നാളെയുടെ ചക്രങ്ങൾ ഉരുളും തോറും
വജ്രങ്ങൾ പോലെ തിളങ്ങുന്ന,
മാനവ ചിന്തയിൽ നീയില്ല.
കാലത്തിന്റെ കുത്തൊഴുക്കിൽ
നീ പതറാതെ നിൻ സ്മൃതികൾ
മൃത്യുവിൻ മഴു ചിന്തയിലേക്ക് എറിയും
ഇന്ന് അല്ലെങ്കിൽ പിന്നെ നാളെയോ,
നീ നിന്റെ പച്ചിലയും, കൈപ്പ് നീരും
നിസ്സഹായതയുടെ ഓർമ്മകൾ
ഓർക്കു സ്വയമേ
തീർത്തീടില്ലെങ്കിൽ മനുജാ നീ എരിഞ്ഞീടും