സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഗണിത ക്ലബ്ബ്
ജൂലൈ 8 നു ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു . ഡോ.ശബ്‌ന കെ എസ് (അസിസ്റ്റന്റ് പ്രൊഫസ്സർ , കെ കെ ടി എം കോളേജ് , പുല്ലൂറ്റ് ) ഉദ്ഘാടനം നിർവഹിച്ചു . തദവസരത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ. ഡെന്നിസ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ലക്ഷ്യങ്ങൾ
- വിദ്യാർത്ഥികളിൽ യുക്തിപരമായ ചിന്തയും വിശകലന യുക്തിയും വികസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നു.
- ക്രിയാത്മക ആശയങ്ങൾ കൈമാറുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ വിവിധ ഗണിതശാസ്ത്ര ആപ്ലിക്കേഷനുകൾ പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു വേദി കൂടിയാണിത്.
- ഗണിതപഠനം കൂടുതൽ എളുപ്പവും വിദ്യാർത്ഥികളെ ആകർഷിക്കുന്നതുമായിരിക്കുന്നതിന് വേണ്ടിയാണ് ഗണിത ക്ലബ്ബ് രൂപീകരിച്ചത്.
- ഗണിതശാസ്ത്രത്തിന്റെ 'സൗന്ദര്യ'ത്തിലും 'നിഗൂഢത'യിലും വിദ്യാർത്ഥികളുടെ താൽപ്പര്യം ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഗണിത ക്ലബ്ബിന്റെ ലക്ഷ്യം.
മാത്തമാറ്റിക്സ് മാഗസിൻ 2020 - 2021
ലോകത്തെ വിസ്മയിപ്പിച്ച ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 'ദേശീയ ഗണിതശാസ്ത്രദിനം' അധ്യയനവർഷം 2020 - 2021 ലെ വിദ്യാർത്ഥികൾ ഒരുക്കിയ ഗണിതശാസ്ത്ര കൗതുകങ്ങളിലേക്ക് ഒരു എത്തിനോട്ടം.
ഓൺലൈൻ ഗണിത മാഗസിൻ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക
https://online.fliphtml5.com/zogns/uzvq/
ഗണിത ക്ലബ്ബിന്റെ പ്രവർത്തങ്ങൾ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക
https://sites.google.com/view/staugustinehss/clubs/maths-club