സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/ജാഗ്രതൈ

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതൈ


നമ്മുടെ സുന്ദരമായ ലോകത്ത് ഒരശനിപാതം പോലെ കടന്നു വന്ന ഒരു മഹാമാരി ആണ് കൊറോണ വൈറസ്. ചൈനയിൽ നിന്നും പൊട്ടിമുളച്ച ഈ വൈറസ് ഇപ്പോൾ നമ്മുടെ സുന്ദരമായ ലോകത്താകെ ഭീതി പരത്തി കൊണ്ടിരിക്കുകയാണ് . ലോകം മുഴുവനും ഒരേ ഭയം,ഒരേ അപകടം. ഒരേ വെല്ലുവിളി ഒരേ സമയത്ത് നേരിടുന്നത് ഇതാദ്യമായിട്ടാണ്. ലോകം ഇതുവരെ കാണാത്ത അടച്ചുപൂട്ടലിലാണ് നാം. കടുത്ത രോഗങ്ങൾക്ക് കടുത്ത നടപടികൾ സ്വീകരിക്കാൻ പറ്റിയതുകൊണ്ടാണ് പിടിച്ചുനിർത്താൻ സാധിച്ചത്. സമസ്ത മേഖലകളിലും കോവിഡ്- 19 നാശം വിതച്ചു. ഇനിയും ഈ കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ നമ്മുടെ ജീവിത ശൈലികൾ മാറണം. ഏറ്റവും നല്ല മാർഗ്ഗം കൈയും മുഖവും വൃത്തിയായി കഴുകുക, മാസ്ക് ധരിക്കുക, മറ്റുള്ളവരിൽ നിന്നും മൂന്നു മീറ്റർ അകലം പാലിക്കുക എന്നിവയാണ്. ഇത് പ്രളയമോ നിപ്പാ വൈറസ് പോലെയോ അല്ല കൊറോണ എന്ന മഹാമാരിയാണ്. നമ്മൾ ഇതും അതിജീവിക്കും. ഭയമല്ല വേണ്ടത് ജാഗ്രതയാണ്.


കൃഷ്ണവേണി ബി.
5 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം