ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽനിന്നും ഈ വിപത്ത് അകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടക്ക് സോപ്പുകൊണ്ടു കഴുകേണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യേണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചു വെച്ചിടില്ല നാം.