സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പ്രവർത്തനങ്ങൾ/2019- 2020

Schoolwiki സംരംഭത്തിൽ നിന്ന്

2019- 2020 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ


*ശ്രേയസിന്റെ വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ആരക്കുന്നം സെൻറ്. ജോർജസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ്സ്‌ ബി ഡിവിഷനിൽ പഠിക്കുന്ന കാരിക്കോട് അശ്വതി ഹൌസിൽ M. മനോജ്‌കുമാറിന്റെയും ബീന p. നായരുടെയും മകനായ ശ്രേയസ് മനോജ്‌ വീട്ടുകാരോടൊത്തു തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കണ്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ചു തനിക്കു കിട്ടുന്ന വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താലോ എന്ന് വീട്ടുകാരോട് ചോദിച്ചു. അമ്മ ക്ലാസ്സ്‌ ടീച്ചറെ വിളിച്ചു കുട്ടിയുടെ ആഗ്രഹം അറിയിച്ചു. വിഷു ദിനത്തിൽ ശ്രേയസ്സും മാതാപിതാക്കളും, സ്കൂൾ മാനേജർ സി. കെ. റെജി, ക്ലാസ്സ്‌ ടീച്ചർ മഞ്ജു വർഗീസ് എന്നിവരോടൊപ്പം മുളന്തുരുത്തി വില്ലേജ് ഓഫീസിൽ എത്തി വില്ലേജ് ഓഫീസർ K. M. സജീവന് വിഷു കൈനീട്ടം കൈമാറി. ശ്രേയസ്സിന്റെ പാത പിന്തുടർന്ന് നിരവധി കുട്ടികൾ ഇപ്പോൾ താല്പര്യം പ്രകടിപ്പിച്ചതായി അദ്ധ്യാപകർ അറിയിച്ചതായി സ്കൂൾ മാനേജർ സി. കെ. റെജി പറഞ്ഞു. താല്പര്യം ഉള്ള വിദ്യാർത്ഥികളിൽ നിന്നും ക്ലാസ്സ്‌ ടീച്ചർമാർ വഴി വിഷു കൈനീട്ടം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി. അറിയിച്ചു.

                  പ്രവേശനോത്സവം 2019 

ആരക്കുന്നം സെന്റ്‌ ജോർജസ് ഹൈസ്കൂൾ .എൽ പി സ്കൂൾ ,പ്രീ പ്രൈമറി സ്കൂൾ പ്രവേശനോത്സവം 2019 യാക്കോബായസഭ മൈലാപ്പൂർ ഭദ്രാസനാധിപൻ അഭി .ഐസക് മോർ ഒസ്താത്തിയോസ് തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു .കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ ആയി തെരെഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി ഡോ ശശി ഗോപാലിന്‌ സ്കൂളിന്റെ ആദരവ് നൽകി .വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ആരക്കുന്നം പള്ളി വികാരി റവ ഫാ സാംസൺ മേലോത്ത് നിർവ്വഹിച്ചു. കഴിഞ്ഞ അധ്യയനവർഷം എല്ലാ ദിവസവും സ്കൂളിൽ ഹാജരായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം പള്ളി വികാരി പൗലോസ് ചാത്തോത്ത് നിർവഹിച്ചു .ഒന്നാം ക്ലാസ്സിൽ ചേർന്ന എല്ലാ കുട്ടികൾക്കും സൗജന്യമായി കുടകൾ വിതരണം ചെയ്തു പള്ളി ട്രസ്റ്റിമാരായ ടി കെ ജോയ് സത്യൻ എം പി എന്നിവർ ചേർന്ന് നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീജ സുബി പി ടി എ പ്രസിഡന്റുമാരായ എം ജെ സുനിൽ ടി ഐ ജോർജ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സി വർഗീസ് ബോർഡ് മെമ്പർമാരായ കെ കെ ജോർജ് കെ കെ മത്തായി ജോളി വി വർഗീസ് സാം ജോർജ് ബേബി എന്നിവർ ആശംസ നേർന്നു ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും പ്രോഗ്രാം കൺവീനർ മഞ്ജു കെ ചെറിയാൻ കൃതജ്ഞതയും പറഞ്ഞു

വായനാ ദിനം 

വായനദിനത്തോടനുബന്ധിച്ച് കാഞ്ഞിരിക്കാപ്പിള്ളി മിത്രം സ്പെഷ്യൽ സ്കൂളിൽ 'സ്നേഹവായന ' സംഘടിപ്പിച്ചു .യോഗത്തിൽ സ്കൂൾ മാനേജർ സി.കെ റെജി അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറഉപജില്ല വിദ്യാഭ്യാസ ഓഫീസർ അജിത് പ്രസാദ് തമ്പി ഉദ്ഘാടനം ചെയ്തു

ആരക്കുന്നം സെന്റ് ജോർജ്ജ് ഹൈസ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ വായനദിനത്തോടനുബന്ധിച്ച് കാഞ്ഞിരിക്കാപ്പിള്ളി മിത്രം സ്പെഷ്യൽ സ്കൂളിൽ 'സ്നേഹവായന ' സംഘടിപ്പിച്ചു .യോഗത്തിൽ സ്കൂൾ മാനേജർ സി.കെ റെജി അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറഉപജില്ല വിദ്യാഭ്യാസ ഓഫീസർ അജിത് പ്രസാദ് തമ്പി ഉദ്ഘാടനം ചെയ്തു .കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.. ഒ എ മണി ,ബാബു വി.സി , ലീലാമ്മ എൻ.പി. ,ചെറിയാൻ എം.കെ. എന്നിവർ ആശംസകളർപ്പിച്ചു .പുതപ്പാട്ടിന്റെ രംഗാവിഷ്കാരവും പുസ്തക പ്രദർശനവും കവിതാലാപനവും, കഥ പറച്ചിൽ നാടൻ പാട്ട് ,എന്നിവയും സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി ..മഞ്ജു വർഗീസ് ,ജിനു ജോർജ്ജ് .ജോമോൾ മാത്യു എന്നിവർ സ്നേഹവായനക്ക് നേതൃത്വം നൽകി ..


വിജയോത്സവം - 2019

മുളന്തുരുത്തി - ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ തുടർച്ചയായി SSLC ക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്നതിന്റെ ഭാഗമായി വിജയോത്സവം - 2019 സംഘടിപ്പിച്ചു. സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രെഞ്ചി കുര്യൻ കൊളളിനാൽ ഉദ്ഘാടനം നിർവ്വഹിച്ചു. 2019 -2020 SSLC ബാച്ചിന്റെ സ്പെഷ്യൽ ക്ലാസ് ഉദ്ഘാടനം ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയപളളി വികാരി റവ. ഫാ. സാംസൺ മേലോത്ത് നിർവ്വഹിച്ചു. SSLC ക്കു വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പളളി സഹ. വികാരി റവ. ഫാ. പൗലോസ് ചാത്തോത്ത് പളളി ട്രസ്റ്റിമാരായ റ്റി കെ ജോയി , സത്യൻ എം ബി , എന്നിവർ മെമൻോൻറനൽകി . ഫുൾ എപ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് സ്വർണ്ണമോതിരം നൽകുന്നതിന്റെ ഉദ്ഘാടനം റിട്ടയർ സീനിയർ അസിസ്റ്റന്റ് പി ആർ രാജമ്മ നിർവ്വഹിച്ചു. PTA പ്രസിഡന്റ് M J സുനിൽ സ്കൂൾ ബോർഡ് മെമ്പർമാരായ ‍ K K ജോർജ്ജ് , K Kമത്തായി , സാം ജോർജ്ജ് ബേബി, ജോളി വി വർഗീസ് എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ ഹെ‍ഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു.

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ


ആരക്കുന്നം സെന്റ്‌ ജോർജ്ജസ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആരക്കുന്നം ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ വായന ദിനത്തിൽ നടത്തപ്പെട്ട പുസ്തകവീട്‌. പി എൻ പണിക്കർ ,ഓ എൻ വി , വൈലോപ്പിള്ളി, മാധവിക്കുട്ടി ,തകഴി , എന്നിവരുടെ നാമത്തിൽ പൈങ്ങാരപ്പിള്ളി, പാമ്പറ ,കട്ടിമുട്ടം , വട്ടപ്പാറ ,നെച്ചൂർ തുടങ്ങിയ പ്രദേശങ്ങളിലെ ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ ഭാവനത്തിലാണ് പുസ്തകവീട് ഒരുക്കിയത് .


ആരക്കുന്നം സെന്റ്‌ ജോർജ്ജസ് ഹൈസ്കൂളിന്റെയും ഡോ .ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്



വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി റഹിം ആപ്പാഞ്ചിറ നടത്തിയ ശാക്തീകരണ പരിപാടി
റഹിം ആപ്പാഞ്ചിറ നടത്തിയ ശാക്തീകരണ പരിശീലന പരിപാടിയിൽ പങ്കെടുക്കന്ന വിദ്യാർത്ഥികൾ.
മൈ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് പരിപാടി ജില്ലാ കളക്ടർ രാജമാണിക്യം ഉത്‌ഘാടനം ചെയ്യുന്നു.
ഗ്രോബാഗിൽ പയർ കൃഷി
ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജി തോമസ് നിർവഹിക്കുന്നു.








ചിൽഡ്രൻസ് വെൽഫെയർ പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിയുടെ വൈദ്യുതീകരിക്കാത്ത ഭവനത്തിൽ വൈദ്യുതി നൽകി




എഴുപതാം സ്വതന്ത്ര ദിനത്തോടനുബന്ധിച്ചു യുവതലമുറ രാജ്യസ്നേഹവും മൂല്യബോധവും ഉൾക്കൊണ്ട് വളരണമെന്ന ഉദ്ദേശത്തോടെ ആരക്കുന്നം സെന്റ് ജോർജ് ഹൈസ്കൂൾ ഹോണററി ലെഫ്റ്റനന്റ് ശ്രീ എം എ പത്മനാഭനെ എൻ സി സി, ജൂനിയർ റെഡ് ക്രോസ്സ് എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു.

സ്വാശ്രയയിലെ അംഗങ്ങൾക്കൊപ്പം ഓണസദ്യ.



അധ്യാപക ദിനം
അധ്യാപക ദിനം
സ്വാശ്രയയിലെ അംഗങ്ങൾക്കൊപ്പം



അധ്യാപക ദിനത്തോടനുബന്ധിച്ചു അധ്യാപക ദിനാഘോഷം ശ്രീ അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്തു.റിട്ടയേർഡ് അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഒത്തുചേരുകയും അധ്യാപകർ പൂർവ്വ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു. എക്സ് എം എൽ എ വി ജെ പൗലോസ് പങ്കെടുത്തു.

പ്ലാസ്റ്റിക് ക്യാരിബാഗ് സ്കൂളിൽ നിന്നും തുടച്ചു നീക്കുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും , പൂർവ്വ വിദ്യാർത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സ്റ്റീൽ പ്ലേറ്റ് വിതരണം നടത്തി.

കേരളപ്പിറവിയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് കലാവിരുന്ന് സംഘടിപ്പിച്ചു.
രണ്ടാംഘട്ട ജൈവകൃഷിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ സീന പി ജി നിർവഹിച്ചു.
ക്രിസ്മസ് 2016