സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/മകളുടെ രോദനം - കഥ - ആഞ്ചലോ ജോൺ

മകളുടെ രോദനം

രാവിലത്തെ കാപ്പി കഴിഞ്ഞു സയന അച്ഛന്റെ ഓർമകളിൽ മുഴുകി ഉമ്മറത്തു ഇരിക്കുകയായിരുന്നു.

അച്ഛന്റെ വരവിനു അവൾ കാത്തിരുന്നു.

അടുക്കളയിൽ അമ്മ പലതരം ജോലികളിൽ വ്യഗ്രചിത്ത ആയിരുന്നു.

അമ്മയുടെ അടുത്ത് അവൾ ചെന്ന് ചോദിച്ചു.

"അമ്മേ അച്ഛൻ എപ്പോളാണ് വരുക? ".

അമ്മയുടെ മനസിലേക്ക് സങ്കടം വിതറാൻ ഈ ചോദ്യത്തിന് സാധിച്ചു.

അമ്മ അച്ഛൻ വരും എന്ന മറുപടി നൽകി. അവൾ തൃപ്‌ത ആയില്ല.

വെക്കേഷന് വരുമ്പോൾ ടൂർ കൊണ്ടോവാൻ അച്ഛൻ വരും എന്നു പറഞ്ഞിരുന്നു.

വാർത്തയിൽ മുഴുകി ഇരുന്ന മുത്തച്ഛന്റെ അടുത്തേക്ക് ചെന്ന് അവൾ ഇത് ആവർത്തിച്ചു.

മുത്തച്ഛൻ പറഞ്ഞു : നിന്റെ അച്ഛനെ അവിടെ പിടിച്ചു നിർത്തിയിരിക്കുന്നത് കൊറോണ എന്ന മഹാരോഗമാണ്.

അവൾ അതിനുള്ള മറുപടിയും വാങ്ങി ഈശ്വരന്റെ അടുത്തേക്ക് ചെന്ന് തന്റെ വിഷമങ്ങൾ പറയാൻ തുടങ്ങി.

മഴക്കായി കേഴുന്ന ഒരു വേഴാമ്പലിനെപ്പോലെ അവൾ അച്ഛനായി ദൈവത്തോട് പ്രാർത്ഥിക്കുകയാണ്.

അച്ഛൻ വരുമെന്ന പ്രതീക്ഷയിൽ.

ആഞ്ചലോ ജോൺ
9 C സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ