സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/വിധിപത്രം

വിധിപത്രം

ഏതു നിമിഷവും അത് ഭവിച്ചിടാം
ന്യായാധിപനുടെ വിധിപുരാണം.
മാത്രയി ലോകഗേഹം വെടിയണോ
കാരാഗൃഹത്തിൻ മുഖം തേടേണമോ?
ചെയ്തികളെണ്ണിപെറുക്കുന്ന ഗൗണുകൾ
നിർദ്ദയമക്ഷി ചൂഴ്ത്തുന്നു നൂറുകൾ .
വയ്യാ പിളർന്നീ ധരിത്രേ മറഞ്ഞെങ്കിൽ
ആശിച്ചുപോകുന്നു വൃഥാ മൂഢനീ ഞാൻ .
ക്ഷത്രിയ രക്ത തിളപ്പിനാൽ കൈവന്ന
പാതകമിത്ര ഘോര വിലോചകം
അറിയുന്നു ഞാൻ അവസാന വേളയിൽ
കൈവിട്ട വർത്തിയും വാവിട്ട വാക്കും പോൽ.
എനിക്കായ് നിറയുന്ന മിഴികളെ കണ്ടു ഞാൻ
തായയെന്നൊരു സത്യസങ്കല്പം മാത്രം .
കാക്കികൾ എന്നെ തളർത്തുന്ന വാക്കുകൾ
തെളിവുകൾ നിരത്തി സമർത്ഥിക്കും ഭാഷകർ
കരാഭരണനാദം മുഴങ്ങുന്നു എന്നിലും ചുറ്റിലും.
ആരെയോ തിരയുന്ന അക്ഷി തളച്ചു ഞാൻ
ഗമിക്കേണ്ടി വന്നു വരാന്തയിലൂടെ ..
മന്ത്രിക്കും ശ്രവിപ്പോരു വിധിപത്രം ഈ
ചരടിൽ ചയിക്കേണ്ട ജീവിതം. ഒരു
ചെറു ചരടിലേക്കായി ചരിക്കുന്ന ജീവിതം .....

അഭിരാമി സജീവ്
10 B സെന്റ് പീറ്റേഴ്‌സ് എച് എസ് ഇലഞ്ഞി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത