സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/ലേഖനം - പരിസ്ഥിതി - മാനസ ജോർജ്

പരിസ്ഥിതി
        കേരളം     ദൈവത്തിന്റെ  നാട് .          പ്രകൃതിഭംഗിയും,  ഐശ്വര്യ സമൃദ്ധിയും     കൈകോർത്തു നിൽക്കുന്ന നാട്. സഞ്ചാരികളുടെ പറുദീസ. പച്ചപ്പട്ട് പരവതാനി തീർത്ത വയലേലകളും പുൽത്തകിടികളും പനിനീർ ചോലകളും കേരള ഗ്രാമങ്ങളെ മനോഹരമാക്കുന്നു..
      ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി..         
  പരിസ്ഥിതി ദൈവദാനം ആണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള പ്രാധാന്യത്തെക്കുറിച്ച് ഓർമിക്കുവാൻ ഉള്ള അവസരമാണ് ഇപ്പോൾ നമുക്ക് മുൻപിൽ ഉള്ളത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും നൽകുന്ന പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിതിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കല്പമാണ് പരിസ്ഥിതി ദിനത്തിന്റെ കാതൽ. 
    മനുഷ്യൻ സ്വീകരിച്ചുവരുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലാണ്. ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വാഭാവികമായി  സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ ജൈവ പ്രവർത്തനങ്ങളുടെ ഫലമാണ് കൃഷിക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത്. വനനശീകരണം ആണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം. വെള്ളത്തെയും വായുവിനെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിന് വനങ്ങൾ അത്യന്താപേക്ഷിതമാണ്. 
     നമ്മുടെ പരിസ്ഥിതിയെ എത്രമാത്രം മലിനപ്പെടുത്താതെ ഇരിക്കുന്നുവോ അത്രയധികം ആഗോളതാപനം തടയുന്നു. സാമൂഹികവും, സാംസ്കാരികവും, സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ് ഈ വികസന പ്രക്രിയ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം നടപ്പിലാക്കേണ്ടത്. മനുഷ്യന്റെ ആരോഗ്യപരമായ ജീവിതത്തിൽ പ്രകൃതിക്ക് പ്രധാന പങ്കുണ്ട്. പരിസ്ഥിതി മനുഷ്യന്റെ ഏക ഭവനമാണ്. മാനവികതയുടെ മുഴുവൻ ജീവിത പിന്തുണ സംവിധാനവും ഘടകങ്ങളും പരിസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു. 
      പ്രകൃതി നമ്മുടെ മുൻഗാമികളിൽ നിന്നും ലഭിച്ച പിതൃസ്വത്ത് അല്ല അത് വരുംകാല തലമുറയിൽ നിന്നും കടം വാങ്ങിയതാണ് അത് നമുക്ക് സംരക്ഷിക്കാം. പ്രപഞ്ചത്തിന്റെ താളലയങ്ങൾ ഒരുമിപ്പിച്ച് കൊണ്ടുപോകേണ്ട കാര്യങ്ങൾക്ക് പിഴവ് പറ്റിയാൽ എന്തായിരിക്കും ഫലം എന്ന് നമ്മൾ അനുഭവിച്ചു കഴിഞ്ഞു. ഈ മഹാമാരിയുടെ കാലഘട്ടത്തിൽ മനുഷ്യർ ജീവൻ സംരക്ഷിക്കുവാൻ പോരാടിയപ്പോൾ അത് പരിസ്ഥിതിക്ക് അനുകൂലമായി ഒരു രീതിയിലും മലിനമാക്കാൻ ആരും ഇല്ലെന്നായി അങ്ങനെ പരിസ്ഥിതി സ്വയം മനോഹരിയായി. 
      പ്രകൃതി സ്വയം ആർജ്ജിച്ച മനോഹാരിത നഷ്ടപ്പെടാതെ, പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെ ആയും വനനശീകരണത്തിനെതിരെ ആയും പ്രവർത്തിക്കുകയാണ് നാമോരോരുത്തരുടെയും ലക്ഷ്യം. പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ സംരക്ഷിക്കുക മകളായ നമ്മുടെ കടമയാണ്. ആ കടമ നമുക്ക് നിറവേറ്റണം. സുരക്ഷിതവും ഭദ്രവും ആയ ഒരു സുന്ദര കേരളം അടുത്ത തലമുറയ്ക്കായി നമുക്ക് കൈമാറാം...
മാനസാ ജോർജ്
10 C സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാര്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം