സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ആർട്സ് ക്ലബ്ബ്
സ്കൂൾ അധിഷ്ഠിത കലാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സംഗീതാധ്യാപിക അഷിത ടീച്ചറുടെ നേതൃത്വത്തിൽ 2017 ൽ സ്കൂൾ ആർട്സ് ക്ലബ് നു രൂപം നൽകി .വിദ്യാർത്ഥികൾക്ക് ക്രിയാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഇവിടെ അവസരം ലഭിക്കുന്നു .ദൃശ്യകലയിൽ താൽപ്പര്യമുള്ള എല്ലാ വിദ്യാർത്ഥികളും ആർട്ട്സ് ക്ലബിൽ അംഗങ്ങൾ ആണ് . ഡ്രോയിംഗ്, പെയിന്റിംഗ് , പോസ്റ്റർ നിർമ്മാണം , സംഗീതം , നൃത്തം എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുകയും കലോത്സവ വേദികളിലേക്ക് മത്സരിക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും സ്കൂൾ ആർട്സ് ക്ലബിന് കഴിഞ്ഞിട്ടുണ്ട് .





