സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരിടത്ത് ജയിംസ് എന്ന പേരുള്ള ഒരു വൃക്തി ജീവിച്ചിരുന്നു. ജയിംസിന് ചങ്ങാതിമാർ ആരും ഉണ്ടായിരുന്നില്ല. ഒട്ടും ശുചീത്വം ഇല്ലാതിരുന്നതിനാൽ ആരും ജയിംസിനോട് കൂട്ടുകൂടാൻ തയാറായിരുന്നില്ല. ജയിംസിന് അതൊരു വിഷയമല്ലായീരുന്നു. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ഞാൻ ഇങ്ങനെ ആയിരിക്കും എന്നായിരുന്നു ജയിംസിന്റെ മനോഭാവം. റോഡിൽ തുപ്പുക ,പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുക എന്നിങ്ങനെ ഒട്ടും ശുചിത്വമില്ലാതെയാണ് ജയിംസ് ജീവിച്ചിരുന്നത്.

      

ഒരിക്കൽ ജയിംസ് തന്റെ ജോലി സംബന്ധമായ കാര്യത്തിനായി മുംബെയ്ക്ക് പോയി . രണ്ടു ദിവസം അയാൾക്ക് അവിടെ തങ്ങേണ്ടി വന്നു. ജയിംസ് റോഡിലൂടെ പോയപ്പോൾ വഴിയരികിൽ തുപ്പി .അപ്പോൾത്തന്നെ അവിടുത്തെ പോലീസുകാർ പതിനായിരം രൂപ പിഴയടപ്പിച്ചു. എന്നിട്ടും ജയിംസിന് അയാളുടെ ദുശ്ശീലം മാറ്റാൻ തോന്നിയില്ല. ജയിംസിന്റെ വീടും പരിസരവും ഒട്ടും വൃത്തിയില്ലാതെയാണ് കിടന്നിരുന്നത്. ഒരു ദിവസം അയാൾക്ക് മാലിന്യങ്ങളിൽ നിന്നു പകരുന്ന ഒരു രോഗമുണ്ടായി. ആ രോഗം കാരണം അയാൾക്ക് കുറേ അധികം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു. 

 

അപ്പോൾ ജയിംസ് തന്റെ പോരായ്മകളെ കുറിച്ചും ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മനസിലാക്കി. അപ്പോൾ മുതൽ ജയിംസ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി.സ്വയം വൃത്തിയായി ജീവിക്കാൻ തുടങ്ങി. ജയിംസിന് പുതിയ കുറേയധികം കൂടുകാരെ കിട്ടി.അയാൾക്ക് സന്തോഷമായി. ഒരിക്കൽ അവർ റോഡിൽ കൂടി നടക്കുമ്പോൾ ഒരു അപരിചിതൻ റോഡിലേയ്ക്ക് മാലിന്യം വലിച്ചെറിയുന്നത് കണ്ടു. ജയിംസ് ആ മാലിന്യം എടുത്ത് ഡസ്റ്റ് ബിന്നിലിട്ടു എന്നു മാത്രല്ല അയാളെ പറ‍ഞ്ഞു തിരുത്തുകയും ചെയ്തു. അങ്ങനെ ജയിംസ് ഒരു നല്ല മനുഷ്യനായി മാറി.

അലൻ സുജി
9 B സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ