സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/'''പരിസര മാലിന്യം

പരിസര മാലിന്യം

ദുർഗന്ധ പൂരിതമാം അന്തരീക്ഷം
ദുർജനങ്ങൾ തൻ മനസ്സുപോലെ
ദുരൂഹമായ കാഴ്ച കാണാൻ
ദൂരേക്ക് പോകേണ്ട കാര്യമില്ല

ആശുപത്രി പരിസരത്തും
ആരോഗ്യകേന്ദ്രത്തിൻ മുന്നിൽ ആയാലും
ഗ്രാമപ്രദേശങ്ങളിലും നഗരത്തിലും
ഗന്യമായ് കൂടുന്നു മാലിന്യങ്ങൾ

അമ്പലമുറ്റത്തു തൻ മുന്നിലും
അങ്ങിങ്ങു പ്ലാസ്റ്റിക് മാലിന്യം
വിനോദകേന്ദ്രങ്ങൾ തൻ മുന്നിലും
വീഴുന്നു ചവറു തൻ കൂമ്പാരങ്ങൾ

തന്നുടെ വീടുകൾ ശുദ്ധമാക്കി
തന്നെയും വെക്കുന്നതിന്നു ചിലർ
മാലിന്യം ഭാണ്ഡത്തിലാക്കി നിത്യം
മാറ്റിയിടുന്നു പൊതു സ്ഥലത്തായ്

പുഴയും കുളവും തോടുകളും
കുപ്പ നിറഞ്ഞുകവിഞ്ഞിടുന്നു
ഇളനീര് പോലുള്ള ശുദ്ധജലം
ചെളി മൂടി ആകെ നശിച്ചു പോയി

നഗരസഭയും പൊതുജനവും
നഗരത്തെ ദുർഗന്ധം ആക്കി തീർത്തു
പ്രശ്നപരിഹാരത്തിനു പോയി
പഠന സംഘത്തെ അയച്ചിടുന്നു

നായയും കോഴിയും കാക്കകളും
നാടിനെ ശുദ്ധീകരിച്ചീടാനായ്
കൂട്ടിയിട്ടിട്ടുള്ള ചപ്പു കൂന
കൂട്ടമായി തട്ടി നിരത്തിടുന്നു

മഴപെയ്ത് വെള്ളം ഒഴുകി എന്നാൽ
മാരക രോഗം പടർന്നീടുന്നു
ദൈവത്തിൻ സ്വന്തമാം കേരളത്തിൽ
ദൈന്യമാം ചിത്രങ്ങൾ ഈ വിധത്തിൽ
 

അൽഫിയ കെ എസ്
2 D സെൻറ് മേരീസ് സ്കൂൾ കുഴുകാട്ടുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത