സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പ് ഉണ്ണിമാസ്റ്റർ

  • സ്കൂളിന് അമ്പതുവർഷം പൂർത്തീകരിച്ച് സമയത്തെ മുൻ പ്രധാന അധ്യാപകനായിരുന്ന പ്രിയപ്പെട്ട ഉണ്ണി മാസ്റ്ററുടെ മനോഹരമായ കയ്യക്ഷരത്തിൽ ഉള്ള  സ്കൂളിനെക്കുറിച്ചുള്ള അദ്ദേഹത്തിൻറെ ഓർമ്മകുറിപ്പും   അദ്ദേഹം രചിച്ച ഒരു ചെറുകഥയും ഉൾപ്പെടുന്നതാണ് ഈ പി. ഡി. എഫ് .

ജൂലൈ 15 ഉണ്ണി മാസ്റ്ററുടെ ഓർമ്മദിനം


ഓർമ്മക്കുറിപ്പ് പീതാംബരൻ മാസ്റ്റർ

  • ഒരു മാതൃകാ വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥിക്ക് ലഭിക്കേണ്ടതായവിലപ്പെട്ട അറിവുകളും അനുഭവങ്ങളും എല്ലാം കുട്ടനെല്ലൂർ ഹൈസ്കൂളിൽ നിന്നും ലഭിച്ചതായി വളരെ നന്ദി പൂർവ്വം ഓർക്കുകയാണ് 1972  - 1978 കാലഘട്ടത്തിൽ  അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ഇവിടത്തെ പഠനം പൂർത്തിയാക്കിയ  ശ്രി എം പീതാംബരൻ മാസ്റ്റർ. 2014 സെപ്റ്റംബർ മാസം അഞ്ചാം തീയതി  അദ്ധ്യാപകദിനത്തിൽ ഡൽഹിയിലെ വിജ്ഞാന ഭവനിൽ വച്ച് അന്നത്തെ രാഷ്ട്രപതി ശ്രീ. പ്രണബ് മുഖർജിയിൽ നിന്ന് ദേശീയ അദ്ധ്യാപക അവാർഡ് ഏറ്റുവാങ്ങിയ ആദരണീയനായ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പിലൂടെ.......


  • കൃഷ്ണപ്രിയ - 2013 എസ്. എസ്. എൽ. സി. ബാച്ച് വിദ്യാർത്ഥി - തൃശ്ശൂരിന്റെ പുതിയ എഴുത്തുകാരി - ഒരധ്യാപികയുടെ അധ്യാപനം ക്ലാസ് മുറിക്കപ്പുറത്തേക്ക് കടന്നു ചെന്ന്   വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ മലയാള സാഹിത്യത്തോടും സംസ്കാരത്തോടുമുള്ള സ്നേഹം വളർത്തുന്നു. സ്വന്തം  ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം എന്ന് എടുത്തുപറഞ്ഞു കൃഷ്ണപ്രിയ മലയാളം അദ്ധ്യാപികയെ ഓർക്കുമ്പോൾ ആ അധ്യാപികയുടെ  നിർലോഭമായ അക്ഷീണ പരിശ്രമത്തിനും, ക്ഷമയ്ക്കും, വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധതയ്ക്കും ലഭിച്ച അംഗീകാരമാണ് ഇന്ന് ഇവിടെ ജനിച്ച ഈ എഴുത്തുകാരി "പല്ലാങ്കുഴി" എന്ന പുസ്തകം എഴുതി ഒരു കോപ്പി വിദ്യാലയത്തിലേക്ക് നൽകണമെന്ന ആഗ്രഹം നിറവേറ്റിയ നിർവൃതിയിൽ............കൃഷ്ണപ്രിയ "അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിലാണ് ഞാൻ പത്താം ക്ലാസ്സിൽ പഠിച്ചത്. എൻ്റെ ഹൃദയത്തിൽ ആ വിദ്യാലയത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ആ ദിവസങ്ങളിൽ എനിക്ക് എണ്ണമറ്റ ഓർമ്മകളുണ്ട് - സന്തോഷം നിറഞ്ഞതും വൈകാരികമായതും, എന്നാൽ ഒരിക്കലും മറക്കാനാവാത്തതുമായ ഓർമ്മകൾ.എൻ്റെ പ്രിയപ്പെട്ട അദ്ധ്യാപികമാർ , അവരുടെ ദയയും പിന്തുണയും എനിക്ക് വളരെ വലുതായിരുന്നു, സ്നേഹത്തോടെയും നന്ദിയോടെയും ഞാൻ അവരെ ഇപ്പോഴും ഓർക്കുന്നു.അവിടെ പഠിച്ച കാലം ഞാൻ ശരിക്കും ആസ്വദിച്ചു, ഇപ്പോഴും എൻ്റെ സ്കൂൾ കൂട്ടുകാരുമായി ഞാൻ ബന്ധം പുലർത്തുന്നുണ്ട്. ഈ നിമിഷങ്ങളും വ്യക്തികളും എൻ്റെ ഹൃദയത്തിൽ ജീവിക്കുന്നു, അവരെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ തോന്നുന്നത്ര എന്നെ പ്രചോദിപ്പിക്കുന്നു.സെന്റ് അഗസ്റ്റിൻസ് എനിക്കൊരു വിദ്യാലയം മാത്രമല്ല; അത് എൻ്റെ വ്യക്തിത്വത്തിന്റെ ഒരു ഭാഗം കൂടിയാണ്."