സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് 2025
പ്രവർത്തനങ്ങൾ
2025 സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ വിദ്യാലത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തി.
ആഗസ്റ്റ് 22, വെള്ളിയാഴ്ച സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലുകയും, കൈറ്റ്സ് മിസ്ട്രസ് മാരായ നീനി ടീച്ചർ റോഷ്യ ടീച്ചർ എന്നിവർ സോഫ്റ്റ് വെയർ നെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
ആഗസ്റ്റ് 25ാം തിയതി
തിങ്കളാഴ്ച കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സ്വതന്ത്ര സോഫ്റ്റ് വെയർന്റെ സാധ്യതകളേയും വെല്ലുവിളികളേയുംക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളായ ഹെലൻമുരുകൻ, മരിയശ്രേയ ഫെമിന, തുടങ്ങിയവർ സെമിനാർ നടത്തി.ഫ്രീഡം ഫസ്റ്റിന്റെ ഭാഗമായി ഓഗസ്റ്റ് 26, ചൊവ്വാഴ്ച ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും ഡിജിറ്റൽ പെയിൻറിംഗ് മത്സരവും 2023-26,2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ നിർമ്മിച്ച അനിമേഷൻ വീഡിയോകളുടെ പ്രദർശനം മൾട്ടീമീഡിയയിൽ വെച്ച് നടത്തുകയും സ്കൂളിലെ കുട്ടികൾക്ക് അത് ആസ്വദിക്കാനുള്ള അവസരവും നൽകുകയും ചെയ്തു .ഒപ്പം കുട്ടികൾ സ്ക്രാച്ചിൽ നിർമ്മിച്ച ഗെയിമുകളുടെയും ഐ റ്റി പ്രോഡക്ട്സ് ആയ റോബോടിക്സ് കിറ്റിന്റെ പ്രദർശനവും ,ബ്ലൂടൂത്ത് കാർ ,സെൻസിംഗ് ലൈറ്റ് ഇവയുടെ പ്രദർശനവും നടത്തി .