സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/അക്ഷരവൃക്ഷം/ഒരു നല്ല നാളേയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നല്ല നാളേയ്ക്ക് 

പൊന്നു ഇപ്പോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്. പഠനത്തിലും കലയിലുമൊക്കെ മിടുക്കിയായ അവൾ എല്ലാവരുടേയും പ്രിയപ്പെട്ടവളുമാണ്. ഈ പ്രാവശ്യം രണ്ടിലെ വാർഷിക പരീക്ഷ എഴുതുവാൻ അവൾക്ക് സാധിച്ചില്ല.അവൾക്കതിൽ ഖേദമുണ്ട്. അതിൻ്റെ കാരണം ഇപ്പോൾ ലോകം മുഴുവൻ നാശം വിതച്ച കൊറോണ വൈറസ് അഥവ കോവിഡ് 19 ആണ്.

മുത്തശ്ശിയുടെ കഥ കേട്ടാണ് അവൾ സാധാരണ ഉറങ്ങാറ്. എല്ലാ ദിവസത്തെയും പോലെ രാത്രി ആയപ്പോൾ പൊന്നു മുത്തശ്ശിയുടെ അടുത്തു ചെന്നു. മുത്തശ്ശി അവൾക്ക് ഒരു കഥയും പറഞ്ഞു കൊടുത്തു. കഥ തീർന്നപ്പോൾ അവൾ മുത്തശ്ശിയോട് ചോദിച്ചു മുത്തശ്ശി എന്തു കൊണ്ടാണ് കോവിഡ് 19 ഇത്രയും ആളുകൾക്ക് പകർന്നത്? അത് മോളെ നമ്മുടെ ശ്രദ്ധയില്ലായ്മ കൊണ്ട് തന്നെയാണ് ഇത് കൂടുതൽ പേർക്കും പകർന്നത്.പരിസ്ഥിതി സംരക്ഷണം, ശുചിത്വം, രോഗപ്രതിരോധം ഇവയാണ് അതിലെ പ്രധാന കാര്യങ്ങൾ." അതെങ്ങനെയാ മുത്തശ്ശി, ഒന്ന് പറഞ്ഞു തരുമോ?" ഉം, ശരി മോളെ.ചുരുക്കരൂപത്തിൽ  ഞാൻ അത് പറഞ്ഞു തരാം. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. യാത്ര കഴിഞ്ഞു വരുമ്പോൾ കൈയും കാലും മുഖവും നന്നായി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കയ്യൊ, ടൗവലോ കൊണ്ട് വായ് മൂടണം. രോഗങ്ങൾ പരത്തുന്ന ഈച്ചയേയും കൊതുകിനെയും വളരാൻ അനുവദിക്കരുത്.ഇവയെല്ലാം ശുചിത്വത്തിൽ പെടും. പിന്നെ പരിസ്ഥിതി മലിനീകരണത്തിൽ പെടുന്നതും നമ്മൾ ശ്രദ്ധിക്കാത്തതുമായ ഒന്നാണ് പോകുന്ന വഴിയിലൂടെയെല്ലാം കാർക്കിച്ച് തുപ്പുന്നതും തുമ്മുന്നതും. ഈ ശീലം നമ്മൾ മാറ്റണം അല്ലെങ്കിൽ രോഗം പടരും.

പിന്നെ രോഗപ്രതിരോധം കൂടിയില്ലേ മുത്തശ്ശി, അതുകൂടി ഒന്നു  പറഞ്ഞു തരുമോ "?. പൊന്നു ചോദിച്ചു. തീർച്ചയായും മോളേ, പച്ചക്കറികളും ഇലക്കറികളും, പഴവർഗ്ഗങ്ങളും പ്രത്യേകിച്ച് വൈറ്റമിൻ C അടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കണം.അത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ചുക്കും, കുരുമുളകും, ജീരകവും തുളസിയിലയും ഇട്ടു തിളപ്പിച്ച വെളളം കുടിക്കുന്നത് നല്ലതാണ്. ഇപ്പോൾ ഞാൻ വളരെ ചുരുക്കിയാണ് മോൾക്ക് പറഞ്ഞു തന്നത്.വേറെ ഒരു ദിവസം ഞാൻ മോൾക്ക് ബാക്കി പറഞ്ഞുതരാം". മുത്തശ്ശി പറഞ്ഞു.

"മുത്തശ്ശിക്കെങ്ങനെയാ ഇതെക്കെ ഇത്ര നന്നായി അറിയാവുന്നേ?". പൊന്നു ചോദിച്ചു. "മോളേ എനിക്കും ഇതൊക്കെ ചെറുപ്പത്തിൽ ഓരോരുത്തർ പറഞ്ഞു തന്നതാ. മോളും ഇനി ഇത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കണം കേട്ടോ ". ഇതു കേട്ടപ്പോൾ പൊന്നു മനസ്സിൽ വിചാരിച്ചു, നാളെ ഇത് എൻ്റെ  കൂട്ടുകാരിയോട് പറയണമെന്ന് .അങ്ങനെ നാളെ കൂട്ടുകാരിയെ വിളിക്കുന്ന കാര്യങ്ങളൊക്കെ ഓർത്തും, ഇങ്ങനെ ഒരു മുത്തശ്ശിയെ കിട്ടിയത് തൻ്റെ ഭാഗ്യമാണന്ന് ഓർത്തും സന്തോഷത്തോടെ മുത്തശ്ശിയുടെ മടിയിൽ കിടന്ന് അവൾ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.

പ്രിയ പ്രവീൺ
7 A സെന്റ് അലോഷ്യസ് ഹൈസ്കൂൾ മണലുങ്കൽ, കോട്ടയം, കൊഴുവനാൽ
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 26/ 09/ 2023 >> രചനാവിഭാഗം - കഥ