സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പ്രക്യതിയുടെ കൈയ്യൊപ്പ്

പ്രക്യതിയുടെ കൈയ്യൊപ്പ്

       ഇന്ന് നാം അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം നാം തന്നെയാണ്. ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചപ്പോൾ അത് എത്ര മനോഹരമായിരുന്നു. ആകാശത്തിലെ പക്ഷികളും ,കാട്ടിലെ മൃഗങ്ങളും , വ്യക്ഷലതാദികളും , ആറ്റിലെ മത്സ്യങ്ങളും , വയലിലെ പൂക്കളുമെല്ലാം... എന്നാൽ മനുഷ്യൻ അത് ദുർവിനിയോഗം ചെയ്യാൻ തുടങ്ങിയപ്പോൾ പ്രകൃതി തന്നെ നമ്മെ കൈവിട്ടു. വായു മലിനീകരണം, മാലിന്യങ്ങൾ വലിച്ചെറിയുന്നത്. ശബ്ദ മലിനീകരണം , പ്ലാസ്റ്റിക്കിന്റെ അമിത ഉപയാഗം എന്നിവ മൂലം നമ്മൾ ഭൂമിയേയും സമുദ്രത്തേയും മലിനപ്പെടുത്തി.
       ഈ ലോക്ക് ഡൗൺ നമ്മെ വലിയ പാഠങ്ങൾ പഠിപ്പിക്കുന്നു. ഇനിയെങ്കിലും നമ്മുടെ അമ്മയായ ഭൂമിയെ സ്നേഹിക്കുവാനും ആദരിക്കുവാനും ശ്രമിക്കാം. നമ്മുടെ ദു:ശ്ശീലങ്ങളായ എവിടെയും തുപ്പുന്നതും , മാലിന്യങ്ങളും പ്ലാസ്റ്റിക്കും വലിച്ചെറിയുന്നതും നമുക്ക് നിർത്താം. ഇവയെല്ലാം ഭൂമിയെ നശിപ്പിക്കും എന്ന് തിരിച്ചറിയാം. പണ്ട് കാലങ്ങളിൽ പുറത്തുപോയി വന്നാൽ കാൽ കഴുകി അകത്തു കയറുന്ന ശീലം നമുക്കുണ്ടായിരുന്നു. ആ നല്ല ശീലങ്ങളിലേക്ക് നമുക്ക് മടങ്ങി പോകാം. കൊറോണ എന്ന ഈ മഹാമാരിയെ നേരിടാൻ നമുക്ക് വ്യക്തിശുചിത്വവും ,പരിസര ശുചിത്വവും ശീലമാക്കാം. ഈ ലോക്ക് ഡൗൺ കാലം പ്രകൃതിക്ക് വളരെ ഗുണം ചെയ്യുന്നുണ്ട്. മരം വെട്ടാൻ ആളില്ല , മാലിന്യങ്ങൾ വലിച്ചെറിയപ്പെടുന്നില്ല , പക്ഷിമൃഗാദികൾക്ക് സ്വതന്ത്രമായി വിഹരിക്കാം, വായു മലിനീകരണവും , ജലമലിനീകരണവും കുറഞ്ഞു എന്നുള്ളതെല്ലാം അതിൽ ചിലതു മാത്രം.
       കോവിഡ് 19 എന്ന ഈ മഹാമാരിയെ നേരിടാൻ നമ്മാൻ കഴിയുന്ന സഹായങ്ങൾ നമ്മുടെ സഹോദരങ്ങൾക്ക് ചെയ്തു കൊണ്ട് ഈ മഹാമാരിയെ അതിജീവിക്കാൻ നമുക്ക് ശ്രമിക്കാം. നാം പ്രകൃതിയോട് ചെയ്ത മഹാ പാതകത്തിന് നമുക്ക് മാപ്പ് ചോദിക്കാം.
 

ബെൻജി സാംസൺ
7 B സെൻ്റ ജോൺ ഡി ബ്രിട്ടോസ് എ.ഐ. എച്ച്. എസ്. ഫോർട്ട്കൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം