സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/Primary

Schoolwiki സംരംഭത്തിൽ നിന്ന്

1905 ൽ പള്ളിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി ഒരു കെട്ടിടം പണിത്‌ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾ റഗുലറായി നടത്തിയിരുന്നു. പക്ഷേ അതിന്‌ സർക്കാർ അംഗീകാരം ഉണ്ടായിരുന്നില്ല. അംഗീകാരത്തിനായി നോക്കി നിൽക്കാതെ വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കിയാണ്‌ സ്‌ക്കൂൾ ആരംഭിച്ചത്‌. അക്കാലത്ത്‌ പഠിപ്പിക്കുന്നതിനാവശ്യമായ അദ്ധ്യാപകരെ ഇവിടെ കിട്ടാതിരുന്നതുകൊണ്ട്‌ തിരുവല്ല, വൈക്കം മുതലായ സ്ഥലങ്ങളിൽ നിന്ന്‌ അദ്ധ്യാപകരെ കൊണ്ടുവന്നാണ്‌ ഇവിടെ നിയമിച്ചിരുന്നത്‌. അദ്ധ്യാപകരുടെ ശംബളം അക്കാലത്ത്‌ പള്ളിയിൽ നിന്നാണ്‌ നൽകിയിരുന്നത്‌. ആനകൂട്ടുങ്കൽ കൃഷ്‌ണൻ, പടിയാരത്തു ജോസഫ്‌, തിരുവല്ലാക്കാരൻ അബ്രഹാം, ശങ്കപ്പിള്ള കേശവപിള്ള എന്നിവർ ഇവിടുത്തെ ആദ്യകാലാദ്ധ്യാപകരാണ്‌. സർക്കാർ അംഗീകാരം ഇല്ലാതിരുന്നതിനാൽ മൂവാറ്റുപുഴ സർക്കാർ സ്‌ക്കൂളിൽ പരീക്ഷ എഴുതിച്ചാണ്‌ കുട്ടികളെ യു. പി. ക്ലാസ്സുകളിലെയ്‌ക്ക്‌ അയച്ചിരുന്നത്‌. എൽ. പി. സ്‌ക്കുളിന്‌ അംഗീകാരം കിട്ടിയപ്പോൾ പുതിയ കെട്ടിടം പണിത്‌ മാറ്റേണ്ടിവന്നു. പിൽക്കാലത്ത്‌ അത്‌ സെന്റ്‌ ജോസഫ്‌സ്‌ എൽ. പി. സ്‌ക്കുളിൽ ലയിപ്പിച്ചു. 1951 ൽ യു. പി. സ്‌ക്കൂളിന്‌ അംഗീകാരം കിട്ടി. ഇന്നത്തെ ഹൈസ്‌ക്കൂൾ കെട്ടിടത്തിന്റെ നടുക്കു കാണുന്ന വിങ്ങിലാണ്‌ യു. പി. ക്ലാസ്സുകൾ നടത്തിക്കൊണ്ടിരുന്നത്‌. യു. പി. ക്ലാസ്സിലെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ ചാലിൽ മാണിസാർ ആയിരുന്നു.