മദിച്ച് നടന്നിരുന്ന മനുഷ്യന്റെ അഹങ്കാരം നിലച്ചിരിക്കുന്നു
മദിച്ച് നടന്ന ലോകത്തിന്നവൻ പുറത്തിറങ്ങാൻ ഭയപ്പെടുന്നു
ജാതി വർഗ്ഗവർണ്ണലിംഗ വിവേചനമുണ്ടാക്കി
അതിർത്തികളുണ്ടാക്കി മതങ്ങളുണ്ടാക്കി
മായികലോകം പടുത്തുയർത്തി...
ക്ഷേത്രങ്ങളില്ല പള്ളികളില്ല
ദൈവങ്ങൾ പോലും ഒളിഞ്ഞിരിക്കുന്നു…
ജനലഴിയിലൂടെ ലോകത്തെ നോക്കി കാണാൻ വിധിച്ചവർ
പുകമറയില്ലാതെ ആകാശം മാത്രം കാണുന്നു
മദിച്ച് നടന്നൊരാ നാളുകൾ ഒന്നിലും
ദുർബലനാണെന്നറിഞ്ഞില്ലൊരിക്കലും,
ഒരു കുഞ്ഞുവൈറസിൻ മുന്നിൽ പകച്ച് നിന്ന്
വീടുകളിൽ തങ്ങുന്നു ലോകം ഭരിച്ചവൻ...