സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/പഠനപ്രവർത്തനങ്ങൾ/2021-2022



2021- 22സ്കൂൾ പ്രവർത്തനങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളിൽ അക്ഷര ദീപം തെളിയിക്കാൻ പ്രതിജ്ഞാബദ്ധരാണ് സെന്റ്.മേരിസ് സിയുപി സ്കൂളിലെ അധ്യാപകർ എല്ലാവരും.ഹെഡ്മിസ്ട്രസ് സിസ്റ്റം ഗുണ ജോസിന്റെ നേതൃത്വത്തിൽ അധ്യാപകരും ജനപ്രതിനിധികളും രക്ഷാകർത്താക്കളും ഒറ്റ മനസ്സോടെ വിദ്യാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഓരോ വിദ്യാർത്ഥി കളിലേക്കും ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരോടൊപ്പം കൈകോർത്ത് പ്രവർത്തിക്കാൻ കൊള്ളുന്നവരാണ് എല്ലാ അഭ്യുദയകാംക്ഷികളും .വിദ്യാർത്ഥികളുടെ അറിവിനും ഉല്ലാസത്തിനും ഉതകുന്ന ഒട്ടനവധി കാര്യപരിപാടികൾ വിഭാവനം ചെയ്തു വരുന്നു.2021- 22 വർഷത്തെ ഈ വിദ്യാലയത്തിന്റെ കർമ്മ പരിപാടികളിലൂടെ ഒന്ന് കണ്ണോടിക്കാം.
പ്രവേശനോത്സവം
ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ covid 19 എന്ന മഹാമാരി മൂലം വീട്ടിലെ അകത്തളങ്ങളിൽ അടച്ചു പൂട്ടപ്പെട്ട കുട്ടികൾക്ക് ആശ്വാസമേകാൻ ഓൺലൈൻ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തുകയുണ്ടായി.ഒപ്പം വീട്ടിലിരുന്ന് പാഠഭാഗങ്ങൾ പഠിക്കുന്നതിനായിട്ടുള്ള ഓൺലൈൻ ക്ലാസ് സംവിധാനവും ആരംഭിച്ചു. അതിനായി കുട്ടികൾക്ക് Mobile Phone വിതരണം ചെയ്തു.ഒപ്പം നവംബർ മാസത്തിൽ സ്കൂൾ തുറന്ന ഉടനെ പ്രവേശനോത്സവം വയ്ക്കുകയും കാര്യപരിപാടികൾനടത്തുകയും ചെയ്തു.കൂടാതെ വിദ്യാർഥികൾക്ക് വിവിധ സമ്മാനങ്ങൾ നൽകുകയും അവരെ സ്കൂളിലേക്ക് വരാൻ ആകർഷകമായ പരിപാടികൾ സജ്ജമാക്കുകയും ചെയ്തു.യൂട്യൂബ് ചാനലിലൂടെ അകലങ്ങളിൽ ഇരുന്ന് ഒരു മനസ്സോടെ അധ്യാപകരും വിദ്യാർത്ഥികളും പരിപാടികളിൽ പങ്കെടുത്തു .പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ബഹുമാന്യനായ കേരള റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ അവർകളാണ്
പിടി എ
ഈ അധ്യയന വർഷത്തിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ശ്രീ ജോസിനെയും എം പിടി എ പ്രസിഡന്റായി ശ്രീമതി സൗമ്യയേയുംതിരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും സ്കൂളിൻറെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിക്കുന്നു.
സ്ക്കൂൾ പാർലിമെന്റ്
സ്കൂൾ ലീഡർ ആയി Aryan Hariharan നേയും ചെയർ പേഴ്സൺ ആയി Kiran -നേയും തിരഞ്ഞെടുത്തു. കൂടാതെ മറ്റു ലീഡേഴ്സിനേയും തിരഞ്ഞെടുത്തു.
യൂട്യൂബ് ചാനൽ
നമ്മുടെ വിദ്യാലയത്തിന് മാത്രമായി ഒരു യൂട്യൂബ് ചാനൽ എന്ന സ്വപ്നം പ്രവേശനോത്സവ പരിപാടിയോടെ സാക്ഷാത്കരിക്കുവാൻ കഴിഞ്ഞുവെന്നത് സെൻമേരിസ് സുവർണ നേട്ടങ്ങളിൽ ഒന്നായി മാറി.
ദിനാചരണങ്ങൾ
ലോക പരിസ്ഥിതി ദിനം
47-ാം ലോക പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.ഒരു തൈ നടാം എന്ന കവിതയുടെ നൃത്താവിഷ്കാരം ത്തോടെയാണ് ഓൺലൈൻ പരിപാടികൾ ആരംഭിച്ചത്.ശാസ്ത്ര അധ്യാപികയായ ശ്രീമതി ബിന്ദു ടീച്ചർ പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിയോടുള്ള നമ്മുടെ കടമകളെ കുറിച്ച് വിശദമായ തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.വിവിധ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കിയിരുന്നു.ആ ദിനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ഗുണ ജോസ് , ചിയ്യാരം പള്ളി വികാരി ഫാദർ ജെയ്സൺ പുലിക്കോട്ടിൽ, പിടി എ ഭാരവാഹികൾ എന്നിവർ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.
വായനാ ദിനം
സാക്ഷര കേരളത്തിൻറെസാംസ്കാരിക തനിമ യിലൂടെ അറിവിൻറെ മഹത്വം വിളിച്ചോതുന്ന വായനാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇ-വായനയുടെ കാലഘട്ടത്തിൽ നമ്മുടെ സ്കൂൾ ലൈബ്രറിയിൽ എല്ലാ പുസ്തകങ്ങളും ഡിജിറ്റൽ രൂപത്തിലേക്ക് മാറി കഴിഞ്ഞു.വായനാദിനത്തിൽ പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ ജോർജ്ജ് ഇമ്മട്ടി മാഷ് ഡിജിറ്റൽ ലൈബ്രറി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
യോഗാ ദിനം
ഇൻറർനാഷണൽ യോഗ ദിനത്തിൻറെ ഭാഗമായി കുട്ടികളെല്ലാവരെയും യോഗ ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അത് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന നേട്ടങ്ങളെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുകയും അതിനോടനുബന്ധിച്ച് വീഡിയോസ് കുട്ടികൾക്ക് ഇട്ട് കൊടുക്കുകയും ചെയ്തു. അവരെ യോഗ ചെയ്യുന്നതിനായി പ്രോത്സാഹിപ്പിച്ചു.
ലഹരി വിരുദ്ധ ദിനം
ആധുനിക തലമുറയെ വളരെയധികം ദോഷകരമായി സ്വാധീനിക്കുന്ന ഒന്നാണ് ലഹരിമരുന്നുകൾ .അതുകൊണ്ടുതന്നെ ലഹരി വിരുദ്ധ ദിനത്തിൻറെ പ്രസക്തി വർദ്ധിച്ചു വരുന്നു.മനുഷ്യനെ കാർന്നു തിന്നുന്ന ലഹരി വസ്തുക്കളെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോക്ടർ ജോഫീന സി സിയാണ് ക്ലാസിന് നേതൃത്വം നൽകിയത്.കൂടാതെ പോസ്റ്റർ പ്രദർശനവും നടത്തി.
ഡോക്ടർസ് ഡേ
വൈദ്യശാസ്ത്ര മേഖലയിലെ മുടിചൂടാമന്നനായ ഡോക്ടർ ബിധാൻ ചന്ദ്ര റോയുടെ ഓർമ്മയ്ക്കായാണ് ഡോക്ടേഴ്സ് ഡേ ആചരിക്കുന്നത് എന്നും ജനനം മുതൽ മരണം വരെ പ്രധാന പങ്കുവഹിക്കുന്ന വരാണ് അവർ എന്നും അവരെ ആദരിക്കേണ്ടതും മനുഷ്യരുടെ കടമയാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തി.പുർവ്വവിദ്യാർത്ഥികളായ ഡോക്ടേഴ്സിനെ ആദരിക്കുകയും അവർക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.
വന മഹോത്സവ ദിനം
ജൂലൈ 1 വനമഹോത്സവ ദിനമായി കൊണ്ടാടി.അതിനോടനുബന്ധിച്ച് വീഡിയോസ് കുട്ടികൾക്ക് കൊടുക്കുകയും അവരിൽനിന്ന് ഫോട്ടോസ് ശേഖരിക്കുകയും ചെയ്തു .വന സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ ഉദ്യാനങ്ങൾ ഉദ്ഘാടനം ചെയ്തു.വൃക്ഷതൈകൾ വിതരണം ചെയ്തു.
സെൻറ് തോമസ് ഡേ
മാർ തോമാശ്ലീഹാ കേരളത്തിൽ വന്നതിന്റെ ഓർമ്മ ആഘോഷിക്കുന്നതിന്റെ ഭാഗമായി St.Thomas Day ആചരിച്ചു. അതിനോടു ബന്ധിച്ച Programmes online -ൽ നടത്തി.
ലോക ജനസംഖ്യാദിനം
ജനസംഖ്യവർദ്ധനവിനെ കുറിച്ചും അതുണ്ടാക്കുന്ന വിപത്തുകളെ കുറിച്ചുമെല്ലാം കുട്ടികളെ ബോധവാന്മാരാക്കുകയും ലോകജനസംഖ്യാദിനം ആചരിക്കുകയും ചെയ്തു.കൂടാതെ ജീവൻറെ വില ഉയർത്തി പിടിക്കുന്നതിനായി ജനസംഖ്യ നിരക്ക് കൂടുതലാണെങ്കിലും അതിന് ഒരു ഭാരമായി കാണാതെ രാജ്യപുരോഗതിക്ക് ഉള്ള ഒരു വിഭാഗമായി കണക്കാക്കണമെന്നും അവർക്ക് അവബോധം നൽകി.
ബഷീർ ദിനം
ബഷീർ ദിനാചരണത്തിന് ഭാഗമായി ബഷീറിൻറെ പുസ്തകങ്ങൾ ആയ ബാല്യകാലസഖി പാത്തുമ്മയുടെ ആട് തുടങ്ങിയ പുസ്തകങ്ങൾ ലൈബ്രറി യിലൂടെ കുട്ടികൾക്ക് വായിക്കാൻ അവസരം നൽകി.
കാർമൽ ഡേ
കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജൂലൈ 15 കർമ്മല മാതാവിൻറെ തിരുനാൾ ആഘോഷം ഘോഷിച്ചു.അധ്യാപകർ വിദ്യാലയത്തിൽ എത്തിച്ചേരുകയും ഹെഡ്മിസ്ട്രസ് നെയും അധ്യാപകരായ സിസ്റ്റേഴ്സിയും പൂക്കൾ നൽകി wish ചെയ്തു.ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു.
ചാന്ദ്രദിനം
ഈ വർഷം കൊറോണ കാരണം വിദ്യാലയങ്ങളിൽ എത്തിച്ചേരാൻ പറ്റാത്ത അവസ്ഥയായി ഇരുന്നാലും ഓൺലൈനായി ചാന്ദ്രദിനം ആഘോഷിച്ചു .യുപി ക്ലാസിലെ വിദ്യാർത്ഥികൾ റോക്കറ്റ് നിർമ്മാണവും എൽപി ക്ലാസുകാർക്ക് പോസ്റ്റർ നിർമ്മാണവും ആയിരുന്നു പ്രവർത്തനങ്ങൾ .സീന ടീച്ചറുടെ ചാന്ദ്രദിന പ്രഭാഷണവും മനോഹരവുമായ ഗാനവും ചേർത്ത് ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്തു.
ലോക പ്രകൃതി സംരക്ഷണ ദിനം
ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനമായി ആചരിച്ചു.പ്രകൃതിയെ സംരക്ഷിക്കണം എന്നത് മനുഷ്യൻറെ കടമയാണെന്ന് ബോധ്യം കുട്ടികളിൽ ജനിപ്പിക്കുവാൻ ഉതകുന്ന വീഡിയോസ് കുട്ടികൾക്ക് അയച്ചു കൊടുത്തു.
ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി യുദ്ധത്തെ കുറിച്ചുള്ള സംഭാഷണവും യുദ്ധവിരുദ്ധ പാട്ടും കുട്ടികൾ തയ്യാറാക്കി.കൂടാതെ സഡാക്കോ കൊക്കുകൾ കുട്ടികളെല്ലാവരും ഉണ്ടാക്കിയത് കൊളാഷ് ആയി പ്രദർശിപ്പിച്ചു.കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കി .യുദ്ധം ഇനി ഉണ്ടാകരുത് എന്ന പ്രാർത്ഥനയോടെ ഈ ദിനം ആചരിച്ചു.
ക്വിറ്റിന്ത്യ മൂവ്മെൻറ്
ക്വിറ്റ് ഇന്ത്യ സമര ദിനാചരണത്തിന് ഭാഗമായി വീഡിയോസും പോസ്റ്ററുകളും കുട്ടികളുടെ ഗ്രൂപ്പിലേക്ക് കൊടുത്തു.അതിനോടനുബന്ധിച്ച് അവർക്കൊരു ക്വിസ് കോമ്പറ്റീഷൻ നടത്തുവാൻ തീരുമാനിച്ചു.ഏകദേശം നൂറ്റി പത്തോളം കുട്ടികൾ 4 5 6 7 എന്നീ ക്ലാസുകളിൽ നിന്ന് ഇതിൽ പങ്കെടുത്തു.ക്വിറ്റിന്ത്യാ സമരത്തെ കുറിച്ച് കുട്ടികളെ ഇതുമൂലം ബോധവാന്മാരാക്കി മാറ്റുവാൻ സാധിച്ചു.
കർഷകദിനം
കേരളത്തിൻറെ പാരമ്പര്യ തൊഴിൽ ആയിരുന്ന കൃഷിയിൽനിന്നും ഇന്നത്തെ തലമുറ മാറിപ്പോകുന്നത് കണ്ടുകൊണ്ട് വീണ്ടും കൃഷിയേയും പ്രകൃതിയേയും ചേർത്ത് പിടിക്കുന്നവരാക്കും സ്നേഹിക്കുവാനും ഓഗസ്റ്റ് പതിനേഴാം തീയതി കർഷക ദിനമായി ആചരിച്ചു.കർഷകദിനം സംബന്ധിച്ച് വീഡിയോസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇട്ടു കൊടുക്കുകയും കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തു.അടുക്കളത്തോട്ടവും പൂന്തോട്ടവും ഉണ്ടാക്കുവാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ഇതിൻറെ ഫലമായി കുട്ടികൾ തങ്ങൾക്ക് സ്വന്തമായ അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കുകയും പുതിയ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനം
കുട്ടികളിൽ ദേശസ്നേഹവും സ്വാതന്ത്ര്യസമരവും നേതാക്കളെ കുറിച്ചുള്ള അറിവ് നേടുന്നതിന് വേണ്ടി സ്വാതന്ത്ര്യദിനം ആഘോഷിച്ചു.പതാക നിർമ്മാണവും മറ്റു മത്സരങ്ങളും നടത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗുണ ജോസ് പതാക ഉയർത്തി സന്ദേശം നൽകി.
ഓണം
ജാതി മത പ്രായ ഭേദമന്യേ കേരളത്തിലെ എല്ലാവരും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം.സ്കൂളിലും ഓൺലൈനായി വളരെ വിപുലമായ രീതിയിൽ ഓണം ആഘോഷിച്ചു.ഓണത്തെ കുറിച്ചുള്ള സന്ദേശം ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗുണ ജോസ് അവതരിപ്പിച്ചു.ഞങ്ങളുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഗാനരചയിതാവുമായ ജ്യോതിഷ് ടി.കാശി ഓണത്തെ കുറിച്ചുള്ള സന്ദേശം കുട്ടികൾക്ക് നൽകി.കൂടാതെ മറ്റ് പരിപാടികളും പുലികളി, ഫാൻസി ഡ്രസ്സ്, Speech കോമ്പറ്റീഷൻ ഓണപ്പാട്ട് ,വഞ്ചിപ്പാട്ട് ,തിരുവാതിരക്കളി പൂക്കളമിടൽ തുടങ്ങിയവയും ഓൺലൈനായി നടത്തി.
സംസ്കൃത ദിനം
സംസ്കൃതത്തിലെ പ്രാധാന്യത്തെക്കുറിച്ച് സംസ്കൃതം അധ്യാപിക പ്രഭാഷണം നടത്തുകയും അതിനുശേഷം വിവിധ പരിപാടികളോടെ സംസ്കൃതദിനം ആഘോഷിക്കുകയും ചെയ്തു .കുട്ടികൾ പോസ്റ്ററുകളും ഗ്രീറ്റിംഗ് കാർഡ്സ് തയ്യാറാക്കി.
അദ്ധ്യാപക ദിനം
കോവിഡ കാലത്തും അധ്യാപകരെ ആദരിക്കുന്ന അതിനുവേണ്ടി ഈ വർഷവും അധ്യാപക ദിനം ഓൺലൈനിലൂടെ ആഘോഷിച്ചു.അധ്യാപകദിന സന്ദേശവും നൽകി.അദ്ധ്യാപകർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് കുട്ടികൾ ആശംസകാർഡുകൾ നിർമിച്ചു ഓരോ അധ്യാപകരെയും ക്ലാസിലെ കുട്ടികൾ ആശംസകൾ നൽകി ആദരിച്ചു.
ഓസോൺ ദിനം
മനുഷ്യൻറെ പ്രകൃതിയുടെ മേലുള്ള അതിരുകവിഞ്ഞ ആധിപത്യം ഭൂമിക്ക് തന്നെ വെല്ലുവിളിയായി മാറിയിരിക്കുകയാണ് എന്നും ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളിക്ക് വിള്ളൽ ഏൽക്കപ്പെട്ടിരിക്കുകയാണെന്നും അതിനെസംരക്ഷിക്കണമെന്നും കുട്ടികൾക്ക് അവബോധം നൽകി. ഇതിന് സഹായകമായ ചിത്രരചനകൾ നടത്തുകയും പ്രകൃതിയെ സംരക്ഷിക്കാൻ ചെടികളും മരങ്ങളും വെച്ചു പിടിപ്പിച്ച് ഭൂമിക്ക് ഒരു കുട ആകാൻ പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്നും ഓർമ്മപ്പെടുത്തി ഓസോൺദിനം ആചരിച്ചു. Quiz competition ഉണ്ടായിരുന്നു
ലോക വൃദ്ധ ദിനം
ഒക്ടോബർ 1 ലോക വൃദ്ധ ദിനം ആചരിച്ചു.വൃദ്ധരായ മാതാപിതാക്കളെ സ്നേഹത്തോടെ പരിഗണിക്കേണ്ടത് പരിഹരിക്കേണ്ടത് കുട്ടികളായ നമ്മുടെ കടമയാണ് എന്ന് ഓർമ്മിപ്പിക്കുന്ന വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ എല്ലാവരും നടത്തി അന്നേദിവസം അവരോടൊപ്പം ഇരുന്ന് വർത്തമാനം പറയുവാനും പാട്ടുകൾ പാടുവാനും പേപ്പർ വായിച്ചു കേൾപ്പിക്കുവാനും ഓരോ കുട്ടിയും ഓർമ്മപ്പെടുത്തി.
ശിശുദിനം
ഈ വർഷത്തെ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു.ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 സ്കൂളിൽ ഓൺലൈനായി ആഘോഷിച്ചു.ചാച്ചാ നെഹ്റുവിൻറെ വേഷംധരിച്ച് കുട്ടികൾ ശിശുദിനം മനോഹരമാക്കി ,ശിശുദിനവുമായി ബന്ധപ്പെട്ട ഓൺലൈൻ ക്വിസ് ചാച്ചാ നെഹ്രുവിന് വേഷം ധരിച്ച ഫോട്ടോ പ്രസംഗ മത്സരം എന്നിവ നടത്തി സമ്മാനങ്ങൾ കൈമാറി.
ഹിന്ദി ദിനം
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയെ കുട്ടികൾ കൂടുതൽ സ്നേഹിക്കുന്നതിനും ,അറിയുന്നതിനു വേണ്ടി ഹിന്ദി ദിനം വളരെ മനോഹരമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഗാന്ധിജയന്തി
ഈവർഷത്തെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ മത്സരങ്ങൾ ആയി പ്രസംഗം, കഥ ,ഫാൻസിഡ്രസ്സ്, ക്വിസ് എന്നിവ നടത്തി. ഒപ്പം തന്നെ അഹിംസയെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും അതിന്റെ മഹത്വത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്തു.
ലോക തപാൽ ദിനം
കുട്ടികളെ തപാൽ സംവിധാനത്തെക്കുറിച്ച് ബോധവൽക്കരിക്കാൻ അതിനായി തപാൽ ദിനം ആചരിച്ചു പോസ്റ്റ് ഓഫീസിലെ പ്രാധാന്യം വളരെ കുറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ തപാൽ സാമഗ്രഹികൾ പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തിക്കേണ്ട ആവശ്യകത എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തുകയും അതിനോടനുബന്ധിച്ച് പോസ്റ്റ് ബോക്സുകൾ നിർമ്മിച്ച് അതിൻറെ ഫോട്ടോസ് അയച്ചു തരാൻ അവരെ നിർബന്ധിച്ചു .
ക്രിസ്മസ്
ക്രിസ്മസ് ദിനത്തോട് അനുബന്ധിച്ച് പുൽക്കൂട് മത്സരവും ക്രിസ്മസ് ട്രീ മത്സരവും വും പാപ്പാ മത്സരവും നടത്തുകയുണ്ടായി.ഒപ്പം കരോൾ ഗാന മത്സരവും . Online വഴിയാണ് ഈ മത്സരങ്ങളെല്ലാം നടത്തിയത്. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ചാവറ ദിനം
chavara ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തുകയും നമ്മുടെ നാടിന് ചവറ പിതാവ് നൽകിയ എല്ലാ പുതിയ ആശയങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുകയുംമൊത്തം ചാവറ പിതാവ് സ്ഥാപിച്ച സി എം സി സന്യാസസഭയിലെ സിസ്റ്റേഴ്സിനെ ആദരിക്കുകയും ചെയ്തു.



St. Mary's C. U. School Chiyyaram പ്രവേശനോത്സവം 2021-2022
https://www.youtube.com/watch?v=9JIZlSERQLA
World Environment Day, 05/06/2021
https://www.youtube.com/watch?v=1OUV9eMYheg&t=90s
Doctor's day
https://www.youtube.com/watch?v=qIlI3IQYN2w&t=433s
കർമലമാതാവിന്റെ തിരുന്നാൾ
https://www.youtube.com/watch?v=E3O1AtcQpro&t=184s
St.Mary's C U P School Onam Celebrations
https://www.youtube.com/watch?v=JQnyU78uodY&t=78s
Sanskrit Day , St.Mary's C U P S,Chiyyaram
https://www.youtube.com/watch?v=SPaDUeGF97Q
HINDI DAY CELEBRATIONS,ST.MARY'S C U P S,CHIYYARAM
https://www.youtube.com/watch?v=6VBk2gib-00
Teacher's Day, 05/09/2021
https://www.youtube.com/watch?v=qgPfmjDAsTk
ശിശുദിനത്തിലെ വേറിട്ട കാഴ്ചകൾ
https://www.youtube.com/watch?v=kb1x39pTR4Y&t=1s
81st School day celebration
https://www.youtube.com/watch?v=G0r179NLLYw
CHRISTMAS CELEBRATION 2021- ST MARY'S CUPS CHIYYARAM
https://www.youtube.com/watch?v=PnsM8oUPnno&t=40s
Republic Day Celebration 2021-2022