സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ് റിപ്പോർട്ട്
2022- 2023 അധ്യായനവർഷം ഗണിത ക്ലബിൽ 18 അംഗ ങ്ങൾ ഉണ്ട്. എല്ലാ ആഴ്ച്ചയിലും വ്യാഴാഴ്ച ഉച്ചക്ക് 12.45 മുതൽ 1.30 വരെ ക്ലബിന്റെ മീറ്റിംഗ് നടത്തുന്നു. ആമിന പ്രസിഡന്റും, ഭാഗ്യ ലക്ഷ്മി സെക്രട്ടറിയും, അർഷക് ട്രെഷററുമായ് പ്രവർത്തിക്കുന്നു.
സ്കൂളിലെ മുഴുവൻ കുട്ടികളെയും ഗുണന പട്ടിക പഠിപ്പിക്കുവാൻ ക്ലബ് അംഗങ്ങൾ നേത്യത്വം നല്കി. ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ഗണിത പസിൽ എന്നിവയെക്കുറിച്ച് ക്ലബ് അംഗങ്ങൾക്ക് പരിശീലനം നൽകി. സ്റ്റിൽ മോഡൽ നിർമ്മാണത്തെക്കുറിച്ച് വർക്ക് ഷോപ്പ് ക്രമീകരിച്ചു.
ഗണിത മാഗസിൻ നിർമ്മാണത്തെക്കുറിച്ച് കുട്ടികളെ പരിശീലപ്പിച്ചു.
ഗണിത നിഘണ്ടു നിർമ്മിച്ചു. സബ് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ പങ്കെടുക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.