നിശബ്ദരാം വൃക്ഷങ്ങളെ
ഹൃദയം നിശബ്ദത നിങ്ങൾ ഭഞ്ജിക്കുക
ഇത് പുതിയ കഥ
പുതിയ നാട്
പുതിയ ജീവിതം
ചരിത്രത്തിന്റെ മണ്ണടികാവിൽനിന്ന്
നിങ്ങളുടെ തായ്‌വേരുകൾ വലിച്ചൂറ്റിയത്
രക്തമോ...
വിയർപ്പോ...
കണ്ണീർ കണങ്ങളോ?
ഇന്നിന്റെ ഹരിതകരങ്ങൾ
വലിച്ചൂറ്റുന്നത്
വിഷമോ തീജ്വാലയോ
വെടിയുണ്ടയോ?
നാളെയുടെ കൂമ്പുകൾ
വാടിയെന്നോ...
ഇതെന്റെ കഥയോ
നിന്റെയോ?