സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

150 വർഷത്തെ ചരിത്രമാണ് ഈ സ്കൂളിനു പറയാനുള്ലത്. 1850ൽ റവ. ഫാദർ റുബാൾഡ് ലൂയീസ് ആണ് ഈ സ്കൂൾ ആരംഭിച്ചതു.പിന്നീട് 1900ത്തിൽ ഫാദർ ഇഗ്നേഷ്യസ് ഡി അരൂജ ഇവിടെ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിക്കുകയും അരൂജ സെന്റ് ലൂയീസ് പ്രൈമറി സ്കൂൾ എന്നിത് അറിയപ്പെടുകയും ചെയ്തു. എന്നാൽ ' കടലാട്ടുകുരിശി'നടുത്തായതു കൊണ്ട സ്കൂളിന്റെ പ്ര വർത്തനത്തിനു സർക്കാർ നിയമം തടസ്സമായി.പിന്നീട് 1914-ൽ ഫാദർ ജോസഫ് ചമ്മണി പ്രൈമറിസ്കൂൾ പുനരാരംഭിച്ചു.1920-ൽ മിഡിൽ സ്കൂളായി ഇതിനെ ഉയർത്തി.സെന്റ് മേരീസ് ഇംഗ്ളീഷ് മിഡിൽ സ്കൂൾ എന്ന് നാമകരണം ചെയ്തു.1982-ൽ സെന്റ് മേരീസ് ഹൈസ്കൂളായി ഉയർത്തി.1985-ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി.ശ്രീ എൻ.ജി സെബാസ്റ്റ്യൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.2001-ൽ സ്കൂലിന്റെ 100-ാം വാർഷികം ആഘോഷിച്ചു. പ്രസിദ്ധ എഴുത്തുകാരനും 1992-ലെ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ സിപ്പി പള്ളിപ്പുറം ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.ടിപ്പു സുൽത്താന്റെ കോട്ട,ചെറായി ബീച്ച്, മുനംമ്പം ഹാർബർ എന്നിവ ഈ സ്കൂളിനടുത്താണു.