സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1941 ൽ "സഹായാവലയം " എന്ന സമിതി , ഒരു ഹൈസ്കൂൾ സ്ഥാപിച്ചു കാണുവാനുണ്ടായ അനേക വർഷത്തെ ആഗ്രഹത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായി രൂപവത്കരിച്ചു. ഇതിനെ തുടർന്ന് സ്കൂളിന് വേണ്ടി കളിസ്ഥലത്തിനു ശ്രീ കൊള്ളിനാൽ മാണി പുറവത്ത് സെന്റ് ജോർജ് യാക്കോബായ പള്ളിക്ക് തീറെഴുതിക്കൊടുക്കുകയും അതിന്റെ വില പള്ളിക്ക് ദാനമായി കൊടുക്കുകയും ചെയ്തു. സെന്റ് ജോർജ് ദേവാലയം ഈ സ്കൂളിന് വേണ്ടി 1950 ൽ 40 വർഷത്തെ പാട്ടത്തിന് റവ. ഫാ. കെ ടി സക്കറിയ ക്ക് കൊടുക്കുകയും അദ്ദേഹം സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. എന്നാൽ പാട്ട നിബന്ധനകളിൽ വന്ന വ്യത്യാസം മൂലം മാനേജരും പള്ളിയുമായി കേസ് ഉത്ഭവിക്കുകയും 1972 ൽ കോടതിയുടെ തീർപ്പ് അനുസരിച്ചു സ്കൂളിന്റെ ഉടമസ്ഥാവകാശം സെന്റ് ജോർജ് ദേവാലയത്തിൽ നിപ്ഷിതമായി . ആദ്യത്തെ മാനേജർ ആയി അബ്‌നു സി വെട്ടത്തിനെ നിയോഗിക്കുക ഉണ്ടായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എവിടെ താമസിച്ചു വിദ്യാഭാസം നടത്തിയിരുന്നു. റവ.ഫാ. പി കെ സ്ലീബാ 1934 -1978 പ്രധാന അദ്ധ്യാപകൻ ആയിരുന്ന കാലഘട്ടത്തിൽ ഈ വിദ്യാലയത്തിന് എസ് എസ് എൽ സി പരീക്ഷയിൽ തമ്പി തോമസ് ആലുങ്കലിന് സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക്‌ ലഭിച്ചു.