സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ഇ- ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

അലോഷ്യൻ ഇ ലൈബ്രറി

വായനയുടെ ഡിജിറ്റൽ ലോകം തുറന്നു കാണിക്കുക എന്ന ലേഖ്യത്തോടെ ആരംഭിച്ച ആശയം ആണ് ഇ ലൈബ്രറി . മലയാളം , ഇംഗ്ലീഷ് ഹിന്ദി എന്നീ

ഭാഷകളിലെ പി ഡി എഫ് രൂപത്തിലുള്ള പുസ്തകങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഒരു വെബ്സൈറ്റ് മാതൃകയിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത് . മലയാളം ഇംഗ്ലീഷ് ഭാഷകളിൽ നിന്നും 500 ൽ പരം ( കഥ , കവിത, ചെറുകഥ, നോവൽ, സാഹിത്യം, സയൻസ്...) എന്നി മേഖലകളിൽ നിന്നും പുസ്തകങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .

ഇനിയും ധാരാളം പുസ്തകങ്ങൾ ഇതിൽ ഉപല്ലെടുത്തി ലൈബ്രറി കൂടുതൽ വലുതാക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം തന്നെ . ഡിജിറ്റൽ പുസ്തകങ്ങൾ കുട്ടികൾ ലൈബ്രറിയിൽ നിന്നും എടുക്കുമ്പോൾ അവരവരുടെ സ്വന്തം ഗൂഗിൾ ഡ്രൈവിൽ ഇത് സൂക്ഷിക്കപെടുകയും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും. ഓരോ പുസ്‍തകവും വായിച്ചതിനുശേഷം കുട്ടികൾക്ക് ഗൂഗിൾ ഫോം നൽകുകയും അവർ വായിച്ച പുസ്തകത്തിന്റെ വിവരണം തയാറാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കൂടുതൽ പുസ്തങ്ങൾ വായിച്ച കുട്ടികളെ കണ്ടെത്താനും അവരെ വായന പ്രോൽസ്സാഹിപ്പിക്കാനും സാധിക്കും. അലോഷ്യൻ ഇ ലൈബ്രറി ലിങ്ക് നിരവധി സ്‌കൂളുകളിലേക്കു അയക്കുകയും അധ്യാപകരും കുട്ടികളും പുസ്തകങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു.

ലൈബ്രറിയിൽ പ്രവേശിക്കുവാൻ