും പിന്നീട് താമസസ്ഥലങ്ങളും ആയിതീർന്നു.ഇന്നു വപ്പുഴ എന്നറിയപ്പെടുന്ന ഈ സ്ഥലങ്ങൾ ചാഴൂർ ഗ്രാമത്തിലാണ്.1343 ലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ വൻപുഴ വപ്പുഴ ആയി മാറിയത്. പുത്തൻപീടിക ഒരു കാർഷിക ഗ്രാമമാണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സൗത്ത് ഇന്ത്യൻ ബാങ്ക്
- കാത്തലിക് സിറിയൻ ബാങ്ക്
- ബാങ്ക് ഓഫ് ഇന്ത്യ
- ധർമ്മവിലാസം കമ്പനി
- പാദുവ ആശുപത്രി
- ആയുർവേദ സർക്കാർ ആശുപത്രി

- മഞ്ഞപ്പിത്തം സെന്റർ
ശ്രദ്ധേയരായ വ്യക്തികൾ
K.R ചുമ്മാർ:
K.R ചുമ്മാർ വളരേ പ്രധാനപെട്ട വ്യക്തിയാണ്.അദ്ദേഹത്തിൻ്റെ സ്മരണയേ നില നിർത്തി കൊണ്ട് ചുമ്മാർ സ്മാരക ആയുർവേദ സർക്കാർ ഹോസ്പിറ്റൽ ഉണ്ട്.
ഡോ. കർത്ത:
മഞ്ഞപ്പിത്ത ചികിൽസക്കു പ്രശസ്തനായ വ്യക്തിയാണ്.മഞ്ഞപ്പിത്തം ബസ് സ്റ്റോപ്പും,റോഡും അവരുടെ നാമത്തിൽ ഉണ്ട്.
ഡോ.വിജയരാഘവൻ തണ്ടാശ്ശേരി:
നേത്രവിദദ്ധനായ ശ്രീ.തണ്ടാശ്ശേരി വിജയരാഘവൻ ഡോക്ടർ, അദ്ദേഹത്തിൻ്റെ മകൻ പ്രസാദ് ഡോക്ടർ എന്നിവർ ഈ പ്രദേശത്തുകാരാണ്. അവരുടെ നാമത്തിൽ തണ്ടാശ്ശേരിറോഡ് ഉണ്ട്.
ആരാധനാലയങ്ങൾ
- സെൻ്റ് ആൻ്റണീസ് പള്ളി

- തോന്ന്യകാവ് ക്ഷേത്രം
- തണ്ടാശ്ശേരി ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെന്റ് ആന്റണിയുടെ എച്ച്.എസ്.എസ് പുത്തൻപീടിക
- ജി.എൽ.പി.എസ് പുത്തൻപീടിക
- ഒസ്സനം ഐ.ടി .ഐ


ചിത്രശാല
പുത്തൻപീടികയിൽ താമസിച്ചിരുന്നവരിൽ പലരും നല്ല കച്ചവടക്കാരാ യിരുന്നു. അതിനാൽ അവർ ഈ പ്രദേശം ഒരു കച്ചവടകേന്ദ്രമാക്കി ഇരിബ്രയൂർ അംശ ത്തിൽപ്പെട്ട ഈ പ്രേദേശത്തിന് അയൽദിക്കുകാർ തിരിച്ചറിയാനായി പീടിക അങ്ങാടി എന്നും പുത്തൻപീടിക എന്നുമൊക്കെ വിളിച്ചു തുടങ്ങി.