ലോകം മുഴുവൻ ഭീതിപടർത്തി
അണയുന്നുവല്ലോ കോവി ഡ്.
കൊറോണ എന്നു പേരു വിളിച്ചു
കാണാത്ത വൈറസിനെ നാം
അണയാതിരിക്കാൻ അകലം പാലിക്കണം
കരുതൽ ഉണ്ടാക്കണം
കൈകൾ കഴുകി ശുദ്ധി വരുത്തി
പൊരുതുകയല്ലോ നാം
ഓരോ നിമിഷവും നമ്മെ കാക്കുവാൻ
കരുതലോടെ ആതുരാലയങ്ങൾ .
സ്വജീവൻ കൊടുത്തും കാവൽ നിൽക്കുന്നു
പോലീസു സേനകൾ പോലും
ഡോക്ടറും നഴ്സും സർവ്വ സന്നാഹവും
എല്ലാം ത്യജിച്ചു നിൽക്കുന്നു.
എത്ര പൊഴിച്ചാലും മതിവരികയില്ല
നന്ദിതൻ കണ്ണീർ കണങ്ങൾ
സ്നേഹം വിതക്കുന്ന ലോകമുണ്ട്
ഒരു പോള കണ്ണടക്കാതെ കൂടെയുണ്ട്.
കാര്യ ബോധത്തോടെ കാര്യങ്ങൾ നീക്കുന്നു
കരളുറപ്പുള്ളൊരെൻ നാട് .