സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/വികസനം എങ്ങിനെ ? - ലേഖനം - സോനാമോൾ യു.എസ്‌.

പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ അനിവാര്യത
       നാം വസിക്കുന്ന പ്രകൃതി നമ്മുടെ അമ്മയാണ്. കണ്ണഞ്ചിപ്പിക്കുന്ന ഒട്ടേറെ വിഭവങ്ങളാൽ സമൃദ്ധമാണ്   പ്രകൃതി. ദൈവത്തിന്റെ കരവേലയാൽ സമ്പന്നമാക്കപ്പെട്ട പ്രകൃതി ഇന്ന് ഒരു തുള്ളി ശുദ്ധജലത്തിനും  ശുദ്ധവായുവിനും വേണ്ടി വിലപിക്കുന്നു. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടൽ മൂലം നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. 
       പ്രകൃതിയുടെ അതിദാരുണമായ അവസ്ഥയാണിത്. നാടിന്റെ വികസനത്തിന്റെ പേരിൽ കുന്നുകളും മലകളും കൃഷിയിടങ്ങളും നികത്തി അതി   നു മുകളിൽ വലിയ കെട്ടിടങ്ങൾ കെട്ടിപ്പൊക്കികൊണ്ടു പ്രകൃതിയുടെ നാശം മനുഷ്യൻ വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ ഓരോ ദിവസവും പ്രകൃതിയുടെ നാശനഷ്ടത്തിന്റെ തോത് ഏറിക്കൊണ്ടിരിക്കുന്നു. 
       ഒരു മരം മുറിക്കുമ്പോൾ അതിൽ വസിക്കുന്ന ജീവികളുടെ ആവാസവ്യവസ്ഥയെക്കുറിച്ചു മനുഷ്യൻ ചിന്തിക്കുന്നില്ല. ജീവികളുടെ പരസ്പരാശ്രയത്വമാണ് ആവാസവ്യവസ്ഥയ്ക്  അടിസ്ഥാനം. വികസനം അനിവാര്യമാണ്. എന്നാൽ പ്രകൃതിക്കു നാശം വിതച്ചുകൊണ്ടുള്ള ഇന്നത്തെ വികസനം തെറ്റാണ്. പ്രകൃതിയെ മലിനപ്പെടുത്തുന്ന പ്ലാസ്റ്റിക് പോലുള്ള സാമഗ്രികൾക്കു പകരം പ്രകൃതിദത്ത ഉത്പന്നങ്ങൾ ഉപയോഗിച്ച് കൊണ്ടും മുരടിച്ചു പോയ കർഷക മേഖലയെ വികസിപ്പിച്ചു കൊണ്ടും പ്രകൃതിയോട് ഇണങ്ങിയ ഒരു പരിസ്ഥിതി സൗഹൃദ വികസനമാണ് നമുക്കു ആവശ്യം. 
       പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള ഈ വികസനമാണ് യഥാർഥത്തിൽ നടപ്പാക്കേണ്ടത്. മനുഷ്യൻ മാത്രം ബാക്കിയാകുന്ന സങ്കല്പത്തെയല്ല വികസനം എന്ന് പറയുന്നത് എന്ന സത്യം ഓർമയിൽ ഉണ്ടാവട്ടെ. 
സോനാമോൾ യു.എസ്‌.
8 B സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം