കൂട്ടമില്ല കൂടിച്ചേരലില്ല
കൊട്ടുമില്ല കുരവയുമില്ല
ആഘോഷമില്ല ആൾക്കൂട്ടമില്ല
കപട കുപിട വേഷങ്ങൾ ഒന്നുമില്ല
ആരാധനകൾ ഇല്ല ആൾദൈവങ്ങൾഇല്ല
നന്മതിന്മപോരാട്ടങ്ങൾ ഒന്നുമില്ല
പ്രകൃതിയെ കാർന്നുതിന്നു
മുട്ടിലടച്ചിരുന്ന മനുഷ്യർ
ഇന്ന് കൂട്ടിലടക്കപ്പെട്ടിരിക്കുന്നു
എവിടെയും മണക്കുന്നു മരണത്തിൻ നിഴലുകൾ
ഇനിയെങ്കിലും ഓർക്കുക മർത്യാ
ഭൂമി നിനക്കു മാത്രമല്ല സ്വന്തം
പൊരുതിടാഠ ഒരുമയോടെ
കീഴ്പ്പെടുത്തമീലോകവ്യാധിയേ