സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

മ്യൂസിക് ക്ലബ്ബ്

"സംഗീതം മനുഷ്യരാശിയുടെ സാർവത്രിക ഭാഷയാണ്"

ഫോർട്ട് കൊച്ചി സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ നടത്തുന്ന സജീവ ക്ലബ്ബുകളിലൊന്നാണ് മ്യൂസിക് ക്ലബ്ബ്.

ലക്ഷ്യങ്ങൾ

• സംഗീത കഴിവുള്ള വിദ്യാർത്ഥികളെ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുക.

• സംഗീത കഴിവുകൾ വികസിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്ക് പരിശീലന സൗകര്യങ്ങൾ ലഭ്യമാക്കുക.

• സ്ഥാപന തലത്തിലുള്ള സംഗീത പരിപാടികൾ സംഘടിപ്പിക്കുന്നതിനും പങ്കെടുക്കുന്നതിനും, വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുകയും സംഗീത മത്സരങ്ങളിൽ പങ്കെടുക്കാൻ അവരെ പ്രാപ്തരാക്കുകയും

ചെയ്യുക.

• വിമർശനാത്മക ശ്രവണവും വിശകലന കഴിവുകളും വികസിപ്പിക്കുന്നതിന്.

പ്രവർത്തനങ്ങൾ

• മ്യൂസിക് ക്ലബ്ബിന് സ്കൂൾ അസംബ്ലിയെ നയിക്കുന്ന ഒരു സ്കൂൾ ഗായകസംഘമുണ്ട്.

• ഓണം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശുദിനം, ക്രിസ്മസ്, റിപ്പബ്ലിക് ദിനം തുടങ്ങിയ നിരവധി ആഘോഷങ്ങളിൽ മ്യൂസിക് ക്ലബ്ബ് അംഗങ്ങൾ സജീവ പങ്ക് വഹിക്കുന്നു.


ഐ ടി. ക്ലബ്

വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്നതാണ് ഞങ്ങളുടെ ഐ ടി. ക്ലബ് .സ്ക്കൂൾ വർഷാരംഭത്തിൽ തന്നെ ഐ ടി യിൽ താത്പര്യമുള്ള കുട്ടികളെ അദ്ധ്യാപകർ കണ്ടെത്തുന്നു. തുടർന്ന് വിവിധ മത്സരങ്ങളിലൂടെ ഓരോ മേഖലയിലും മികച്ച കുട്ടികള കണ്ടെത്തുന്നു. തുടർന്ന് പൂർവ്വ വിദ്യാർത്ഥകളുടെ കൂടെ സഹായത്തോടെ തിരഞ്ഞടുക്കപ്പെട്ട കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നു. അതിനാൽ തന്നെ ഈ വിദ്യാലയത്തിലെ കുട്ടികൾ സബ് ജില്ലാ കലോത്സവങ്ങളിൽ മികച്ച പ്രകടനം കാഴ്ച വക്കുകയും യു.പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. കൂടാതെ ഹൈസ്കൂൾ തലത്തിൽ നിന്നുമുള്ള മുഹമദ് ഷാസിൻ ജില്ലാ തല ഐ. ടി ആനിമേഷൻ കോമ്പറ്റീഷനിൽ ഒന്നാമതെത്തുകയും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഐ ടി ക്ലബ് അംഗങ്ങൾ കൂടുതൽ പേരും ലിറ്റിൽ കൈറ്റ്സിലും അംഗങ്ങളാണ്.കുട്ടികളെല്ലാവരും തന്നെ വളരെ ക്രിയാത്മകമായി ക്ലബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.

 ഹെറിറ്റേജ് ക്ലബ്

പൗരാണികതയും ചരിത്ര പ്രാധാന്യവും പൈതൃക സമ്പത്തും കൊണ്ട്അ നുഗൃഹീതമായ ഒരു വിദ്യാലയം!

സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ളോ ഇൻഡ്യൻ ഹൈസ്കൂൾ!!

പൗരാണികതയും പൈതൃക  സമ്പത്തും കൊണ്ട് പ്രശസ്തിയാർജ്ജിച്ച ചരിത്ര പ്രാധാന്യമേറിയ പ്രദേശമാണ്, ഫോർട്ടു കൊച്ചി . ഇവിടത്തെ വിഖ്യാതമായ സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ളോ ഇൻഡ്യൻ ഹൈസ്കൂൾ കൊച്ചിയുടെ പൈതൃക പാരമ്പര്യത്തിന്റേയും പൗരാണികതയുടേയും അടയാളമായി ശോഭിക്കുന്നു . ഈ വിദ്യാലയത്തിന്റെ ചുവരുകൾക്കു പോലും ഒരുപാടു കഥകൾ പറയാനുണ്ടാകും. വൈദേശികവും പ്രാദേശികവുമായ  വൈവിധ്യങ്ങളാൽ സമ്പന്നമായ  ഈ പ്രദേശത്തെ വൈജ്ഞാനികമായ പാരമ്പര്യത്തിന് അടിത്തറയാക്കുവാൻ സെന്റ് ജോൺ ഡി ബ്രിട്ടോ എന്ന വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ടെന്നു നിസ്സംശയം പറയട്ടെ .

കേരളത്തിലെ ആംഗ്ളോ ഇന്ത്യൻ വിദ്യാലയങ്ങളിൽ ഒന്നാണ് കൊച്ചി രൂപതയുടെ കീഴിലുള്ള ഫോർട്ടുകൊച്ചിയിലെ സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ളോ ഇൻഡ്യൻ ഹൈസ്കൂൾ . ആദ്യകാലത്ത് മദ്രാസ് ഗവൺമെന്റിന്റെ റെഗുലേഷൻ ഫോർ യൂറോപ്യൻ സ്കൂൾ കോഡ് അനുസരിച്ചാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. പിന്നീട് 1983 ലാണ് കേരള ഗവൺമെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്കൂളായി മാറിയത്. ദീർഘവീക്ഷണമുള്ള രൂപതാധ്യക്ഷൻ മാരുടെയും മാനേജർമാരുടെയും കർമ്മനിരതരായ പ്രധാനാധ്യാപകരുടെയും സഹാധ്യാപകരുടെയും അനധ്യാപകരുടെയും ത്യാഗസമ്പൂർണ്ണമായ പ്രവർത്തനങ്ങളാൽ ഈ വിദ്യാലയം കാലഘട്ടത്തിനയോജ്യമായ രീതിയിലുള്ള വികസന പ്രവർത്തനങ്ങളും പഠന പ്രവർത്തനങ്ങളും അവലംബിച്ചു പോരുന്നു.

വിദ്യാർത്ഥികളുടെ സമഗ്രമായ ഉന്നമനത്തെ ലക്ഷ്യ മാക്കിയുള്ള ക്ലബ് പ്രവത്തനങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ് ഹെറിറ്റേജ് ക്ലബ് .

 2018 ആഗസ്റ്റ്  8-ാം തിയതിയാണ് ഹെറിറ്റേജ് ക്ലബ് പ്രവർത്തനമാരംഭിക്കുന്നത്. വിദ്യാലയത്തിന്റെ പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനും വിദ്യാർത്ഥികളിൽ അതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ക്ലബ്ബ അംഗങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

  "പൈതൃക സമ്പത്ത് അമൂല്യമാണ് ,സംരക്ഷിച്ച് വരും തലമുറയ്ക്കായ് കരുതുക " എന്നതാണ് ക്ലബ്ബിന്റെ മുദ്രാവാക്യം

ഹെറിറ്റേജ്‌ ക്ലബ് പ്രവർത്തനങ്ങൾ സജീവവും ക്രിയാത്മകവുമായി മുന്നോട്ടു കൊണ്ടു പോകുന്നതിനായുള്ള ഒരു മൾട്ടികൾ ച്ചറൽ പ്രോജക്ടാണ് ഫിലിമിറ്റ് . പ്രാദേശികവും വാർത്താപ്രാധാന്യമുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കി ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, വിദ്യാർത്ഥികളിൽ പരിഗണനയും സാംസ്കാരിക അവബോധവും വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പ്രോജക്ടിനുള്ളത്.

ഹെറിറ്റേജ് ക്ലബിലെ 6 മുതൽ 8 വരെയുള്ള സ്റ്റാൻഡേർഡുകളിലെ വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിലുള്ള പരിശീലനങ്ങൾ നൽകുന്നത്. 2 മിനിറ്റ് സമയ ദൈർഘ്യം വരുന്ന ഹ്രസ്വചിത്രങ്ങൾക്ക് സർട്ടിഫിക്കറ്റുകളും അവാർഡും മറ്റു സമ്മാനങ്ങൽ നൽകി പ്രോൽസാഹിപ്പിക്കുന്നു. ഈ പ്രോജക്ടിന്റെ ചുമതലയുള്ള ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആന്റ് കൾച്ചറൽ ,ഹെറിറ്റേജ് വിദ്യാർത്ഥികൾക്ക് ആവേശകരമായ പിന്തുണയും മികച്ച പങ്കാളിത്തവും നൽകി വരുന്നു.

 ഫിലിമിറ്റ് വെബ് സൈറ്റിൽ വിവിധ നഗരങ്ങളിലെ വിദ്യാർത്ഥികൾ തമ്മിൽ ആശയവിനിമയ സാധ്യതയും ലഭ്യമാക്കുന്നുണ്ട്. അതുപോലെ തന്നെ ക്ലബ് നടത്തുന്ന ക്വിസ്സ് മൽസരത്തിലൂടെ പുതിയ അറിവുകളുടെ ലോകത്തിലേയ്ക്ക് അവരെ എത്തിക്കുകയും ചെയ്യുന്നു. പ്രദേശികമായ പൈതൃകാവബോധവും അതിനോടുള്ള ആദരവും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുവാൻ ഇവ സഹായകമാണ്. പ്രാദേശികമായ സംസ്കാരവും അവയുടെ പൈതൃകവും എങ്ങനെ സംരക്ഷിക്കണമെന്ന് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനും ഹെറിറ്റേജ് ക്ലബ് പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് കഴിയുന്നു.

ഹ്രസ്വ ചിത്രനിർമാണ ത്തിനായി നൽകിയിരുന്ന പ്രമേയങ്ങൾ താഴെ പറയുന്നവയാണ്.

* ജല പൈതൃകം* ചരിത്രസ്മാരകങ്ങൾ * കഥ പറയുന്നവർ * നാടോടിക്കഥകൾ * നൃത്തരൂപങ്ങൾ *ആചാരം* പാരമ്പര്യം * പരമ്പരാഗത ചടങ്ങുകൾ * ആഘോഷങ്ങൾ * പാട്ടുകൾ * ഭക്ഷണ രീതി തുടങ്ങിയവയെ അടിസ്ഥാനമാക്കി ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കാം.

ഇവിടത്തെ വിദ്യാർത്ഥികൾ നിർമ്മിച്ച ഹ്രസ്വ ചിത്രങ്ങൾ :

2018-19

* സാന്താക്രൂസ് എച്ച് .എസ്.എസ് മോണിമെന്റ്

* സെന്റ് ഫ്രാൻസീസ ചർച്ച്, ഫോർട്ടുകൊച്ചി

* കഥകളി

* സേവ് വാട്ടർ

* ചവിട്ടു നാടകം

* പരിചമുട്ടുകളി

2019 - 20

* വാട്ടർ ബോഡിസ് - സോബ്രിക്വിറ്റ് ഒഫ് അറേബ്യൻ സി.

* ചെമ്പിട്ട പള്ളി -ഹെറിറ്റേജ് മോണിമെന്റ്.

*അവർ ഹെറിറ്റേജ്, അവർ സ്ക്കൂൾ -സെന്റ് ജോൺ ഡി ബ്രിട്ടോ എ.ഐ.എച്ച്.എസ്. ഫോർട്ട്കൊച്ചി .

2020-21

* ഇൻ മെമ്മറി ഓഫ് ...... ജാർസ് .

* എത്തിക്  കോർഡ്സ് - നാടൻപാട്ട് .

* ദി എൻ ചാന്റ് ഓഫ് കൊച്ചി -ചൈനീസ് ഫിഷിംഗ് നെറ്റ്സ് .

2021 - 22

* റിലാക്സ് റിഫ്രഷ് റിക്കണക്ട് .

* എക്സംബ്ലറി വർക്സ് - വീട്…