ഭാഷകൾ മധുരമുള്ളതായി മാറുന്നു ഹലോ ഇംഗ്ലീഷ് ,മീട്ടി ഹിന്ദി ,മലയാളത്തിളക്കം

        2018 -19 അധ്യയനവർഷം ആരക്കുന്നം സെന്റ്‌ ജോർജസ് ഹൈസ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം ഭാഷകൾ നന്നായി എഴുതുവാനും സംസാരിക്കുവാനും വായിക്കുവാനും കഴിയുംവിധം പ്രാപ്തരാക്കാനുള്ള പ്രോജക്ടുകൾ ആരംഭിച്ചു .തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ മെന്റർ ശ്രീമതി ലക്ഷ്മി രാമചന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു .ഇംഗ്ലീഷ് ഭാഷകൾ ഇന്റർനാഷണൽ  ലെവലിൽ ഉച്ചാരണം ചെയ്യാൻ കഴിയും വിധം അധ്യാപകരേയും കുട്ടികളെയും പ്രാപ്തരാക്കുന്നതിനുവേണ്ടി ഗ്ലോബൽ പബ്ലിക് സ്കൂളുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കി വരുന്നു .ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പ്രോജെക്ട് ഏറ്റെടുത്തിട്ടുള്ളത് 
                    ഹിന്ദി ഭാഷ "മീട്ടി ഹിന്ദി" എന്ന പേരിൽ ഒരു പ്രോജെക്ട് നടപ്പിലാക്കി വരുന്നു ഹിന്ദി പ്രചാരസഭയുടെ സഹായത്തോടെ എല്ലാ വിദ്യാർത്ഥികളെയും ഹിന്ദി ഭാഷ എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും ലക്ഷ്യമിട്ടു സ്കൂളിലെ ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ പഠിപ്പിച്ചുവരുന്നു .നമ്മുടെ രാഷ്ട്രഭാഷ എല്ലാ വിദ്യാർത്ഥികൾക്കും മധുരമുള്ള ഭാഷയാക്കി മാറ്റുക എന്നതാണ് ഈ പ്രോജെക്ട് കൊണ്ട് ഉദ്ദേശിക്കുന്നത് . 
                  നമ്മുടെ മാതൃഭാഷയായ മലയാളംനല്ലതുപോലെ എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും പരിശീലിപ്പിക്കുന്ന പ്രൊജക്റ്റാണ് മലയാളത്തിളക്കം. സ്കൂളിലെ മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകരേയും സഹകരിപ്പിച്ചു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു .റിട്ടയേർഡ് അധ്യാപകരുടെയും സഹകരണം ലഭ്യമാക്കാൻ ശ്രമിക്കും .ഈ പ്രോജെക്ടുകൾ എല്ലാം തുല്യപരിഗണനയിലും പ്രാധാന്യത്തിലും നടപ്പിലാക്കി കഴിയുമ്പോൾ ഇന്റർനാഷണൽ ഭാഷയായ ഇംഗ്ലീഷും രാഷ്ട്രഭാഷയായ ഹിന്ദിയും മാതൃഭാഷയായ മലയാളവും ഏറ്റവും ലളിതവും സുഗമവുമായി എല്ലാ വിദ്യാർത്ഥികൾക്കും ഹൃദിസ്ഥമാക്കുവാനും അതുവഴി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും ഉന്നതവിജയം കൈവരിക്കുവാനും സാധിക്കും .ഭാഷകളുടെ പ്രാധാന്യം സംബന്ധിച്ചു കുട്ടികളിൽ അവബോധം ഉണ്ടാക്കാനായി ആഴ്ചയിൽ 2 ദിവസം ഇംഗ്ലീഷ് മലയാളം ഭാഷകളിലും ഒരു ദിവസം ഹിന്ദി ഭാഷയിലും സ്കൂൾ അസംബ്ലി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ ഭാഷകളിലുള്ള കുട്ടികളുടെ വിജ്ഞാനം വർധിപ്പിക്കുവാൻ സ്കൂൾ ലൈബ്രറി കൂടാതെ ക്ലാസ്സ് ലൈബ്രറിയുടെയും പ്രവർത്തനം ശക്തിപ്പെടുത്തുന്നതാണ് .ഇംഗ്ലീഷ് ഹിന്ദി മലയാളം ഭാഷകളിൽ ന്യൂസ്‌പേപ്പറുകൾ മാസികകൾ കവിതകൾ നോവലുകൾ തുടങ്ങിയവ വായിക്കുവാൻ കുട്ടികളിൽ താല്പര്യം വർധിപ്പിക്കുവാൻ കഴിയും .
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ അധ്യയന വർഷം ഒന്നു മുതൽ പത്തുവരെയുള്ള എല്ലാ വിദ്യാർത്ഥികളെയും ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം ഭാഷകൾ എഴുതുവാനും സംസാരിക്കുവാനും വായിക്കുവാനും പ്രാപ്തരാക്കുന്ന പദ്ധതിയുടെ ഭാഗമായി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളുമായി സഹകരിച്ചു ഹലോ ഇംഗ്ലീഷ് പ്രോജക്ടുനടപ്പിലാക്കാൻ ധാരണയായി.CBSE സിലബസ്സ് കൈകാര്യം ചെയ്യുന്ന ഇന്റർനാഷണൽ ലെവൽസ്കൂളായ ഗ്ലോബൽ പബ്ലിക് സ്കൂൾ സാമുഹ്യ പ്രതിബന്ധതയുടെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളുമായി കൈകോർത്ത് പാഠ്യ പാഠ്യേതര രംഗത്തു സഹകരിച്ചു പ്രവർത്തിക്കുവാൻ ഗ്ലോബൽ പബ്ലിക് സ്കൂൾമെൻറർ ലക്ഷ്മി രാമചന്ദ്രനും ആരക്കുന്നം സ്കൂൾ മാനേജർ സി.കെ റെജിയും തമ്മിൽ ധാരണയിലെത്തി.സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ലക്ഷ്മി രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു












                                                     പ്രവേശനോത്സവം 2018 
പ്രവേശനോത്സവം പ്രൊഫ .എം കെ സാനു മാഷ് ഉദ്‌ഘാടനം ചെയ്യുന്നു


ആരക്കുന്നം സെന്റ്‌ ജോർജസ് ഹൈസ്കൂൾ എൽ പി സ്കൂൾ പ്രീ -പ്രൈമറി സ്കൂളുകളുടെ പ്രവേശനോത്സവം പ്രൊഫ .എം കെ.സാനു ഉദ്‌ഘാടനം ചെയ്തു .സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു SSLC ക്കു ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ട്രോഫിയും ഫുൾ എ+ വാങ്ങിയവർക്ക് സ്വർണ്ണ മോതിരവും പ്രൊഫ . എം കെ സാനു സമ്മാനിച്ചു . ആരക്കുന്നം സെന്റ് .ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി വികാരി റവ .ഫാ.സെബു പോൾ വെണ്ട്രപ്പിള്ളിൽ സഹ വികാരി റവ .ഫാ .സജൻ മൂന്നുമൂലയിൽ ,വാർഡ് മെമ്പർ ഷീജ സുബി ,PTA പ്രസിഡന്റ്മാരായ എം ജെ സുനിൽ ,ടി ഐ ജോർജ് പള്ളി ട്രസ്റ്റീ ബിജു തോമസ് ബോർഡ് മെമ്പർ കെ കെ മത്തായി ,സാം ജോർജ് ബേബി ,ഓമന അയ്യപ്പൻ ,രാജൻ കെ LP S ഹെഡ്മിസ്ട്രസ് ജെസ്സി വർഗീസ് എന്നിവർ സംസാരിച്ചു . ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും സീനിയർ അസിസ്റ്റന്റ് P R രാജമ്മ നന്ദി പറഞ്ഞു

SSLC ക്കു ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ട്രോഫിയും ഫുൾ എ+ വാങ്ങിയവർക്ക് സ്വർണ്ണ മോതിരവും പ്രൊഫ . എം കെ സാനു സമ്മാനിച്ചു






                                                         വായനാ ദിനം 


പുസ്തകമാല കൊരുത്ത് ആരക്കുന്നം സ്കൂൾ

ആരക്കുന്നം : സെന്റ് ജോർജ്ജസ് ഹൈസ്കൂൾ വായനാദിനത്തോടനുബന്ധിച്ച് ആയിരത്തോളം പുസ്തകങ്ങൾ കോർത്ത് പുസ്തകമാല ഒരുക്കി സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും , പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയ കാംക്ഷികളും പുസ്തകം കൈയിലേന്തി മാല പോലെ ചേർന്ന് നിന്ന് വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന പ്രതിജ്ഞ നാട്ടുകാരിൽ മുഴുവൻ എത്തിച്ചു സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി , എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി വർഗീസ് ഡെയ്സി വർഗീസ് പി.റ്റി .എ പ്രസിഡന്റ് എം.ജെ സുനിൽ , റവ. ഫാ.ജേക്കബ്ബ് ചിറ്റേത്ത് , റവ.ഫാ മനു ജോർജ്ജ് കെ , പി ആർ രാജമ്മ , മഞ്ചു വർഗീസ് , ജിനു ജോർജ്ജ് എം.ജോമോൾ മാത്യു എന്നിവർ സംസാരിച്ചു.

പുസ്തകമാല






                                       കൗൺസിലിംഗ് ക്ലാസ്സ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ രക്ഷകർത്താക്കൾ ക്കു വേണ്ടി നടത്തുന്ന കൗൺസിലിംഗ് ക്ലാസ്സിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി സജി നിർവഹിക്കുന്നു.സ്കൂൾ മാനേജർ ശ്രീ സി.കെ.റെജിഅധ്യക്ഷതവഹിച്ചു., സീനിയർ അസിസ്റ്റന്റ് പി.ആർ.രാജമ്മ, മഞ്ജു കെ ചെറിയാൻ,കൗൺസിലർ ഡോ.ബിജു പി തമ്പിഎന്നിവർ സംസാരിച്ചു

രക്ഷകർത്താക്കൾ ക്കു വേണ്ടി നടത്തുന്ന കൗൺസിലിംഗ് ക്ലാസ്സിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി സജി നിർവഹിക്കുന്നു.






ആരക്കുന്നം സെന്റ്‌ ജോർജസ് ഹൈസ്കൂളിലെ ചന്ദ്രദിനാഘോഷം


മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികാഘോഷം ആരക്കുന്നം സെന്റ്‌ ജോർജ്സ് ഹൈസ്കൂളിൽ ആരംഭിച്ചു .ബഹിരാകാശഗവേഷകന്റെ വേഷമണിഞ്ഞെത്തിയവരുമായി കുട്ടികൾ ബഹിരാകാശവിശേഷങ്ങൾ ചോദിച്ചറിഞ്ഞു ISROറിട്ടെയേർഡ് സയന്റിസ്റ്റു സി രാമചന്ദ്രൻ ,പ്രഫ ഗോപാലകൃഷ്ണൻ ,ഹെഡ്മിസ്ട്രസ് പ്രീത ജോസ് ,മഞ്ജു കെ ചെറിയാൻ ,അന്നമ്മ ചാക്കോ .ജിൻസി പോൾ ,കെ എൻ സുരേഷ് ,രഞ്ജൻ ,പ്രദീപ് എന്നിവർ നേതൃത്വം നൽകി

.ബഹിരാകാശഗവേഷകന്റെ വേഷമണിഞ്ഞെത്തിയവരുമായി കുട്ടികൾസംസാരിക്കുന്നു







ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ വാട്ടർബോട്ടിൽ ഉപേക്ഷിച്ചു.*

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ എൽ.പി.സ്കൂൾ പ്രീ -പ്രൈമറി സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ വാട്ടർബോട്ടിൽ ഉപേക്ഷിച്ചു.സ്കൂളിൽ തിളപ്പിച്ചാറിയ വെള്ളം ഇനി മുതൽ കുടിക്കുന്നതിനാവശ്യമായ സ്റ്റീൽ ഗ്ലാസ്സ് ഒരു പൂർവ്വ വിദ്യാർത്ഥി സ്പോൺസർ ചെയ്തു.കഴിഞ്ഞ വർഷം ഈ സ്കൂളിലെ വിദ്യാർത്ഥികൾ 'ലഞ്ച് ബോക്സ് പൂർണമായി ഉപേക്ഷിച്ചു സ്റ്റീൽ പാത്രമാണ് ഉപയോഗിക്കുന്നത്. നിറവ്' ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി സമ്പുഷ്ടമായ ഉച്ചഭക്ഷണം ആണ് വിദ്യാർത്ഥികൾക്ക് നല്കി വരുന്നത് .സ്റ്റീൽ ഗ്ലാസ്സ് വിതരണ ഉദ്ഘാടനം സ്കൂൾ മാനേജർ സി.കെ. റെജി നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി ,സീനിയർ അസിസ്റ്റന്റ് P R രാജമ്മ ,റോയ് ജോസ് വി. ,ജിനു ജോർജ് എന്നിവർ സംസാരിച്ചു.


സ്റ്റീൽ ഗ്ലാസ്സ് വിതരണ ഉദ്ഘാടനം സ്കൂൾ മാനേജർ സി.കെ. റെജി നിർവ്വഹിച്ചു.


നല്ലപാഠം 2017 -18 മലയാളമനോരമ നല്ലപാഠത്തിനുള്ള പ്രശസ്തിപത്രം എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറിൽ നിന്നും ഏറ്റു വാങ്ങുന്നു





                                               കർക്കിടക്കമാസാചരണം 


കർക്കിടക്കമാസത്തിന്റെ പ്രതിയെകഥകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികൾ ഒരുക്കിയ ഔഷധസസ്യപ്രദർശനവും ഔഷധകഞ്ഞി വിതരണവും സ്കൂൾ മാനേജർ നിർവഹിക്കുന്നു


കർക്കിടക്കമാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സീനിയർ അസിസ്റ്റന്റ് പി ആർ രാജമ്മ സംസാരിക്കുന്നു









ആരക്കുന്നം സെന്റ്.ജോർജ്ജസ് ഹൈസ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്


മുളന്തുരുത്തി: ആരക്കുന്നം ഹൈസ്കൂളിലും എൽ .പി സ്കൂളിലും പ്രീ പ്രൈമറി സ്കൂളിലും എ .പി. വർക്കി മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ജനറൽ മെഡിസിൻ ,പീഡിയാട്രിക് ,ഇ.എൻ.ടി ,ഡെൻറൽ നേത്ര വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടർമാർ കുട്ടികളെ പരിശോധിച്ച് രോഗനിർണയം നടത്തി .മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജർ സി.കെ റെജി അധ്യക്ഷത വഹിച്ചു.എ.പി. വർക്കി മിഷൻ ആശുപത്രി ട്രഷറർ C N സുന്ദരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ആരക്കുന്നം പള്ളി വികാരി റവ.ഫാ.സെബു പോൾ വെണ്ട്രപ്പിള്ളിൽ, എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി വർഗീസ് ,പി.ടി.എ.പ്രസിഡൻറ് എം.ജെ.സുനിൽ ,എ .പി വർക്കി മിഷൻ ആശുപത്രി സെക്രട്ടറി എം.ജി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും ജിൻസി പോൾ നന്ദിയും പറഞ്ഞു.

മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജർ സി.കെ റെജി അധ്യക്ഷത വഹിച്ചു.എ.പി. വർക്കി മിഷൻ ആശുപത്രി ട്രഷറർ C N സുന്ദരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു